Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : File Case

Alappuzha

ഹ​രി​പ്പാ​ട് തി​മിം​ഗ​ലഛർ​ദി വേ​ട്ട: വ​നം​വ​കു​പ്പ് കേ​സെ​ടു​ക്കും

ഹ​രി​പ്പാ​ട്: ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ന്‍റെ ഭാ​ഗ​മാ​യി ഹ​രി​പ്പാ​ട് പ​ള്ളി​പ്പാ​ട്ടെ വാ​ട​ക​വീ​ട്ടി​ൽനി​ന്ന് പോ​ലീ​സ് പി​ടി​കൂ​ടി​യ തി​മിം​ഗ​ല ഛർ​ദി (അം​ബ​ർ​ഗ്രി​സ്) കേ​സി​ൽ വ​നം​വ​കു​പ്പ് കേ​സെ​ടു​ക്കും. വ​ന്യ​ജീ​വി സം​ര​ക്ഷ​ണ നി​യ​മ​പ്ര​കാ​രം റാ​ന്നി ഫോ​റ​സ്റ്റ് ഡി​വി​ഷ​നാ​ണ് ഒ​ളി​വി​ൽ പോ​യ പ്ര​തി​ക​ൾ​ക്കെ​തി​രേ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് നേ​രി​ട്ട് അ​ന്വേ​ഷ​ണം ആ​രം​ഭി​ക്കാ​ൻ ഒ​രു​ങ്ങു​ന്ന​ത്.

പി​ടി​ച്ചെ​ടു​ത്ത പ​ദാ​ർ​ഥം യ​ഥാ​ർ​ഥ അം​ബ​ർ​ഗ്രി​സ് ത​ന്നെ​യാ​ണോ എ​ന്ന് ശാ​സ്ത്രീ​യ​മാ​യി ഉ​റ​പ്പു​വ​രു​ത്താ​ൻ രാ​സ​പ​രി​ശോ​ധ​ന ന​ട​ത്തും. ഇ​തി​നാ​യി ശേ​ഖ​രി​ക്കു​ന്ന സാ​മ്പി​ളു​ക​ൾ തു​ട​ർ​പ​രി​ശോ​ധ​ന​യ്ക്കാ​യി കേ​ന്ദ്ര സ​ർ​ക്കാ​ർ അം​ഗീ​കൃ​ത വി​ദ​ഗ്ധ ലാ​ബി​ലേ​ക്ക് അ​യ​യ്ക്കും. വി​പ​ണി​യി​ൽ വ്യാ​ജ​ൻ​മാ​ർ ഇ​റ​ങ്ങാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ലാ​ണ് ശാ​സ്ത്രീ​യ പ​രി​ശോ​ധ​നാ ഫ​ലം കേ​സി​ൽ നി​ർ​ണാ​യ​ക​മാ​കു​ന്ന​ത്. മു​ൻ​പ് കേ​ര​ള​ത്തി​ൽ സ​മാ​ന​മാ​യ രീ​തി​യി​ൽ തി​മിം​ഗ​ല ഛർ​ദ്ദി പി​ടി​കൂ​ടി​യ സം​ഭ​വ​ങ്ങ​ളി​ലും ഇ​ത്ത​ര​ത്തി​ലാ​ണ് കൃ​ത്യ​ത ഉ​റ​പ്പാ​ക്കാ​ൻ ലാ​ബ് റി​പ്പോ​ർ​ട്ടു​ക​ൾ തേ​ടി​യ​തെ​ന്ന് റാ​ന്നി ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ ബി.​ആ​ർ. ജ​യ​ൻ പ​റ​ഞ്ഞു. രാ​സ​പ​രി​ശോ​ധ​ന​യി​ൽ ഇ​ത് അം​ബ​ർ​ഗ്രി​സ് ത​ന്നെ​യെ​ന്ന് തെ​ളി​ഞ്ഞാ​ൽ പ്ര​തി​ക​ൾ​ക്കെ​തി​രേ ജാ​മ്യ​മി​ല്ലാ വ​കു​പ്പു​ക​ൾ പ്ര​കാ​രം ശ​ക്ത​മാ​യ തു​ട​ർ​ന​ട​പ​ടി​ക​ളു​ണ്ടാ​കും.

