Sat, 13 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Fire Service

ഡ​ൽ​ഹി ഫ​യ​ർ സ​ർ​വീ​സി​ൽ വി​ര​മി​ച്ച അ​ഗ്നി​വീ​റു​ക​ളെ ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്ന് ല​ഫ്റ്റ​ന​ന്‍റ് ഗ​വ​ർ​ണ​ർ

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി ഫ​യ​ർ സ​ർ​വീ​സ് (ഡി​എ​ഫ്എ​സ്) നേ​രി​ടു​ന്ന ജീ​വ​ന​ക്കാ​രു​ടെ പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കു​ന്ന​തി​ന് സേ​ന​യി​ൽ വി​ര​മി​ച്ച അ​ഗ്നി​വീ​ർ​മാ​രെ ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്ന് ലെ​ഫ്റ്റ​ന​ന്‍റ് ഗ​വ​ർ​ണ​ർ ത​ര​ൺ​ജി​ത് സിം​ഗ് സ​ന്ധു. 22 പേ​രു​ടെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ മാ​ള​വ്യ ന​ഗ​ർ തീ​പി​ടി​ത്ത ദു​ര​ന്ത​ത്തി​ന് പി​ന്നാ​ലെ ചേ​ർ​ന്ന ഡ​ൽ​ഹി ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി യോ​ഗ​ത്തി​ലാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യം നി​ർ​ദേ​ശി​ച്ച​ത്.

ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി രേ​ഖ ഗു​പ്ത, ആ​ഭ്യ​ന്ത​ര മ​ന്ത്രി ആ​ശി​ഷ് സൂ​ദ്, പി​ഡ​ബ്ല്യു​ഡി മ​ന്ത്രി പ​ർ​വേ​ഷ് സാ​ഹി​ബ് സിം​ഗ്, ഡ​ൽ​ഹി പോ​ലീ​സി​ലെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.

ഡ​ൽ​ഹി ഫ​യ​ർ സ​ർ​വീ​സി​ൽ നി​ല​വി​ലെ ജീ​വ​ന​ക്കാ​രു​ടെ കു​റ​വ് പ​രി​ഹ​രി​ക്കു​ന്ന​തി​ന് വി​ര​മി​ച്ച അ​ഗ്നി​വീ​റു​ക​ളെ ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്ന് ല​ഫ്റ്റ​ന​ന്‍റ് ഗ​വ​ർ​ണ​ർ നി​ർ​ദേ​ശി​ച്ച​താ​യി ലോ​ക് നി​വാ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു.

ഡ​ൽ​ഹി​യി​ൽ ഫ​യ​ർ സേ​ഫ്റ്റി സ​ർ​ട്ടി​ഫി​ക്ക​റ്റ് വേ​ണ​മെ​ന്നു നി​ർ​ബ​ന്ധ​മി​ല്ലാ​ത്ത​വ ഉ​ൾ​പ്പെ​ടെ​യു​ള്ള എ​ല്ലാ ബ​ഹു​നി​ല മ​ന്ദി​ര​ങ്ങ​ളി​ലും അ​ഗ്നി​ശ​മ​ന പ്ര​തി​രോ​ധ-​സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ൾ ന​ട​പ്പാ​ക്ക​ണ​മെ​ന്ന ആ​ഭ്യ​ന്ത​ര മ​ന്ത്രി ആ​ശി​ഷ് സൂ​ദി​ന്‍റെ നി​ർ​ദേ​ശം യോ​ഗം അം​ഗീ​ക​രി​ച്ചു. 2007-ലെ ​ഡ​ൽ​ഹി ഫ​യ​ർ സ​ർ​വീ​സ​സ് ആ​ക്ടി​ലെ സെ​ക്ഷ​ൻ 32 പ്രാ​ബ​ല്യ​ത്തി​ൽ മാ​റ്റം വ​രു​ത്താ​നാ​ണ് ഈ ​നി​ർ​ദേ​ശ​ത്തി​ലൂ​ടെ തീ​രു​മാ​ന​മാ​യി​രി​ക്കു​ന്ന​ത്.

നി​ല​വി​ൽ ഡ​ൽ​ഹി​യി​ൽ 15 മീ​റ്റ​റോ അ​തി​ൽ കൂ​ടു​ത​ലോ ഉ​യ​ര​മു​ള്ള ബ​ഹു​നി​ല മ​ന്ദി​ര​ങ്ങ​ൾ​ക്കാ​ണ് ഡ​ൽ​ഹി ഫ​യ​ർ സ​ർ​വീ​സ​സി​ൽ നി​ന്നു​ള്ള ഫ​യ​ർ സേ​ഫ്റ്റി എ​ൻ​ഒ​സി നി​ർ​ബ​ന്ധ​മാ​ക്കി​യി​ട്ടു​ള്ള​ത്. പു​തി​യ തീ​രു​മാ​ന​ത്തോ​ടെ ഇ​തി​ലും കു​റ​ഞ്ഞ ഉ​യ​ര​മു​ള്ള കെ​ട്ടി​ട​ങ്ങ​ൾ​ക്കും സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ൾ ബാ​ധ​ക​മാ​കും.

സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും എ​ന്നാ​ൽ ഇ​തി​ന്‍റെ പേ​രി​ൽ സാ​ധാ​ര​ണ​ക്കാ​രെ ഉ​ദ്യോ​ഗ​സ്ഥ​ർ പീ​ഡി​പ്പി​ക്കാ​ൻ പാ​ടി​ല്ലെ​ന്നും ല​ഫ്റ്റ​ന​ന്‍റ് ഗ​വ​ർ​ണ​ർ അ​റി​യി​ച്ചു.

Latest News

Corehub Up