Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Fireworks

തൃശൂര്‍ പൂരം വെടിക്കെട്ട്:ക്ഷേത്ര ബലക്ഷയം പരിശോധിക്കും

കൊ​​​​ച്ചി: തൃ​​​​ശൂ​​​​ര്‍ പൂ​​​​രം വെ​​​​ടി​​​​ക്കെ​​​​ട്ട് ന​​​​ട​​​​ക്കു​​​​ന്ന​​​​തു​​​​ മൂ​​​​ലം വ​​​​ട​​​​ക്കു​​​​ന്നാ​​​​ഥ ക്ഷേ​​​​ത്ര​​​​ത്തി​​​​ന് കേ​​​​ടു​​​​പാ​​​​ടും ബ​​​​ല​​​​ക്ഷ​​​​യ​​​​വും സം​​​​ഭ​​​​വി​​​​ക്കു​​​​ന്നു​​​​ണ്ടോ​​​​യെ​​​​ന്ന് പു​​​​രാ​​​​വ​​​​സ്തു വ​​​​കു​​​​പ്പി​​​​ല്‍നി​​​​ന്നു​​​​ള്ള വി​​​​ദ​​​​ഗ്ധ സം​​​​ഘം പ​​​​രി​​​​ശോ​​​​ധ​​​​ന ന​​​​ട​​​​ത്തു​​​​മെ​​​​ന്ന് കേ​​​​ന്ദ്ര​​​സ​​​​ര്‍ക്കാ​​​​രി​​​​നു​​​​വേ​​​​ണ്ടി അ​​​​ഡീ. സോ​​​​ളി​​​​സി​​​​റ്റ​​​​ര്‍ ജ​​​​ന​​​​റ​​​​ല്‍ ഹൈ​​​​ക്കോ​​​​ട​​​​തി​​​​യി​​​​ല്‍ അ​​​​റി​​​​യി​​​​ച്ചു.

പൈ​​​​തൃ​​​​ക​​​​മ​​​​ന്ദി​​​​ര​​​​മാ​​​​യ ക്ഷേ​​​​ത്ര​​​​ത്തി​​​​ന്‍റെ സം​​​​ര​​​​ക്ഷ​​​​ണ​​​​ത്തി​​​​ല്‍ വി​​​​ട്ടു​​​​വീ​​​​ഴ്ച പാ​​​​ടി​​​​ല്ലെ​​​​ന്നു കോ​​​​ട​​​​തി നേ​​​​ര​​​​ത്തേ വ്യ​​​​ക്ത​​​​മാ​​​​ക്കി​​​​യ സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ലാ​​​​ണ് ഇ​​​​ക്കാ​​​​ര്യം അ​​​​റി​​​​യി​​​​ച്ച​​​​ത്.

തു​​​​ട​​​​ര്‍ന്ന് വെ​​​​ടി​​​​ക്കെ​​​​ട്ടി​​​​ന്‍റെ പ്ര​​​​ക​​​​മ്പ​​​​നം ക്ഷേ​​​​ത്ര​​​​ഘ​​​​ട​​​​ന​​​​യെ​​​​യും പ​​​​രി​​​​സ​​​​ര​​​​ത്തെ​​​​യും ബാ​​​​ധി​​​​ക്കു​​​​ന്ന വി​​​​വ​​​​രം, മു​​​​ന്‍ക​​​​രു​​​​ത​​​​ല്‍ എ​​​​ന്നി​​​​വ സം​​​​ബ​​​​ന്ധി​​​​ച്ചു റി​​​​പ്പോ​​​​ര്‍ട്ട് ന​​​​ല്‍കാ​​​​ന്‍ ജ​​​​സ്റ്റീ​​​​സു​​​​മാ​​​​രാ​​​​യ വി. ​​​​രാ​​​​ജ വി​​​​ജ​​​​യ​​​​രാ​​​​ഘ​​​​വ​​​​ന്‍, കെ.​​​​വി. ജ​​​​യ​​​​കു​​​​മാ​​​​ര്‍ എ​​​​ന്നി​​​​വ​​​​ര​​​​ട​​​​ങ്ങു​​​​ന്ന ദേ​​​​വ​​​​സ്വം ബെ​​​​ഞ്ച് കേ​​​​ന്ദ്ര​​​​സ​​​​ര്‍ക്കാ​​​​രി​​​​ന് നി​​​​ര്‍ദേ​​​​ശം ന​​​​ല്‍കി.

