Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Faded

റബർ മിന്നി; നാളികേരം മങ്ങി

ജ​പ്പാ​ന്‍ ഒ​സാ​ക്ക​യി​ല്‍ റ​ബ​ര്‍ 420 യെ​ന്നി​ലേ​ക്ക് ക​യ​റി, ഏ​പ്രി​ല്‍ അ​വ​സാ​നം ഇ​തേ കോ​ള​ത്തി​ല്‍ സൂ​ച​ന ന​ല്‍​കി​യ​താ​ണ് ഉ​ത്പാ​ദ​ക രാ​ജ്യ​ങ്ങ​ളി​ലെ ച​ര​ക്ക്ക്ഷാ​മം വി​ല​യി​രു​ത്തി​യാ​ല്‍ 424 യെ​ന്നി​ലേ​യ്ക്ക് റ​ബ​ര്‍ സ​ഞ്ച​രി​ക്കു​മെ​ന്ന​കാ​ര്യം. പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ​യി​ല്‍ താ​യ്‌​ല​ന്‍​ഡി​ല്‍ ടാ​പ്പിം​ഗ് സ്തം​ഭി​ച്ചു. കേ​ര​ള​ത്തി​ല്‍ നാ​ലാം ഗ്രേ​ഡ് 260 രൂ​പ​യു​ടെ തി​ള​ക്ക​ത്തി​ലാ​ണ്. രാ​ജ്യാ​ന്ത​ര വി​പ​ണി​യി​ല്‍ കൊ​ക്കോ മൂ​ന്ന് മാ​സ​ത്തെ ഉ​യ​ര്‍​ന്ന ത​ല​ത്തി​ലേ​യ്ക്ക് കു​തി​ച്ചെ​ങ്കി​ലും ഇ​ന്ത്യ​ന്‍ ചോ​ക്ലേ​റ്റ് വ്യ​

വ​സാ​യി​ക​ളു​ടെ ത​ണു​പ്പ​ന്‍ മ​നോ​ഭാ​വം ആ​ഭ്യ​ന്ത​ര വി​ല​വർധനവിന് ത​ട​സ​മാ​യി. കു​രു​മു​ള​ക് വി​ല ഇ​ടി​ച്ച് സ്റ്റോ​ക്കി​സ്റ്റു​ക​ളെ സ​മ്മ​ര്‍​ദ​ത്തി​ലാ​ക്കാ​ന്‍ ഉ​ത്ത​രേ​ന്ത്യ​ന്‍ ലോ​ബി ന​ട​ത്തി​യ നീ​ക്കം വി​ജ​യി​ച്ചി​ല്ല. ക​യ​റ്റു​മ​തി ഡി​മാ​ന്‍​ഡ് മ​ങ്ങി​യ​ത് നാ​ളി​കേ​ര ഉ​ത്പ​ന്ന​ങ്ങ​ളെ ത​ള​ര്‍​ത്തി.

റ​ബ​ര്‍ ശ​ക്ത​മാ​യ നി​ല​യി​ല്‍

ഏ​ഷ്യ​ന്‍ രാ​ജ്യ​ങ്ങ​ളി​ല്‍ റ​ബ​ര്‍ ശ​ക്ത​മാ​യ നി​ല​ തു​ട​രു​ന്നു. മു​ന്‍​നി​ര റ​ബ​ര്‍ ഉ​ത്പാ​ദ​ക ക​യ​റ്റു​മ​തി രാ​ജ്യ​മാ​യ താ​യ്‌​ല​ന്‍​ഡി​ല്‍ ക​ന​ത്ത മ​ഴ​മൂ​ലം ടാ​പ്പിം​ഗ് നി​ന്ന​ത് വി​പ​ണി​യി​ല്‍ ഷീ​റ്റി​ന് ഡി​മാ​ന്‍​ഡ് കൂ​ട്ടി. ക​യ​റ്റു​മ​തി​ക്കാ​ര്‍ ച​ര​ക്ക് സം​ഭ​ര​ണം കൂ​ട്ടി​യ​തോ​ടെ ബാ​ങ്കോ​ക്കി​ല്‍ റ​ബ​ര്‍ വി​ല കി​ലോ 270 രൂ​പ​യി​ല്‍​നി​ന്നും 288 രൂ​പ​യാ​യി ഉ​യ​ര്‍​ന്നു.

