Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Fcra Act

എ​ഫ്‌​സി​ആ​ര്‍​എ നി​യ​മ​ത്തെ​ച്ചൊ​ല്ലി അ​നാ​വ​ശ്യ വി​വാ​ദമെന്ന് പി.​എ​സ്. ശ്രീ​ധ​ര​ന്‍​പി​ള്ള

കൊ​​​​ല്ലം: എ​​​​ഫ്‌​​​​സി​​​​ആ​​​​ര്‍​എ നി​​​​യ​​​​മ​​​​ത്തെ​​​​ച്ചൊ​​​​ല്ലി അ​​​​നാ​​​​വ​​​​ശ്യ വി​​​​വാ​​​​ദ​​​​ങ്ങ​​​​ള്‍ ഉ​​​​യ​​​​ര്‍​ത്തി ക്രി​​​​സ്തീ​​​​യ വി​​​​രു​​​​ദ്ധ​​​​ത ആ​​​​രോ​​​​പി​​​​ച്ച് കു​​​​ത​​​​ന്ത്ര​​​​ങ്ങ​​​​ളി​​​​ലൂ​​​​ടെ ബി​​​​ജെ​​​​പി​​​​യെ ത​​​​ക​​​​ര്‍​ക്കാ​​​​നാ​​​​ണ് ചി​​​​ല കേ​​​​ന്ദ്ര​​​​ങ്ങ​​​​ള്‍ ശ്ര​​​​മി​​​​ക്കു​​​​ന്ന​​​​തെ​​​​ന്ന് ഗോ​​​​വ മു​​​​ന്‍ ഗ​​​​വ​​​​ര്‍​ണ​​​​റും ബി​​​​ജെ​​​​പി നേ​​​​താ​​​​വു​​​​മാ​​​​യ പി.​​​​എ​​​​സ്. ശ്രീ​​​​ധ​​​​ര​​​​ന്‍ പി​​​​ള്ള.

പ്ര​​​​സ് ക്ല​​​​ബ്ബി​​​​ല്‍ സം​​​​ഘ​​​​ടി​​​​പ്പി​​​​ച്ച ‘വോ​​​​ട്ടും വാ​​​​ക്കും’ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് സം​​​​വാ​​​​ദ​​​​ത്തി​​​​ല്‍ സം​​​​സാ​​​​രി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു അ​​​​ദ്ദേ​​​​ഹം. എ​​​​ഫ്‌​​​​സി​​​​ആ​​​​ര്‍​എ​​​​യി​​​​ല്‍ അ​​​​ത്ത​​​​ര​​​​ത്തി​​​​ല്‍ യാ​​​​തൊ​​​​ന്നു​​​​മി​​​​ല്ലെ​​​​ന്നും സാ​​​​മ്പ​​​​ത്തി​​​​ക സു​​​​താ​​​​ര്യ​​​​ത ഉ​​​​റ​​​​പ്പാ​​​​ക്കു​​​​ക മാ​​​​ത്ര​​​​മാ​​​​ണ് ല​​​​ക്ഷ്യ​​​​മി​​​​ടു​​​​ന്ന​​​​തെ​​​​ന്നും സ​​​​ത്യം ജ​​​​ന​​​​ങ്ങ​​​​ള്‍ തി​​​​രി​​​​ച്ച​​​​റി​​​​ഞ്ഞു ക​​​​ഴി​​​​ഞ്ഞ​​​​താ​​​​യും അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു.