പു​​​​രാ​​​​വ​​​​സ്തു​​​​ വ​​​​കു​​​​പ്പി​​​​ന്‍റെ അ​​​​നു​​​​മ​​​​തി​​​​യി​​​​ല്ലാ​​​​തെ ക​​​​ഴി​​​​ഞ്ഞ​​​​വ​​​​ര്‍ഷം ക്ഷേ​​​​ത്ര​​​​ത്തോ​​​​ടു ചേ​​​​ര്‍ന്ന് വെ​​​​ടി​​​​ക്കെ​​​​ട്ട് ന​​​​ട​​​​ത്തി​​​​യ​​​​ത് ഗോ​​​​പു​​​​ര​​​​ങ്ങ​​​​ള്‍ക്കും കൂ​​​​ത്ത​​​​മ്പ​​​​ല​​​​ത്തി​​​​നും ബ​​​​ല​​​​ക്ഷ​​​​യ​​​​മു​​​​ണ്ടാ​​​​ക്കി​​​​യെ​​​​ന്നാ​​​​രോ​​​​പി​​​​ച്ച് എ​​​​ന്‍.​​​​കെ. മോ​​​​ഹ​​​​ന്‍ദാ​​​​സ് എ​​​​ന്ന ഭ​​​​ക്ത​​​​ന്‍ ഓം​​​​ബു​​​​ഡ്‌​​​​സ്മാ​​​​ന് ന​​​​ല്‍കി​​​​യ പ​​​​രാ​​​​തി ഹൈ​​​​ക്കോ​​​​ട​​​​തി​​​​യു​​​​ടെ പ​​​​രി​​​​ഗ​​​​ണ​​​​ന​​​​യ്ക്കെ​​​​ത്തു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.ഹ​​​​ര്‍ജി ഒ​​​​ക്ടോ​​​​ബ​​​​ര്‍ ഒ​​​​മ്പ​​​​തി​​​​ന് പ​​​​രി​​​​ഗ​​​​ണി​​​​ക്കും.

Kerala

മു​ണ്ട​ത്തി​ക്കോ​ട് സ്ഫോ​ട​നം; ഇ​ന്ന​ത്തെ തെരച്ചിൽ അ​വ​സാ​നി​പ്പി​ച്ചു, മൂ​ന്ന് മൃ​ത​ദേ​ഹം തി​രി​ച്ച​റി​ഞ്ഞു

തൃ​ശൂ​ർ: മു​ണ്ട​ത്തി​ക്കോ​ട്ടെ പ​ട​ക്ക​ശാ​ല​യി​ലു​ണ്ടാ​യ സ്ഫോ​ട​ന​ത്തി​ൽ മ​രി​ച്ച 13 പേ​രി​ൽ മൂ​ന്നു​പേ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ തി​രി​ച്ച​റി​ഞ്ഞു. തൃ​ശൂ​ർ പ​ഴ​യ​ന്നൂ​ർ വെ​ണ്ണൂ​ർ സ്വ​ദേ​ശി​യാ​യ സു​ദ​ർ​ശ​ന​ൻ (54), പാ​ല​ക്കാ​ട് കു​മ​ര​നെ​ല്ലൂ​ർ മാ​ടി​പ്പു​റം സ്വ​ദേ​ശി​യാ​യ വാ​സു​ദേ​വ​ൻ (54), തൃ​ശൂ​ർ കു​ണ്ട​ന്നൂ​ർ സ്വ​ദേ​ശി​യാ​യ സു​വി​ൻ (40) എ​ന്നി​വ​രെ​യാ​ണ് തി​രി​ച്ച​റി​ഞ്ഞ​ത്.

മൃ​ത​ദേ​ഹ​ങ്ങ​ൾ പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. അ​പ​ക​ട​ത്തി​ന് പി​ന്നാ​ലെ കാ​ണാ​താ​യ​വ​ർ​ക്കാ​യി സ​മീ​പ​ത്തെ കു​ള​ത്തി​ൽ ഉ​ൾ​പ്പെ​ടെ ന​ട​ത്തി​യ തെ​ര​ച്ചി​ൽ നി​ർ​ത്തി​വെ​ച്ചി​രി​ക്കു​ക​യാ​ണ്. ബു​ധ​നാ​ഴ്ച രാ​വി​ലെ തെ​ര​ച്ചി​ൽ പു​ന​രാ​രം​ഭി​ക്കു​മെ​ന്ന് ഫ​യ​ർ​ഫോ​ഴ്സ് ഉ​ദ്യോ​ഗ​സ്ഥ​ൻ പ​റ​ഞ്ഞു.

