x
ad
Sat, 13 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ഗ്നി​ര​ക്ഷാ​സേ​ന​യി​ലും പെ​ൺ​ക​രു​ത്തി​ന്‍റെ തി​ള​ക്കം


Published: March 8, 2026 07:49 AM IST | Updated: March 8, 2026 07:49 AM IST

കാ​സ​ർ​ഗോ​ഡ്: മൂ​ന്നു​വ​ർ​ഷം മു​മ്പ് സം​സ്ഥാ​ന​ത്തെ അ​ഗ്നി​ര​ക്ഷാ​സേ​ന​യി​ൽ ആ​ദ്യ​മാ​യി വ​നി​ത​ക​ളെ നി​യ​മി​ക്കു​മ്പോ​ൾ പോ​ലീ​സും എ​ക്സൈ​സു​മൊ​ന്നും പോ​ലെ​യ​ല്ല അ​ഗ്നി​ര​ക്ഷാ​സേ​ന​യി​ലെ ജോ​ലി​യു​ടെ സ്വ​ഭാ​വ​മെ​ന്ന് വി​ളി​ച്ചു​പ​റ​ഞ്ഞ​വ​ർ നി​ര​വ​ധി​യു​ണ്ടാ​യി​രു​ന്നു. പ​ക്ഷേ ധൈ​ര്യ​ത്തി​ന്‍റെ​യും സാ​ഹ​സി​ക​ത​യു​ടെ​യും അ​ർ​പ്പ​ണ​ബോ​ധ​ത്തി​ന്‍റെ​യും കാ​ര്യ​ത്തി​ൽ ആ​ണു​ങ്ങ​ളേ​ക്കാ​ൾ ഒ​ര​ടി പോ​ലും പി​ന്നി​ല​ല്ല ത​ങ്ങ​ളെ​ന്ന് ചു​രു​ങ്ങി​യ കാ​ലം​കൊ​ണ്ടു​ത​ന്നെ വ​നി​താ ഫ​യ​ർ ആ​ൻ​ഡ് റ​സ്ക്യൂ ഓ​ഫീ​സ​ർ​മാ​ർ തെ​ളി​യി​ച്ചു.

ചി​റ്റാ​രി​ക്കാ​ൽ കൊ​ല്ലാ​ട സ്വ​ദേ​ശി​നി അ​നു​ശ്രീ, ബ​ന്ത​ടു​ക്ക​യി​ൽ നി​ന്നു​ള്ള പ്രീ​തി പ്ര​കാ​ശ്, മു​ന്നാ​ട് സ്വ​ദേ​ശി​നി ശ്രീ​ജി​ഷ, തി​രു​വ​ന്ത​പു​രം ജി​ല്ല​യി​ൽ നി​ന്നു​ള്ള അ​രു​ണ പി. ​നാ​യ​ർ എ​ന്നി​വ​രാ​ണ് വ​നി​താ ഫ​യ​ർ ഓ​ഫീ​സ​ർ​മാ​രു​ടെ ആ​ദ്യ ബാ​ച്ചി​ൽ കാ​സ​ർ​ഗോ​ഡ് ജി​ല്ല​യി​ൽ നി​യ​മി​ത​രാ​യ​ത്.

അ​ഗ്നി​ര​ക്ഷാ​സേ​ന​യി​ൽ വ​നി​ത​ക​ളെ നി​യ​മി​ക്കു​ന്ന​ത് ആ​ദ്യ​മാ​യി​ട്ടാ​യ​തി​നാ​ൽ എ​ല്ലാ ജി​ല്ല​ക​ളി​ലും ആ​ദ്യ​ബാ​ച്ചി​ൽ നി​യ​മി​ത​രാ​യ എ​ല്ലാ​വ​രെ​യും ഒ​രു​മി​ച്ച് അ​ത​ത് ജി​ല്ലാ ആ​സ്ഥാ​ന​ങ്ങ​ളി​ലാ​ണ് നി​യ​മി​ച്ച​ത്.

തൃ​ശൂ​രി​ലെ ഫ​യ​ർ ആ​ൻ​ഡ് റ​സ്ക്യൂ സ​ർ​വീ​സ​സ് അ​ക്കാ​ദ​മി​യി​ൽ ആ​റു​മാ​സ​ത്തെ ക​ഠി​ന പ​രി​ശീ​ല​ന​ത്തി​നു ശേ​ഷം 2024 മാ​ർ​ച്ചി​ലാ​ണ് ഇ​വ​ർ ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ച​ത്. ആ​ദ്യ​നാ​ളു​ക​ളി​ൽ ത​ന്നെ രാ​പ്പ​ക​ൽ വ്യ​ത്യാ​സ​മി​ല്ലാ​തെ തീ​യ​ണ​യ്ക്കാ​നും ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും മു​ൻ​നി​ര​യി​ൽ ത​ന്നെ ഇ​വ​ർ നി​ന്നു. പെ​ണ്ണു​ങ്ങ​ളാ​ണെ​ന്ന​തി​ന്‍റെ പേ​രി​ൽ ജോ​ലി​യു​ടെ കാ​ര്യ​ത്തി​ൽ ഒ​രു പ്ര​ത്യേ​ക ഇ​ള​വും ആ​രോ​ടും ചോ​ദി​ക്ക​രു​തെ​ന്ന കാ​ര്യ​ത്തി​ൽ ഇ​വ​ർ​ക്ക് നി​ർ​ബ​ന്ധ​മു​ണ്ടാ​യി​രു​ന്നു. നാ​ൽ​വ​ർ സം​ഘ​ത്തി​ലു​ൾ​പ്പെ​ട്ട അ​രു​ണ അ​ക്കാ​ല​ത്ത് ഒ​രു ആ​ഴ​മേ​റി​യ കി​ണ​റ്റി​ലി​റ​ങ്ങി ആ​ട്ടി​ൻ​കു​ട്ടി​യെ ര​ക്ഷി​ച്ച​ത് നാ​ട്ടു​കാ​ർ​ക്കെ​ല്ലാം വി​സ്മ​യ​മാ​യി​രു​ന്നു.

അ​ഗ്നി​ര​ക്ഷാ​സേ​ന​യി​ലെ​ത്തി മൂ​ന്നു​വ​ർ​ഷ​മാ​കു​മ്പോ​ഴും ജോ​ലി​യു​ടെ കാ​ഠി​ന്യ​ത്തി​ന്‍റെ പേ​രി​ൽ ആ​രും ഇ​വി​ടെ​നി​ന്ന് വി​ട്ടു​പോ​യി​ട്ടി​ല്ലെ​ന്ന​ത് ഇ​വ​ർ​ക്ക് അ​ഭി​മാ​ന​ക​ര​മാ​ണ്.


വ​രും​വ​ർ​ഷ​ങ്ങ​ളി​ൽ ത​ന്നെ കൂ​ടു​ത​ൽ വ​നി​ത​ക​ൾ ഈ ​മേ​ഖ​ല​യി​ലെ​ത്തു​മെ​ന്നും ഉ​യ​ർ​ന്ന ത​സ്തി​ക​ക​ളി​ൽ പോ​ലും വ​നി​ത​ക​ളെ​ത്തു​ന്ന കാ​ലം വി​ദൂ​ര​മ​ല്ലെ​ന്നു​മാ​ണ് ഇ​വ​രു​ടെ പ്ര​തീ​ക്ഷ.

Tags : nattu vishesham rise of women fire service

Recent News

Corehub Up