പ​​​​രാ​​​​ജ​​​​യ​​​​ഭീ​​​​തി മൂ​​​​ലം കോ​​​​ണ്‍​ഗ്ര​​​​സ് ഇ​​​​ത്ത​​​​രം വി​​​​വാ​​​​ദ​​​​ങ്ങ​​​​ള്‍ സൃ​​​​ഷ്ടി​​​​ക്കു​​​​മ്പോ​​​​ള്‍ അ​​​​വ​​​​രു​​​​ടെ ജ​​​​ന​​​​പി​​​​ന്തു​​​​ണ താ​​​​ഴേ​​​​ക്കു പോ​​​​കു​​​​ന്ന സാ​​​​ഹ​​​​ച​​​​ര്യ​​​​മാ​​​​ണു​​​​ള്ള​​​​ത്. യു​​​​ഡി​​​​എ​​​​ഫും എ​​​​ല്‍​ഡി​​​​എ​​​​ഫും തീ​​​​വ്ര​​​​വാ​​​​ദ സം​​​​ഘ​​​​ട​​​​ന​​​​ക​​​​ള്‍​ക്കു പി​​​​ന്നാ​​​​ലെ​​​​യാ​​​​ണ്. കേ​​​​ര​​​​ള രാ​​​​ഷ്‌​​ട്രീ​​​​യ​​​​ത്തി​​​​ല്‍ കാ​​​​ല​​​​ങ്ങ​​​​ളാ​​​​യി നി​​​​ല​​​​നി​​​​ന്ന ഇ​​​​രു​​​​മു​​​​ന്ന​​​​ണി സ​​​​മ​​​​വാ​​​​ക്യ​​​​ങ്ങ​​​​ളെ ത​​​​ക​​​​ര്‍​ത്ത് ബി​​​​ജെ​​​​പി വി​​​​ന്നിം​​​​ഗ് പാ​​​​ര്‍​ട്ടി​​​​യാ​​​​യി മാ​​​​റു​​​​ന്ന കാ​​​​ഴ്ച​​​​യാ​​​​ണ് നി​​​​യ​​​​മ​​​​സ​​​​ഭാ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ല്‍ വ​​​​രാ​​​​നി​​​​രി​​​​ക്കു​​​​ന്ന​​​​ത്.

യു​​​​ഡി​​​​എ​​​​ഫി​​​​നോ​​​​ടൊ​​​​പ്പം പ​​​​ര​​​​സ്യ​​​​മാ​​​​യി ജ​​​​മാ​​​​ അ​​​​ത്തെ ഇ​​​​സ്‌​​​​ലാ​​​​മി കൈ​​​​കോ​​​​ര്‍​ത്ത​​​​തോ​​​​ടെ ബി​​​​ജെ​​​​പി​​​​യു​​​​ടെ ‘വി​​​​ക​​​​സ​​​​ന കേ​​​​ര​​​​ളം’ എ​​​​ന്ന കാ​​​​ഴ്ചപ്പാ​​​​ടി​​​​ന് ജ​​​​ന​​​​ങ്ങ​​​​ള്‍​ക്കി​​​​ട​​​​യി​​​​ല്‍ വ​​​​ലി​​​​യ സ്വീ​​​​കാ​​​​ര്യ​​​​ത​​ ല​​​​ഭി​​​​ക്കു​​​​ക​​​​യാ​​​​ണ്. നേ​​​​ര​​​​ത്തെ പാ​​​​ര്‍​ട്ടി​​​​യു​​​​ടെ ആ​​​​ശ​​​​യ​​​​ങ്ങ​​​​ള്‍ പി​​​​ന്തു​​​​ട​​​​രു​​​​ന്ന​​​​വ​​​​ര്‍ മാ​​​​ത്രം വോ​​​​ട്ട് ചെ​​​​യ്തി​​​​രു​​​​ന്ന അ​​​​വ​​​​സ്ഥ​​​​യാ​​​​യി​​​​രു​​​​ന്നു. ത​​​​ദ്ദേ​​​​ശ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പോ​​​​ടെ കേ​​​​ര​​​​ള രാ​​​​ഷ്‌​​ട്രീ​​​​യ ച​​​​രി​​​​ത്ര​​​​ത്തി​​​​ല്‍ വ​​​​ലി​​​​യ മാ​​​​റ്റം സം​​​​ഭ​​​​വി​​​​ച്ചുക​​​​ഴി​​​​ഞ്ഞു. കൊ​​​​ല്ലം കോ​​​​ര്‍​പ​​​റേ​​​​ഷ​​​​നി​​​​ല്‍ ക​​​​ഴി​​​​ഞ്ഞ വ​​​​ര്‍​ഷ​​​​ത്തേ​​​​ക്കാ​​​​ള്‍ ഇ​​​​ര​​​​ട്ടി പ്രാ​​​​തി​​​​നി​​​​ധ്യം പാ​​​​ര്‍​ട്ടി​​​​ക്ക് ല​​​​ഭി​​​​ച്ച​​​​ത് ബി​​​​ജെ​​​​പി​​​​യോ​​​​ടു​​​​ള്ള ജ​​​​ന​​​​ങ്ങ​​​​ളു​​​​ടെ വ​​​​ര്‍​ധി​​​​ച്ചു​​​​വ​​​​രു​​​​ന്ന വി​​​​ശ്വാ​​​​സ​​​​ത്തി​​​​ന്‍റെ തെ​​​​ളി​​​​വാ​​​​ണ്.