കേ​സി​ലെ പ്ര​ധാ​ന പ്ര​തി​ക​ളാ​യ കാ​യം​കു​ളം നെ​ടു​ത്തു​മ്പാ​ട് സ്വ​ദേ​ശി നി​തീ​ഷ്, പ​ള്ളി​പ്പാ​ട് സ്വ​ദേ​ശി ജ​സ്റ്റി​ൻ എ​ന്നി​വ​രെ പി​ടി​കൂ​ടു​ന്ന​തി​നാ​യി വ​നം​വ​കു​പ്പ് നേ​രി​ട്ട് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി​യി​ട്ടു​ണ്ട്. സം​ഭ​വ​ത്തി​നുശേ​ഷം ഒ​ളി​വി​ൽ പോ​യ പ്ര​തി​ക​ളെ ക​ണ്ടെ​ത്തു​ന്ന​തി​നു​ള്ള ശ്ര​മ​ങ്ങ​ൾ വ​നം​വ​കു​പ്പ് ശ​ക്ത​മാ​ക്കി. കേ​സി​ന്‍റെ ഗൗ​ര​വം ക​ണ​ക്കി​ലെ​ടു​ത്ത് എ​ത്ര​യും വേ​ഗം പ​രി​ശോ​ധ​നാ ഫ​ലം ല​ഭ്യ​മാ​ക്കാ​നാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ തീ​രു​മാ​നം. കേ​ര​ള​ത്തി​ൽ ഇ​തു​വ​രെ വ​ള​രെ ചു​രു​ക്കം കേ​സു​ക​ൾ മാ​ത്ര​മാ​ണ് ഇ​ത്ത​ര​ത്തി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ടി​ട്ടു​ള്ള​തെ​ന്നും വ​നം​വ​കു​പ്പ് അ​ധി​കൃ​ത​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

Kerala

വ​ർ​ഗീ​യ പ​രാ​മ​ർ​ശം ന​ട​ത്തു​ന്ന വെ​ള്ളാ​പ്പ​ള്ളി​ക്കെ​തി​രെ കേ​സെ​ടു​ക്ക​ണം; യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നേ​താ​വ് ഡി​ജി​പി​ക്ക് പ​രാ​തി ന​ല്‍​കി

കോ​ഴി​ക്കോ​ട്: എ​സ്എ​ന്‍​ഡി​പി യോ​ഗം ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​നെ​തി​രെ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നേ​താ​വ് ഡി​ജി​പി​ക്ക് പ​രാ​തി ന​ല്‍​കി. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് കോ​ഴി​ക്കോ​ട് ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് എ​സ്. സു​ന​ന്ദാ​ണ് വെ​ള്ളാ​പ്പ​ള്ളി​ക്കെ​തി​രെ വ​ര്‍​ഗീ​യ പ​രാ​മ​ര്‍​ശം ന​ട​ത്തി​യ​തി​ന് പ​രാ​തി ന​ൽ​കി​യ​ത്.

നി​ര​ന്ത​ര​മാ​യി വ​ർ​ഗീ​യ പ​രാ​മ​ർ​ശം ന​ട​ത്തു​ന്ന വെ​ള്ളാ​പ്പ​ള്ളി​ക്കെ​തി​രെ കേ​സെ​ടു​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് പ​രാ​തി. പൊ​തു​സ​മൂ​ഹ​ത്തി​ല്‍ വ​ര്‍​ഗീ​യ ചേ​രി​തി​രി​വ് ഉ​ണ്ടാ​ക്കി വെ​ള്ളാ​പ്പ​ള്ളി ക​ലാ​പ​ത്തി​ന് ആ​ഹ്വാ​നം ചെ​യ്യു​ക​യാ​ണെ​ന്ന് പ​രാ​തി​യി​ല്‍ പ​റ​യു​ന്നു. പോ​ലീ​സ് കേ​സെ​ടു​ത്തി​ല്ലെ​ങ്കി​ല്‍ കോ​ട​തി​യെ സ​മീ​പി​ക്കു​മെ​ന്ന് ച​ങ്ങ​രോ​ത്ത് പ​ഞ്ചാ​യ​ത്ത്‌ വൈ​സ് പ്ര​സി​ഡ​ന്‍റ് കൂ​ടി​യാ​യ എ​സ്. സു​ന​ന്ദ് പ​റ​ഞ്ഞു.