ഷീ​റ്റ് ക്ഷാ​മ​വും വി​ല​ക്ക​യ​റ്റ​വും​ക​ണ്ട് ഒ​രു വി​ഭാ​ഗം ഇ​റ​ക്കു​മ​തി​ക്കാ​ര്‍ ഉ​യ​ര്‍​ന്ന വി​ല​യ്ക്കു പു​തി​യ ക​ച്ച​വ​ട​ങ്ങ​ള്‍​ക്കും നീ​ക്കം​ന​ട​ത്തി. അ​സം​സ്‌​കൃ​ത വ​സ്തു​ക്ക​ളു​ടെ വി​ല​ക്ക​യ​റ്റം മ​റ​യാ​ക്കി ട​യ​ര്‍ വി​ല​യി​ല്‍ പ​രി​ഷ്‌​കാ​ര​ങ്ങ​ള്‍ വ​രു​ത്താ​നു​ള്ള നീ​ക്ക​ങ്ങ​ള്‍ ട​യ​ര്‍ ലോ​ബി ഒ​രു​വ​ശ​ത്ത് ന​ട​ത്തു​ന്നു​ണ്ട്.

ജ​പ്പാ​ന്‍ ഒ​സാ​ക്ക​യി​ല്‍ റ​ബ​ര്‍ കി​ലോ 400 യെ​ന്നി​നു മു​ക​ളി​ലാണെ​ങ്കി​ലും റ​ബ​ര്‍ സാ​ങ്കേ​തി​മാ​യി ഓ​വ​ര്‍ ബ്രോ​ട്ട് മേ​ഖ​ല​യി​ലേ​യ​ക്കു നീ​ങ്ങു​ന്ന​തു​ക​ണ്ട് ഒ​രു വി​ഭാ​ഗം ഓ​പ്പ​റേ​റ്റ​ര്‍​മാ​ര്‍ ലാ​ഭ​മ​ടു​പ്പി​നു നീ​ക്കം ന​ട​ത്തി. വാ​ര​ത്തി​ന്‍റെ തു​ട​ക്ക​ത്തി​ല്‍ 413 വരെ ക​യ​റി​യ റ​ബ​ര്‍ പ്രോ​ഫി​റ്റ് ബു​ക്കിം​ഗി​ല്‍ 404 വ​രെ ഇ​ടി​ഞ്ഞു. പി​ന്നീ​ട് തി​രി​ച്ചു​വ​ര​വി​ലാ​ണ് 420ലെ​ത്തി​യ​ത്. നി​ല​വി​ല്‍ 424യെൻ മ​റി​ക​ട​ന്നാ​ല്‍ 436-448 യെ​ന്‍​വ​രെ​യെ​ത്താം.

അ​തേ​സ​മ​യം ഉ​യ​ര്‍​ന്ന ത​ല​ത്തി​ല്‍ വീ​ണ്ടും ലാ​ഭ​മെ​ടു​പ്പി​നു​ള്ള നീ​ക്കം വി​ല്പ​ന സ​മ്മ​ര്‍​ദ​ത്തി​ലേ​ക്കു വ​ഴു​താ​നു​ള്ള സാ​ധ്യ​ത​ക​ളും ത​ള്ളി​ക്ക​ള​യാ​നാ​വി​ല്ല. താ​യ്‌​ല​ന്‍​ഡി​ല്‍ കാ​ലാ​വ​സ്ഥ തെ​ളി​ഞ്ഞാ​ല്‍ സ്ഥി​തി​ഗ​തി​ക​ളി​ല്‍ മാ​റ്റം സം​ഭ​വി​ക്കാം. ഇ​തി​നി​ട​യി​ല്‍ ഉ​യ​ര്‍​ന്ന റേ​ഞ്ചി​ല്‍​നി​ന്നു ക്രൂ​ഡ് ഓ​യി​ല്‍ തി​രു​ത്ത​ലി​നു മു​തി​ര്‍​ന്നാ​ലും റ​ബ​ര്‍ വി​ല​യി​ല്‍ പ്ര​തി​ഫ​ലി​ക്കും. സം​സ്ഥാ​ന​ത്തു വേ​ന​ല്‍മ​ഴ സ​ജീ​വ​മാ​യി.

