Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Fc Goa

ജ​യ​ത്തോ​ടെ മ​ട​ക്കം; സീ​സ​ണി​ലെ അ​വ​സാ​ന മ​ത്സ​ര​ത്തി​ൽ എ​ഫ്.​സി ഗോ​വ​യെ ത​ക​ർ​ത്ത് കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ്

കൊ​ച്ചി: മി​ക​ച്ച വി​ജ​യ​ത്തോ​ടെ ഐ​എ​സ്എ​ൽ സീ​സ​ണി​ലെ യാ​ത്ര അ​വ​സാ​നി​പ്പി​ച്ച് കേ​ര​ള ബ്ലാ​സ്‌​റ്റേ​ഴ്‌​സ്‌. കൊ​ച്ചി ജ​വാ​ഹ​ർ​ലാ​ൽ നെ​ഹ്‌​റു സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന ആ​വേ​ശ​ക​ര​മാ​യ അ​വ​സാ​ന മ​ത്സ​ര​ത്തി​ൽ ക​രു​ത്ത​രാ​യ എ​ഫ്‌​സി ഗോ​വ​യെ 2–1 എ​ന്ന സ്കോ​റി​ന് കീ​ഴ​ട​ക്കി​യാ​ണ് ബ്ലാ​സ്റ്റേ​ഴ്സ് സീ​സ​ൺ അ​വ​സാ​നി​പ്പി​ച്ച​ത്.

മ​ത്സ​ര​ത്തി​ൽ ബ്ലാ​സ്റ്റേ​ഴ്സി​നാ​യി കെ​വി​ൻ യോ​ക്ക്, ഫാ​ല്ലു എ​ൻ​ഡി​യ എ​ന്നി​വ​ർ ഗോ​ളു​ക​ൾ നേ​ടി​യ​പ്പോ​ൾ, ഗോ​വ​യ്ക്കാ​യി മ​ല​യാ​ളി യു​വ​താ​രം മു​ഹ​മ്മ​ദ് നെ​മി​ൽ ഒ​രു ഗോ​ൾ മ​ട​ക്കി.
സീ​സ​ണി​ൽ 13 ക​ളി​ക​ളി​ൽ നി​ന്ന് അ​ഞ്ച് ജ​യ​മു​ൾ​പ്പെ​ടെ 17 പോ​യി​ന്‍റോ​ടെ എ​ട്ടാം സ്ഥാ​ന​ത്താ​ണ് ബ്ലാ​സ്റ്റേ​ഴ്സ് ഫി​നി​ഷ് ചെ​യ്ത​ത്.

ഡേ​വി​ഡ് ക​റ്റാ​ല​യ്ക്ക് കീ​ഴി​ൽ ആ​ദ്യ​ത്തെ ആ​റ് ക​ളി​ക​ളി​ൽ ഒ​റ്റ ജ​യം പോ​ലും നേ​ടാ​നാ​കാ​തെ ഒ​രു ഘ​ട്ട​ത്തി​ൽ ത​രം​താ​ഴ്ത്ത​ൽ ഭീ​ഷ​ണി​യി​ലാ​യി​രു​ന്നു മ​ഞ്ഞ​പ്പ​ട. എ​ന്നാ​ൽ പി​ന്നീ​ട് പ​രി​ശീ​ല​ക​നാ​യി ചു​മ​ത​ല​യേ​റ്റ ആ​ഷ്‌​ലി വെ​സ്റ്റ്‌​വു​ഡി​ന്‍റെ മി​ക​വി​ലാ​ണ് ടീം ​ഉ​ജ്ജ്വ​ല​മാ​യ തി​രി​ച്ചു​വ​ര​വ് ന​ട​ത്തി​യ​ത്.

വെ​സ്റ്റ്‌​വു​ഡി​ന് കീ​ഴി​ൽ ക​ളി​ച്ച മ​ത്സ​ര​ങ്ങ​ളി​ൽ അ​ഞ്ച് ജ​യ​വും ഒ​രു സ​മ​നി​ല​യും ഒ​രു തോ​ൽ​വി​യു​മാ​ണ് ടീം ​സ്വ​ന്ത​മാ​ക്കി​യ​ത്. അ​വ​സാ​ന ര​ണ്ട് ക​ളി​ക​ളും ജ​യി​ച്ചു​കൊ​ണ്ടാ​ണ് ബ്ലാ​സ്റ്റേ​ഴ്സ് ആ​രാ​ധ​ക​ർ​ക്ക് സ​ന്തോ​ഷം ന​ൽ​കി ഈ ​സീ​സ​ണോ​ട് വി​ട​പ​റ​ഞ്ഞ​ത്.

Sports

ഐ​​എ​​ഫ്എ​​ഫ് സൂ​​പ്പ​​ർ ക​​പ്പ് ഗോ​​വ​​യ്ക്ക്

ഗോ​​വ: ഐ​​എ​​ഫ്എ​​ഫ് സൂ​​പ്പ​​ർ ക​​പ്പ് ഫു​​ട്ബോ​​ൾ കി​​രീ​​ടം എ​​ഫ് സി ​​ഗോ​​വ​​യ്ക്ക് സ്വ​​ന്തം. ത​​ട്ട​​ക​​ത്തി​​ൽ ന​​ട​​ന്ന ആ​​വേ​​ശം നി​​റ​​ഞ്ഞ ഫൈ​​ന​​ലി​​ൽ പെ​​നാ​​ൽ​​റ്റി ഷൂ​​ട്ടൗ​​ട്ടി​​ൽ 6-5 സ​​കോ​​റി​​ന് ഈ​​സ്റ്റ് ബം​​ഗാ​​ളി​​നെ പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി​​യാ​​ണ് ഗോ​​വ ക​​പ്പു​​യ​​ർ​​ത്തി​​യ​​ത്.


ഗോ​​ൾ​​ര​​ഹി​​ത​​മാ​​യി മു​​ന്നേ​​റി​​യ മ​​ത്സ​​രം അ​​ധി​​ക സ​​മ​​യ​​ത്തേ​​ക്ക് നീ​​ണ്ടെ​​ങ്കി​​ലും ഗോ​​ൾ വ​​ര​​ൾ​​ച്ച​​യ്ക്ക് മാ​​റ്റ​​മു​​ണ്ടാ​​യി​​ല്ല. തു​​ട​​ർ​​ന്ന് മ​​ത്സ​​രം പെ​​നാ​​ൽ​​റ്റി ഷൂ​​ട്ടൗ​​ട്ടി​​ലേ​​ക്ക് നീ​​ങ്ങു​​ക​​യാ​​യി​​രു​​ന്നു. ഷൂ​​ട്ടൗ​​ട്ടി​​ലും ശ​​ക്ത​​മാ​​യ പോ​​രാ​​ട്ടം ന​​ട​​ന്നു. ഒ​​രു ഘ​​ട്ട​​ത്തി​​ൽ 4-4 സ്കോ​​ർ തു​​ല്ല്യ​​ത പാ​​ലി​​ച്ചു.


തു​​ട​​ർ​​ന്ന് 5-5 തു​​ല്ല്യ​​ത. ആ​​റാം ഗോ​​ൾ ഗോ​​വ സ്വ​​ന്ത​​മാ​​ക്കി​​യ​​പ്പോ​​ൾ ഈ​​സ്റ്റ് ബം​​ഗ​​ളാ​​ൾ താ​​ര​​ത്തി​​ന് ല​​ക്ഷ്യം കാ​​ണാ​​നാ​​യി​​ല്ല.

Latest News

Corehub Up