തൃ​ശൂ​ർ ജി​ല്ലാ ക​ള​ക്‌​ട​ർ ശി​ഖ സു​രേ​ന്ദ്ര​ൻ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ​ത്തി സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തി. പ​രി​ക്കേ​റ്റ​വ​ർ​ക്കാ​യി പ്ര​ത്യേ​കം സ​ജ്ജ​മാ​ക്കി​യി​ട്ടു​ള്ള യൂ​ണി​റ്റി​ലെ​ത്തി ഡോ​ക്‌​ട​ർ​മാ​രു​മാ​യി ക​ള​ക്ട​ർ ച​ർ​ച്ച ന​ട​ത്തി. ചി​കി​ത്സ​യി​ലു​ള്ള​വ​രു​ടെ ആ​രോ​ഗ്യ​നി​ല​യെ​ക്കു​റി​ച്ചും മ​രി​ച്ച​വ​രു​ടെ എ​ണ്ണം സം​ബ​ന്ധി​ച്ചും കൂ​ടു​ത​ൽ വ്യ​ക്ത​ത വ​രു​ത്താ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് ജില്ലാ ഭ​ര​ണ​കൂ​ടം.

Kerala

തൃ​ശൂ​ർ വെ​ടി​ക്കെ​ട്ട്; തീ ​അ​ണ​യ്ക്കാ​ൻ റോ​ബോ​ട്ടി​ക് സം​വി​ധാ​നം ഉ​പ​യോ​ഗി​ക്കു​മെ​ന്ന് ഫ​യ​ർ​ഫോ​ഴ്‌​സ്‌ മേ​ധാ​വി

തി​രു​വ​ന​ന്ത​പു​രം: തൃ​ശൂ​ർ​പൂ​ര​ത്തി​ന് വെ​ടി​ക്കെ​ട്ടു സാ​മ​ഗ്രി​ക​ൾ നി​ർ​മി​ക്കു​ന്ന​തി​നി​ടെ​യു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്ന് ഫ​യ​ർ​ഫോ​ഴ്‌​സ്‌ മേ​ധാ​വി നി​തി​ൻ അ​ഗ​ർ​വാ​ൾ. ന​ട​ന്ന​ത് ഉ​ഗ്ര സ്ഫോ​ട​ന​മാ​ണ്.

തീ ​അ​ണ​യ്ക്കാ​ൻ റോ​ബോ​ട്ടി​ക് സം​വി​ധാ​നം ഉ​പ​യോ​ഗി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. റോ​ബോ​ട്ടി​നെ എ​റ​ണാ​കു​ള​ത്ത് നി​ന്ന് എ​ത്തി​ക്കും. സ്ഥ​ല​ത്തേ​ക്ക് ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് എ​ത്തു​ക വെ​ല്ലു​വി​ളി നി​റ​ഞ്ഞ​താ​ണെ​ന്നും അ​പ​ക​ട​ത്തി​ന്‍റെ വ്യാ​പ്തി ഇ​നി​യും വ്യ​ക്ത​മാ​യി​ട്ടി​ല്ലെ​ന്നും നി​തി​ൻ അ​ഗ​ർ​വാ​ൾ പ​റ​ഞ്ഞു.

ചൊ​വ്വാ​ഴ്ച ഉ​ച്ച​യ്ക്ക് 3.30നാ​ണ് ആ​ദ്യ​സ്ഫോ​ട​നം ഉ​ണ്ടാ​യ​ത്. പി​ന്നീ​ട് ര​ണ്ടു മ​ണി​ക്കൂ​റോ​ളം തു​ട​ർ​ച്ച​യാ​യ സ്ഫോ​ട​ന​ങ്ങ​ൾ ഉ​ണ്ടാ​യി. വൈ​കു​ന്നേ​രം ആ​റോ​ടെ തീ ​പൂ​ർ​ണ​മാ​യി അ​ണ​ച്ചു. സ്ഥ​ല​ത്തു​നി​ന്ന് വ​ൻ​തോ​തി​ൽ പു​ക ഉ​യ​രു​ന്നു​ണ്ട്.