Kerala

ലൈം​ഗി​ക പീ​ഡ​ന പ​രാ​തി; രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നെ​തി​രെ പോ​ലീ​സ് ഉ​ട​ൻ കേ​സെ​ടു​ക്കും

തി​രു​വ​ന​ന്ത​പു​രം: പാ​ല​ക്കാ​ട് എം​എ​ൽ​എ രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നെ​തി​രെ ലൈം​ഗി​ക പീ​ഡ​ന പ​രാ​തി​യി​ൽ പോ​ലീ​സ് ഉ​ട​ൻ കേ​സെ​ടു​ക്കും. തി​രു​വ​ന​ന്ത​പു​രം വ​ലി​യ​മ​ല പോ​ലീ​സ് സ്റ്റേ​ഷ​നി​ലാ​ണ് എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന​ത്. പി​ന്നീ​ട് നേ​മം പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്ക് കൈ​മാ​റു​ന്ന കേ​സി​ൽ തി​രു​വ​ന​ന്ത​പു​രം റൂ​റ​ൽ എ​സ്‌​പി​ക്കാ​ണ് അ​ന്വേ​ഷ​ണ ചു​മ​ത​ല.

കേ​സി​ൽ പ​രാ​തി​ക്കാ​രി​യാ​യ അ​തി​ജീ​വി​ത​യു​ടെ മൊ​ഴി ഇ​ന്ന​ലെ രാ​ത്രി രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു. ഇ​ന്ന​ലെ വൈ​കി​ട്ടോ​ടെ​യാ​ണ് അ​തി​ജീ​വി​ത മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ൽ നേ​രി​ട്ടെ​ത്തി പ​രാ​തി​ക​ളും തെ​ളി​വു​ക​ളും കൈ​മാ​റി​യ​ത്. അ​തി​ജീ​വി​ത​യു​ടെ പ​രാ​തി ല​ഭി​ച്ച മു​ഖ്യ​മ​ന്ത്രി ഉ​ട​ൻ ക്രൈം ​ബ്രാ​ഞ്ച് മേ​ധാ​വി എ​ച്ച്. വെ​ങ്കി​ടേ​ഷി​നെ ഓ​ഫീ​സി​ലേ​ക്ക് വി​ളി​ച്ചു​വ​രു​ത്തി കേ​സെ​ടു​ക്കു​ന്ന കാ​ര്യം ച​ർ​ച്ച ചെ​യ്തു.

സ്ത്രീ​ക​ളെ പി​ന്തു​ട​ർ​ന്ന് ശ​ല്യം ചെ​യ്ത കേ​സി​ൽ നേ​ര​ത്തെ ക്രൈം ​ബ്രാ​ഞ്ച് രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നെ​തി​രെ സ്വ​മേ​ധ​യാ കേ​സെ​ടു​ത്തി​രു​ന്നു. എ​ന്നാ​ൽ അ​തി​ജീ​വി​ത നേ​രി​ട്ട് ലൈം​ഗി​ക പീ​ഡ​ന പ​രാ​തി ന​ൽ​കി​യ സാ​ഹ​ച​ര്യ​ത്തി​ൽ ഈ ​കേ​സ് പ്ര​ത്യേ​ക കേ​സാ​യി എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ഷി​ക്കാ​നാ​ണ് പോ​ലീ​സി​ന്‍റെ തീ​രു​മാ​നം.

അ​തേ​സ​മ​യം യൂ​ത്ത് കോ​ൺ​ഗ്ര​സ് മു​ൻ സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കൂ​ടി​യാ​യ രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ മു​ൻ​കൂ​ർ ജാ​മ്യ​ത്തി​നാ​യി ശ്ര​മം തു​ട​ങ്ങി​യി​ട്ടു​ണ്ട്. കു​റ്റം ചെ​യ്തി​ട്ടി​ല്ലെ​ന്നു​ള​ള ബോ​ധ്യ​മു​ള്ള​ട​ത്തോ​ളം കാ​ലം നി​യ​മ​പ​ര​മാ​യി പോ​രാ​ടു​മെ​ന്നും നീ​തി​ന്യാ​യ കോ​ട​തി​യി​ലും ജ​ന​ങ്ങ​ളു​ടെ കോ​ട​തി​യി​ലും എ​ല്ലാം ബോ​ധ്യ​പ്പെ​ടു​ത്തു​മെ​ന്നും ഇ​ന്ന​ലെ രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ ഫേ​സ്‌‌​ക്കി​ലൂ​ടെ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

Latest News

Corehub Up