Fri, 11 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Fake Video

Malappuram

വ്യാ​ജ വീ​ഡി​യോ പ്ര​ച​രി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ ന​ട​പ​ടി വേ​ണ​മെ​ന്ന് ആ​വ​ശ്യം

നി​ല​ന്പൂ​ർ: നി​ല​ന്പൂ​ർ ബി​ആ​ർ​സി​യി​ലെ സ്പെ​ഷ​ൽ എ​ഡ്യു​ക്കേ​റ്റ​ർ​മാ​ർ ജോ​ലി​ക്കി​ടി​ടെ മ​ദ്യ​പി​ച്ചു​വെ​ന്ന രീ​തി​യി​ൽ വ്യാ​ജ വീ​ഡി​യോ പ്ര​ച​രി​പ്പി​ച്ച​വ​രെ അ​റ​സ്റ്റ് ചെ​യ്യ​ണ​മെ​ന്ന് സ്പെ​ഷ​ൽ എ​ഡ്യു​ക്കേ​റ്റ​ർ​മാ​ർ.

വ്യാ​ജ വീ​ഡി​യോ​ക്കെ​തി​രേ ന​ൽ​കി​യ പ​രാ​തി​യി​ൽ നി​സാ​ര വ​കു​പ്പു​ക​ൾ ചേ​ർ​ത്താ​ണ് പൊ​ലി​സ് കേ​സെ​ടു​ത്ത​തെ​ന്നും സ്പെ​ഷ​ൽ എ​ഡ്യു​ക്കേ​റ്റ​ർ​മാ​ർ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ ആ​രോ​പി​ച്ചു. മു​ൻ ബി​പി​സി ബി​ആ​ർ​സി​യി​ൽ ന​ട​ത്തി​യ സാ​ന്പ​ത്തി​ക ക്ര​മ​ക്കേ​ടി​നും കൃ​ത്യ​വി​ലോ​പ​ത്തി​നു​മെ​തി​രേ ന​ട​ക്കു​ന്ന അ​ന്വേ​ഷ​ണ​മാ​ണ് സ്പെ​ഷ​ൽ എ​ഡ്യു​ക്കേ​റ്റ​ർ​മാ​ർ​ക്കെ​തി​രേ വ്യാ​ജ പ്ര​ചാ​ര​ണം ന​ട​ത്താ​ൻ കാ​ര​ണ​മെ​ന്ന് ഇ​വ​ർ പ​റ​ഞ്ഞു.

നി​ല​ന്പൂ​ർ ബി​ആ​ർ​സി​യി​ലെ സ്പെ​ഷ​ൽ എ​ഡ്യു​ക്കേ​റ്റ​ർ​മാ​ർ ജോ​ലി​ക്കി​ടെ മ​ദ്യ​പി​ച്ചു​വെ​ന്ന രീ​തി​യി​ലാ​ണ് സ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ളി​ലും മ​റ്റും വീ​ഡി​യോ പ്ര​ച​രി​പ്പി​ച്ച​ത്. എ​ന്നാ​ൽ തീ​ർ​ത്തും ത​മാ​ശ​ക്കാ​യി എ​ടു​ത്ത ര​ണ്ട് വീ​ഡി​യോ​ക​ൾ ചേ​ർ​ത്ത് എ​ഡി​റ്റ് ചെ​യ്ത് ഒ​റ്റ വീ​ഡി​യോ ആ​ക്കി സ്പെ​ഷ​ൽ എ​ഡ്യു​ക്കേ​റ്റ​ർ​മാ​ർ ജോ​ലി​ക്കി​ടി​ടെ മ​ദ്യ​പി​ച്ചു​വെ​ന്ന് പ്ര​ച​രി​പ്പി​ക്കു​ക​യാ​ണെ​ന്നും ബി​ആ​ർ​സി​യി​ലെ ഒ​രു സ​ഹ​പ്ര​വ​ർ​ത്ത​ക​നാ​ണ് ഇ​തി​ന് പി​ന്നി​ലെ​ന്നും മു​ൻ ബി​പി​സി ഇ​യാ​ൾ​ക്ക് പി​ന്തു​ണ ന​ൽ​കു​ന്ന​താ​യും സ്പെ​ഷ​ൽ എ​ഡ്യു​ക്കേ​റ്റ​ർ​മാ​ർ ആ​രോ​പി​ച്ചു.

സം​ഭ​വ​ത്തി​ൽ ന​ൽ​കി​യ പ​രാ​തി​യി​ൽ നി​ല​ന്പൂ​ർ പൊ​ലി​സ് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ൽ ഗു​രു​ത​ര​മാ​യ വ​കു​പ്പു​ക​ൾ മ​നഃ​പൂ​ർ​വം ഒ​ഴി​വാ​ക്കി​യെ​ന്നും മ​തി​യാ​യ വ​കു​പ്പു​ക​ൾ കൂ​ട്ടി​ച്ചേ​ർ​ക്ക​ണ​മെ​ന്നും പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്യ​ണ​മെ​ന്നും ഇ​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ സ്പെ​ഷ​ൽ എ​ഡ്യു​ക്കേ​റ്റ​ർ​മാ​രാ​യ എം.​പി. ശ്രീ​ജ, ജി.​എ​സ്. ദി​വ്യ, ഉ​മ്മു​ൽ ഹ​ബീ​ബ, ദീ​പാ ജോ​സ്, പി. ​മി​നി, ഷെ​റി​ൻ കു​ര്യ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Latest News

Corehub Up