പൊ​ട്ടാ​തെ കി​ട​ക്കു​ന്ന വെ​ടി​മ​രു​ന്ന് സാ​മ​ഗ്രി​ക​ളും ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്നു​ണ്ട്. ചെ​റി​യ വ​ഴി​യാ​യ​തി​നാ​ൽ ഫ​യ​ർ​ഫോ​ഴ്‌​സ് സം​ഘ​ത്തി​ന് സം​ഭ​വ​സ്ഥ​ല​ത്ത് എ​ത്താ​ൻ പ്ര​യാ​സം നേ​രി​ട്ടു. തു​ട​ർ​ന്ന് സ​മീ​പ​ത്തെ മ​തി​ൽ ത​ക​ർ​ത്താ​ണ് ഫ​യ​ർ​ഫോ​ഴ്സ് സം​ഘം സ്ഥ​ല​ത്തെ​ത്തി​യ​തെ​ന്നും ഫ​യ​ർ​ഫോ​ഴ്‌​സ്‌ മേ​ധാ​വി വ്യ​ക്ത​മാ​ക്കി.

Kerala

വെ​ടി​ക്കെ​ട്ടു നി​ർ​മാ​ണ ശാ​ല​യി​ലെ സ്ഫോ​ട​നം: 13 മ​ര​ണം,നിരവധിപേർക്ക് പരിക്ക്

തൃ​ശൂ​ർ: തൃ​ശൂ​ർ പൂ​ര​ത്തി​നു വെ​ടി​ക്കെ​ട്ടു​സാ​മ​ഗ്രി​ക​ൾ നി​ർ​മി​ക്കു​ന്നി​ട​ത്തു​ണ്ടാ​യ സ്‌​ഫോ​ട​ന​ത്തി​ൽ 13 മ​ര​ണം സ്ഥി​രീ​ക​രി​ച്ചു. തൃ​ശൂ​ർ പൂ​ര​ത്തി​ന്‍റെ സാ​ന്പി​ൾ വെ​ടി​ക്കെ​ട്ടി​നും 27നു ​പു​ല​ർ​ച്ചെ ന​ട​ത്തു​ന്ന വെ​ടി​ക്കെ​ട്ടി​നും പ​ക​ൽ​പ്പൂ​ര​ത്തി​ന്‍റെ വെ​ടി​ക്കെ​ട്ടി​നു​മാ​യി നി​ർ​മി​ച്ച കു​ഴി​മി​ന്നി​ക​ള​ട​ക്കം വ​ന്പ​ൻ ശേ​ഖ​ര​മാ​ണ് പൊ​ട്ടി​ത്തെ​റി​ച്ച​ത്.

ക​ടു​ത്ത ചൂ​ടാ​ണ് സ്ഫോ​ട​ന​ത്തി​നു കാ​ര​ണ​മെ​ന്നാ​ണു പ്രാ​ഥ​മി​ക നി​ഗ​മ​നം. ആ​റാ​യി​രം കി​ലോ​യോ​ളം വ​രു​ന്ന സ്ഫോ​ട​ക വ​സ്തു​ക്ക​ൾ സൂ​ക്ഷി​ച്ചി​രു​ന്നെ​ന്നാ​ണു ക​രു​തു​ന്ന​ത്. നാ​ൽ​പ​തു​പേ​രോ​ളം ജോ​ലി ചെ​യ്തി​രു​ന്നെ​ന്നാ​ണു വി​വ​രം. മു​ണ്ട​ത്തി​ക്കോ​ടി​നു സ​മീ​പം പാ​ട​ത്തി​നു ന​ടു​വി​ലു​ള്ള വെ​ടി​ക്കോ​പ്പ് നി​ർ​മാ​ണ പു​ര​യി​ലാ​ണ് അ​പ​ക​ടം.

അ​പ​ക​ട​ത്തി​ൽ പാ​ട​ത്തു​നി​ന്ന് ഏ​റെ അ​ക​ലെ​യു​ള്ള വീ​ടു​ക​ളി​ലെ ജ​ന​ൽ ചി​ല്ലു​ക​ൾ അ​ട​ക്കം ത​ക​ർ​ന്നു. സ്ഫോ​ട​ന​ത്തി​ന്‍റെ പ്ര​ക​ന്പ​നം കി​ലോ​മീ​റ്റ​ർ ദൂ​ര​ത്തോ​ളം അ​നു​ഭ​വ​പ്പെ​ട്ടെ​ന്നു നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. ആ​ദ്യ ഘ​ട്ട​ത്തി​ൽ ഭൂ​ക​ന്പ​മെ​ന്നാ​ണു പ​ല​രും ക​രു​തി​യ​ത്. ഉ​ച്ച​യ്ക്കു മൂ​ന്ന​ര​യോ​ടെ​യാ​ണു സ്ഫോ​ട​ന​മു​ണ്ടാ​യ​ത്.