ഇ​​​​ന്ത്യ സ​​​​ഖ്യ​​​​ത്തി​​​​ന്‍റെ പേ​​​​രി​​​​ല്‍ രാ​​​​ജ്യ​​​​ത്താ​​​​ക​​​​മാ​​​​നം ഒ​​​​ന്നി​​​​ച്ചു​​​​ നി​​​​ല്‍​ക്കു​​​​ന്ന​​​​വ​​​​ര്‍ കേ​​​​ര​​​​ള​​​​ത്തി​​​​ല്‍ ന​​​​ട​​​​ത്തു​​​​ന്ന പോ​​​​രാ​​​​ട്ടം വെ​​​​റും നാ​​​​ട​​​​ക​​​​മാ​​​​ണെ​​​​ന്ന് അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു. ത​​​​മി​​​​ഴ്നാ​​​​ട്ടി​​​​ല്‍ എ​​​​സ്ഡി​​​​പി​​​​ഐ​​​​യെ പോ​​​​ലും ഘ​​​​ട​​​​ക​​​​ക​​​​ക്ഷി​​​​യാ​​​​ക്കി​​​​യാ​​​​ണ് ഇ​​​​വ​​​​ര്‍ മ​​​​ത്സ​​​​രി​​​​ക്കു​​​​ന്ന​​​​ത്. ലോ​​​​ക​​​​മെ​​​​മ്പാ​​​​ടും ക​​​​മ്യൂ​​​​ണി​​​​സം അ​​​​പ്ര​​​​ത്യ​​​​ക്ഷ​​​​മാ​​​​യ സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ല്‍ ബ​​​​ദ​​​​ലാ​​​​യി കേ​​​​ര​​​​ളം ഒ​​​​രു ഒ​​​​റ്റ​​​​യാ​​​​ന്‍ തു​​​​രു​​​​ത്താ​​​​യി നി​​​​ല്‍​ക്കാ​​​​ന്‍ പാ​​​​ടി​​​​ല്ല. ന​​​​രേ​​​​ന്ദ്ര മോ​​​​ദി​​​​യു​​​​ടെ വി​​​​ക​​​​സ​​​​ന യാ​​​​ത്ര​​​​യ്‌​​​​ക്കൊ​​​​പ്പം കേ​​​​ര​​​​ള​​​​വും ചേ​​​​രേ​​​​ണ്ട​​​​തു​​​​ണ്ട്.