വ​രും ദി​ന​ങ്ങ​ളി​ലും തു​ട​ര്‍ മ​ഴ​യ്ക്ക് അ​വ​സ​രം ല​ഭി​ച്ചാ​ല്‍ നി​ര്‍​ജീ​വാ​വസ്ഥ​യി​ല്‍ നി​ല​കൊ​ള്ളു​ന്ന തോ​ട്ട​ങ്ങ​ളി​ല്‍ ക​ര്‍​ഷ​ക​ര്‍ വെ​ട്ടി​നി​റ​ങ്ങും. കൊ​ച്ചി​യി​ല്‍ നാ​ലാം ഗ്രേ​ഡ് റ​ബ​ര്‍ കി​ലോ 249 രൂ​പ​യി​ല്‍​നി​ന്നു വ്യാ​പാ​രാ​ന്ത്യം 260 രൂ​പ​യാ​യി. അ​ഞ്ചാം ഗ്രേ​ഡ് 255 രൂ​പ​യി​ലും ഒ​ട്ടു​പാ​ല്‍ 160 രൂ​പ​യി​ലും വ്യാ​പാ​രം ന​ട​ന്നു. അ​തേ​സ​മ​യം ച​ര​ക്ക് ക്ഷാ​മ​ത്തി​നി​ട​യി​ലും ലാ​റ്റ​ക്‌​സ് വി​ല ഉ​യ​ര്‍​ത്താ​ന്‍ വ്യ​വ​സാ​യി​ക​ള്‍ ത​യാ​റാ​വു​ന്നി​ല്ല​ന്നാ​ണ് ഒ​രു വി​ഭാ​ഗം വ്യാ​പാ​രി​ക​ളു​ടെ പ​രാ​തി. വ്യ​വ​സാ​യി​ക​ള്‍ വി​പ​ണി​യി​ല്‍ സ​മ്മ​ര്‍​ദം സൃ​ഷ്ടി​ച്ച് 155 രൂ​പ​യ്ക്ക് സ്റ്റോ​ക്കി​സ്റ്റു​ക​ളി​ല്‍​നി​ന്നു ലാ​റ്റ​ക്‌​സ് കൈ​ക്ക​ലാ​ക്കു​ന്ന​താ​യും ആ​ക്ഷേ​പ​മു​ണ്ട്.

കൊ​ക്കോ വി​ല ക​യ​റു​ന്നി​ല്ല

അ​ന്താ​രാ​ഷ്‌​ട്ര മാ​ര്‍​ക്ക​റ്റി​ല്‍ കൊ​ക്കോ മൂ​ന്ന​ര​ മാ​സ​ത്തെ ഉ​യ​ര്‍​ന്ന വി​ല ദ​ര്‍​ശി​ച്ചെ​ങ്കി​ലും ഇ​ന്ത്യ​ന്‍ ചോ​ക്ലേ​റ്റ് വ്യ​വ​സാ​യി​ക​ള്‍ ഈ ​വി​വ​രം അ​റി​ഞ്ഞ ഭാ​വം ന​ടി​ച്ചി​ല്ല. ഉ​ത്പാ​ദ​ക​രെ ചൂ​ഷ​ണം ചെ​യ്ത് താ​ഴ്ന്ന വി​ല​യ്ക്ക് ച​ര​ക്ക് കൈ​ക്ക​ലാ​ക്കു​ന്ന ന​യ​മാ​ണു ചോ​ക്ലേ​റ്റ് ലോ​ബി കാ​ഴ്ച്ച​വയ്ക്കുന്ന​തെ​ന്നു ക​ര്‍​ഷ​ക​ര്‍ കു​റ്റ​പ്പെ​ടു​ത്തു​ന്നു. കൊ​ക്കോ കി​ലോ 110 രു​പ​യി​ലും പ​രി​പ്പ് 310 രൂ​പ​യി​ലു​മാ​ണു വ്യാ​പാ​രം​ന​ട​ക്കു​ന്ന​ത്. വി​ദേ​ശ​ത്ത ഉ​ണ​ര്‍​വ് ക​ണ​ക്കി​ലെ​ടു​ത്താ​ല്‍ 360നു ​മു​ക​ളി​ല്‍ വി​ല വ​രേ​ണ്ട​താ​യി​രു​ന്നു.