പൊ​ട്ടി​ത്തെ​റി തു​ട​രു​ന്ന​തി​നാ​ൽ ഫ​യ​ർ​ഫോ​ഴ്സി​നും മ​റ്റു ര​ക്ഷാ പ്ര​വ​ർ​ത്ത​ക​ർ​ക്കും അ​വി​ടേ​ക്കെ​ത്താ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല. മെ​ഡി​ക്ക​ൽ കോ​ള​ജി​നു പു​റ​മേ, തൃ​ശൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി​യ​ട​ക്ക​മു​ള്ള സ​മീ​പ​സ്ഥ ആ​ശു​പ​ത്രി​ക​ളും സ​ജ്ജ​മാ​ക്കാ​ൻ മ​ന്ത്രി വീ​ണാ ജോ​ർ​ജ് നി​ർ​ദേ​ശം ന​ൽ​കി.

Kerala

പു​റ്റിം​ഗ​ല്‍ വെ​ടി​ക്കെ​ട്ട് ദു​ര​ന്ത​ത്തി​ന് നാ​ളെ 10 വ​യ​സ്

പ​​​​ര​​​​വൂ​​​​ര്‍: രാ​​​​ജ്യ​​​​ത്തെ ന​​​​ടു​​​​ക്കി​​​​യ പു​​​​റ്റിം​​​​ഗ​​​​ല്‍ വെ​​​​ടി​​​​ക്കെ​​​​ട്ട് ദു​​​​ര​​​​ന്ത​​​​ത്തി​​​​ന് നാ​​​​ളെ പ​​​​ത്ത് വ​​​​യ​​​​സ്. പു​​​​റ്റിം​​​​ഗ​​​​ല്‍ ദേ​​​​വീ​​​​ക്ഷേ​​​​ത്ര​​​​ത്തി​​​​ലെ മീ​​​​ന​​​​ഭ​​​​ര​​​​ണി ഉ​​​​ത്സ​​​​വ​​​​ത്തി​​​​ന് സ​​​​മാ​​​​പ​​​​നം കു​​​​റി​​​​ച്ച് ന​​​​ട​​​​ന്ന വെ​​​​ടി​​​​ക്കെ​​​​ട്ടി​​​​നി​​​​ടെ ഉ​​​​ണ്ടാ​​​​യ സ്‌​​​​ഫോ​​​​ട​​​​ന​​​​മാ​​​​ണ് വ​​​​ന്‍ ദു​​​​ര​​​​ന്ത​​​​ത്തി​​​​ല്‍ ക​​​​ലാ​​​​ശി​​​​ച്ച​​​​ത്.

2016 ഏ​​​​പ്രി​​​​ല്‍ 10ന് ​​​​പു​​​​ല​​​​ര്‍​ച്ചെ 3.11ന് ​​​​ഉ​​​​ണ്ടാ​​​​യ സ്‌​​​​ഫോ​​​​ട​​​​ന​​​​ത്തി​​​​ല്‍ 110 പേ​​​​ര്‍ മ​​​​രി​​​​ച്ച​​​​താ​​​​യാ​​​​ണ് ഔ​​​​ദ്യോ​​​​ഗി​​​​ക ക​​​​ണ​​​​ക്ക്. 656 പേ​​​​ര്‍​ക്ക് പ​​​​രി​​​​ക്കേ​​​​റ്റു. ഇ​​​​തി​​​​ല്‍ 500- ഓ​​​​ളം പേ​​​​രു​​​​ടെ പ​​​​രി​​​​ക്ക് ഗു​​​​രു​​​​ത​​​​ര​​​​മാ​​​​യി​​​​രു​​​​ന്നു. ദു​​​​ര​​​​ന്ത​​​​ത്തി​​​​ല്‍ 358 വീ​​​​ടു​​​​ക​​​​ള്‍​ക്കും നാ​​​​ശ​​​​ന​​​​ഷ്ട​​​​മു​​​​ണ്ടാ​​​​യി. റ​​​​വ​​​​ന്യു അ​​​​ധി​​​​കൃ​​​​ത​​​​ര്‍ ക​​​​ണ​​​​ക്കാ​​​​ക്കി​​​​യി​​​​ട്ടു​​​​ള്ള ന​​​​ഷ്ടം 2.58 കോ​​​​ടി രൂ​​​​പ​​​​യാ​​​​ണ്.

