Sun, 27 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Falling From Building

ആ​ത്മീ​യ ഗു​രു പ്രേ​മാ​ന​ന്ദ് മ​ഹാ​രാ​ജി​ന്‍റെ ആ​ശ്ര​മ​ത്തി​ലെ കെ​ട്ടി​ട​ത്തി​ൽ​നി​ന്ന് വീ​ണ് ശി​ഷ്യ​ൻ മ​രി​ച്ചു

മ​ഥു​ര: ആ​ത്മീ​യ ഗു​രു പ്രേ​മാ​ന​ന്ദ് മ​ഹാ​രാ​ജി​ന്‍റെ ആ​ശ്ര​മ​ത്തി​ന്‍റെ നാ​ലാം നി​ല​യി​ൽ​നി​ന്ന് വീ​ണ് ശി​ഷ്യ​ൻ മ​രി​ച്ചു. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ മ​ഥു​ര​യി​ലെ ആ​ശ്ര​മ​ത്തി​ൽ ശ​നി​യാ​ഴ്ച രാ​വി​ലെ​യാ​ണ് സം​ഭ​വം. സ്വ​കാ​ര്യ ഭാ​ഗ​ങ്ങ​ളി​ൽ ഗു​രു​ത​ര പ​രി​ക്ക് അ​ട​ക്കം ശ​രീ​ര​മാ​സ​ക​ലം പ​രി​ക്കേ​റ്റ നി​ല​യി​ലാ​ണ് 25കാ​ര​നാ​യ ദീ​പ​ക് ലോ​ധി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

മ​ധ്യ​പ്ര​ദേ​ശി​ലെ ജ​ബ​ൽ​പൂ​ർ സ്വ​ദേ​ശി​യാ​ണ് മ​ര​ണ​പ്പെ​ട്ട​ത്. ആ​ശ്ര​മ​ത്തി​ൽ ര​സി​ക് ദു​ലാ​രി ശ​ര​ൺ എ​ന്ന പേ​രി​ലാ​ണ് ഇ​യാ​ൾ അ​റി​യ​പ്പെ​ട്ടി​രു​ന്ന​ത്. ഗു​രു കൃ​പാ കു​ഞ്ച് ആ​ശ്ര​മ​ത്തി​ൽ ശ​നി​യാ​ഴ്ച രാ​വി​ലെ 10.30 ഓ​ടെ​യാ​ണ് സം​ഭ​വം ന​ട​ന്ന​ത്. കെ​ട്ടി​ട​ത്തി​ന്‍റെ നാ​ലാം നി​ല​യി​ൽ നി​ന്ന് താ​ഴേ​ക്ക് ചാ​ടി​യ​തി​നെ തു​ട​ർ​ന്ന് ത​ല​യ്ക്കും ശ​രീ​ര​ത്തി​നും ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഇ​യാ​ളെ ആ​ശ്ര​മ​ത്തി​ലു​ള്ള​വ​ർ ഉ​ട​ൻ ത​ന്നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ചി​കി​ത്സ​യി​ലി​രി​ക്കെ മ​ര​ണ​പ്പെ​ടു​ക​യാ​യി​രു​ന്നു.

ആ​ശ്ര​മ​ത്തി​ൽ നി​ന്ന് ആ​റ​ടി​യോ​ളം അ​ക​ലെ​യു​ള്ള റോ​ഡി​ലേ​ക്കാ​ണ് ദീ​പ​ക് വീ​ണ​ത്. 2025 ലാ​ണ് ഇ​യാ​ൾ ആ​ശ്ര​മ​ത്തി​ലേ​ക്ക് എ​ത്തി​യ​ത്. സം​ഭ​വം ന​ട​ന്ന് ഇ​യാ​ളെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യ ശേ​ഷ​മാ​ണ് പൊ​ലി​സി​ൽ വി​വ​ര​മ​റി​യി​ച്ച​ത്. പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന​യി​ൽ ഇ​ത് ആ​ത്മ​ഹ​ത്യ​യാ​ണെ​ന്ന് സം​ശ​യി​ക്കു​ന്നു​ണ്ടെ​ങ്കി​ലും മ​ര​ണ​ത്തി​ലേ​ക്ക് ന​യി​ച്ച യ​ഥാ​ർ​ത്ഥ സാ​ഹ​ച​ര്യ​ങ്ങ​ൾ ക​ണ്ടെ​ത്താ​ൻ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രി​ക​യാ​ണെ​ന്ന് പൊ​ലി​സ് വ്യ​ക്ത​മാ​ക്കി. ഫോ​റ​ൻ​സി​ക് സം​ഘം സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി തെ​ളി​വു​ക​ൾ ശേ​ഖ​രി​ച്ചി​ട്ടു​ണ്ട്. മൃ​ത​ദേ​ഹം നി​ല​വി​ൽ പോ​സ്റ്റ്‌​മോ​ർ​ട്ട​ത്തി​നാ​യി മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്.

Latest News

Corehub Up