കേ​​​​ര​​​​ള​​​​ത്തി​​​​ല്‍ എ​​​​ല്‍​ഡി​​​​എ​​​​ഫും യു​​​​ഡി​​​​എ​​​​ഫും ത​​​​മ്മി​​​​ല്‍ ര​​​​ഹ​​​​സ്യ​​​​മാ​​​​യ ‘ഡീ​​​​ല്‍’ ഉ​​​​ണ്ടെ​​​​ന്ന ആ​​​​രോ​​​​പ​​​​ണം ജ​​​​ന​​​​ങ്ങ​​​​ള്‍​ക്കി​​​​ട​​​​യി​​​​ല്‍ ശ​​​​ക്ത​​​​മാ​​​​യ​​​​തോ​​​​ടെ കേ​​​​ര​​​​ള​​​​ത്തി​​​​ന്‍റെ പോ​​​​ക്ക് എ​​​​ങ്ങോ​​​​ട്ടാ​​​​ണെ​​​​ന്ന ചോ​​​​ദ്യം പ്ര​​​​സ​​​​ക്ത​​​​മാ​​​​കു​​​​ന്നു. ഇ​​​​ന്ത്യ മു​​​​ന്ന​​​​ണി രൂ​​​​പീ​​​​ക​​​​രി​​​​ച്ച ശേ​​​​ഷം എ​​​​വി​​​​ടെ​​​​യെ​​​​ങ്കി​​​​ലും കൃ​​​​ത്യ​​​​മാ​​​​യ സ്വാ​​​​ധീ​​​​നം ചെ​​​​ലു​​​​ത്താ​​​​നോ ന​​​​രേ​​​​ന്ദ്ര മോ​​​​ദി​​​​ക്ക് പ​​​​ക​​​​ര​​​​മാ​​​​വാ​​​​നോ അ​​​​വ​​​​ര്‍​ക്ക് സാ​​​​ധി​​​​ച്ചി​​​​ട്ടി​​​​ല്ല.

ക​​​​ഴി​​​​ഞ്ഞ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ല്‍ ആ​​​​കെ വോ​​​​ട്ടിം​​​​ഗ് ശ​​​​ത​​​​മാ​​​​ന​​​​ത്തി​​​​ല്‍ അ​​​​ര ശ​​​​ത​​​​മാ​​​​നം പോ​​​​ലും നേ​​​​ടാ​​​​നാ​​​​വാ​​​​ത്ത വി​​​​ധം സി​​​​പി​​​​ഐ പോ​​​​ലു​​​​ള്ള പാ​​​​ര്‍​ട്ടി​​​​ക​​​​ള്‍ ത​​​​ക​​​​ര്‍​ച്ച​​​​യെ നേ​​​​രി​​​​ടു​​​​ക​​​​യാ​​​​ണ്. എ​​​​സ്ഡി​​​​പി​​​​ഐ​​​​യു​​​​ടെ​​​​യും ജ​​​​മാ​​​​അ​​​​ത്തെ ഇ​​​​സ്‌​​​​ലാ​​​​മി​​​​യു​​​​ടെ​​​​യും വോ​​​​ട്ട് വാ​​​​ങ്ങി അ​​​​ധി​​​​കാ​​​​രം നി​​​​ല​​​​നി​​​​ര്‍​ത്താ​​​​ന്‍ ശ്ര​​​​മി​​​​ക്കു​​​​ന്ന​​​​വ​​​​ര്‍ ജ​​​​ന​​​​ങ്ങ​​​​ളെ ക​​​​ബ​​​​ളി​​​​പ്പി​​​​ക്കു​​​​ക​​​​യാ​​​​ണ്.

ഇ​​​​ത്ത​​​​രം അ​​​​വി​​​​ശു​​​​ദ്ധ കൂ​​​​ട്ടു​​​​കെ​​​​ട്ടു​​​​ക​​​​ളെ അ​​​​തി​​​​ജീ​​​​വി​​​​ച്ച് വി​​​​ക​​​​സ​​​​ന​​​​ത്തി​​​​ന്‍റെ പു​​​​തി​​​​യ പാ​​​​ത​​​​യി​​​​ലേ​​​​ക്ക് കേ​​​​ര​​​​ള​​​​ത്തെ ന​​​​യി​​​​ക്കാ​​​​ന്‍ ബി​​​​ജെ​​​​പി​​​​ക്കും എ​​​​ന്‍​ഡി​​​​എ​​​​യ്ക്കും ക​​​​ഴി​​​​യു​​​​മെ​​​​ന്ന് വ​​​​രാ​​​​നി​​​​രി​​​​ക്കു​​​​ന്ന തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് ഫ​​​​ല​​​​ങ്ങ​​​​ള്‍ തെ​​​​ളി​​​​യി​​​​ക്കു​​​​മെ​​​​ന്നും അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു.

Latest News

Corehub Up