ന്യൂയോ​ര്‍​ക്ക് എ​ക്‌​സ്‌​ചേ​ഞ്ചി​ല്‍ കൊ​ക്കോ 3478 ഡോ​ള​റി​ല്‍​നി​ന്നും 4433 ഡോ​ള​ര്‍ വ​രെ ക​യ​റി. എ​ല്‍​നി​നോ കാ​ലാ​വ​സ്ഥാ പ്ര​തി​ഭാ​സം​മൂ​ലം പ​ശ്ചി​മ ആ​ഫ്രി​ക്ക​യി​ല്‍ അ​ടു​ത്ത സീ​സ​ണി​ല്‍ ഉ​ത്പാ​ദ​നം കു​റ​യു​മെ​ന്നാ​ണു വി​ല​യി​രു​ത്ത​ല്‍. ഇ​തി​നി​ട​യി​ല്‍ കൊ​ക്കോ​യു​ടെ ക​രു​ത​ല്‍ ശേ​ഖ​രം ഉ​യ​ര്‍​ന്ന ക​ണ​ക്കു​ക​ള്‍ പു​റ​ത്തു​വി​ട്ട് വി​ല​ക്ക​യ​റ്റ​ത്തി​ന് തു​ര​ങ്കം വെ​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ളും രാ​ജ്യാ​ന്ത​ര​ത​ല​ത്തി​ല്‍ ന​ട​ക്കു​ന്നു​ണ്ട്.

കു​രു​മു​ള​ക് ഉ​ത്പാ​ദ​നം കു​റഞ്ഞു

സു​ഗ​ന്ധ​വ്യ​ഞ്ജ​ന ക​റിമ​സാ​ല വ്യ​വ​സാ​യി​ക​ള്‍ നാ​ട​ന്‍ കു​രു​മു​ള​ക് ആ​വ​ശ്യാ​നു​സ​ര​ണം ക​ണ്ടെ​ത്താ​നാ​വാ​തെ ന​ട്ടം​തി​രി​യു​ന്നു. ക​ഴി​ഞ്ഞ ര​ണ്ട് സീ​സ​ണു​ക​ളി​ല്‍ പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ​യി​ല്‍ ഉ​ത്പാ​ദ​നം കു​റ​ഞ്ഞ​തി​നാ​ല്‍ കാ​ര്‍​ഷി​ക മേ​ഖ​ല​ക​ളി​ല്‍ ക​രു​ത​ല്‍ ശേ​ഖ​രം കു​റ​വാ​ണ്. ഉ​ത്ത​രേ​ന്ത്യ​ന്‍ വ്യ​വ​സാ​യി​ക​ള്‍ വാ​രാ​ന്ത്യം അ​ണ്‍ഗാ​ര്‍​ബി​ള്‍​ഡ് കി​ലോ 700 രൂ​പ​യ്ക്ക് ശേ​ഖ​രി​ച്ചു. അ​ന്താ​രാ​ഷ്ട്ര വി​പ​ണി​യി​ല്‍ ഇ​ന്ത്യ​ന്‍ വി​ല ട​ണ്ണി​ന് 7750 ഡോ​ള​റാ​ണ്.

നാ​ളി​കേ​ര മേ​ഖ​ല​യ്ക്കു തി​രി​ച്ച​ടി

ദ​ക്ഷി​ണേ​ന്ത്യ​യി​ല്‍ നാ​ളി​കേ​ര ഉ​ത്പ​ന്ന​ങ്ങ​ളു​ടെ വി​ല വീ​ണ്ടും കു​റ​ഞ്ഞു. വി​ദേ​ശ അ​ന്വേ​ഷ​ണ​ങ്ങ​ളു​ടെ അ​ഭാവ​വും വ​ന്‍​കി​ട മി​ല്ലു​കാ​രി​ല്‍​നി​ന്നു കൊ​പ്ര​യ്ക്ക് ഡി​മാ​ന്‍​ഡ് മ​ങ്ങി​യ​തും നാ​ളി​കേ​ര​മേ​ഖ​ല​യ്ക്കു തി​രി​ച്ച​ടി​യാ​യി. കാ​ങ്ക​യ​ത്ത് കൊ​പ്ര​വി​ല 13,600 രൂ​പ​യാ​യി താ​ഴ്ന്നു. വെ​ളി​ച്ചെ​ണ്ണ വി​ല ക്വി​ന്റ്റ​ലി​ന് 20,500 രൂ​പ​യു​മാ​ണ്. കൊ​ച്ചി, കോ​ഴി​ക്കോ​ട്, തൃശൂ​ര്‍ വി​പ​ണി​ക​ളി​ലും എ​ണ്ണ വി​ല​കു​റ​ഞ്ഞു. കൊ​ച്ചി​യി​ല്‍ എ​ണ്ണ​വി​ല 25,500 രൂ​പ​യാ​യി.

Latest News

Corehub Up