ദു​​​​ര​​​​ന്തം ന​​​​ട​​​​ന്ന് 10 വ​​​​ര്‍​ഷം ക​​​​ഴി​​​​യു​​​​മ്പോ​​​​ഴും സ്‌​​​​ഫോ​​​​ട​​​​ന​​​​ത്തി​​​​ന്‍റെ യ​​​​ഥാ​​​​ര്‍​ഥ കാ​​​​ര​​​​ണം ക​​​​ണ്ടെ​​​​ത്താ​​​​ന്‍ അ​​​​ധി​​​​കൃ​​​​ത​​​​ര്‍​ക്ക് ക​​​​ഴി​​​​ഞ്ഞി​​​​ട്ടി​​​​ല്ല. ആ​​​​ദ്യം ലോ​​​​ക്ക​​​​ല്‍ പോ​​​​ലീ​​​​സ് ആ​​​​ണ് അ​​​​ന്വേ​​​​ഷ​​​​ണം ന​​​​ട​​​​ത്തി​​​​യ​​​​ത്. പി​​​​ന്നീ​​​​ട് അ​​​​ന്വേ​​​​ഷ​​​​ണം ക്രൈം​​​​ബ്രാ​​​​ഞ്ചി​​​​ന് കൈ​​​​മാ​​​​റു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.
ക്രൈ ​​​​ബ്രാ​​​​ഞ്ച് 1734/2023 എ​​​​ന്ന ന​​​​മ്പ​​​​രി​​​​ല്‍ ചാ​​​​ര്‍​ജ് ചെ​​​​യ്ത് അ​​​​ന്വേ​​​​ഷ​​​​ണം ന​​​​ട​​​​ത്തി പ​​​​ര​​​​വൂ​​​​ര്‍ കോ​​​​ട​​​​തി​​​​യി​​​​ലാ​​​​ണ് കു​​​​റ്റ​​​​പ​​​​ത്രം സ​​​​മ​​​​ര്‍​പ്പി​​​​ച്ച​​​​ത്. ഇ​​​​ത് പി​​​​ന്നീ​​​​ട് ജി​​​​ല്ലാ സെ​​​​ഷ​​​​ന്‍​സ് കോ​​​​ട​​​​തി​​​​ക്ക് കൈ​​​​മാ​​​​റു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

ക്രൈം​​​​ബ്രാ​​​​ഞ്ച് ന​​​​ല്‍​കി​​​​യ കു​​​​റ്റ​​​​പ​​​​ത്ര​​​​ത്തി​​​​ല്‍ 59 പ്ര​​​​തി​​​​ക​​​​ളാ​​​​ണ് ഉ​​​​ണ്ടാ​​​​യി​​​​രു​​​​ന്ന​​​​ത്. ഇ​​​​തി​​​​ല്‍ 15 പേ​​​​ര്‍ മ​​​​ര​​​​ണ​​​​മ​​​​ട​​​​ഞ്ഞു.​​​കേ​​​​സി​​​​ലെ ഒ​​​​ന്ന്, മൂ​​​​ന്നു മു​​​​ത​​​​ല്‍ ഒ​​​​മ്പ​​​​ത് വ​​​​രെ, 11 മു​​​​ത​​​​ല്‍ 16 വ​​​​രെ, 18 മു​​​​ത​​​​ല്‍ 21 വ​​​​രെ പ്ര​​​​തി​​​​ക​​​​ള്‍​ക്ക് എ​​​​തി​​​​രേ കൊ​​​​ല​​​​പാ​​​​ത​​​​ക കു​​​​റ്റം ചു​​​​മ​​​​ത്തി​​​​യി​​​​ട്ടു​​​​ണ്ട്.

കേ​​​​സി​​​​ല്‍ ഒ​​​​ന്നു മു​​​​ത​​​​ല്‍ 15 വ​​​​രെ​​​​യു​​​​ള്ള പ്ര​​​​തി​​​​ക​​​​ള്‍ ക്ഷേ​​​​ത്ര ക​​​​മ്മി​​​​റ്റി ഭാ​​​​ര​​​​വാ​​​​ഹി​​​​ക​​​​ളാ​​​​ണ്. 16 മു​​​​ത​​​​ല്‍ 20 വ​​​​രെ​​​​യു​​​​ള്ള​​​​വ​​​​ര്‍ ക​​​​മ്പ​​​​ക്കാ​​​​രാ​​​​ണ്. 21-ാം പ്ര​​​​തി ക​​​​മ്പ​​​​ത്തി​​​​ന് നേ​​​​തൃ​​​​ത്വം ന​​​​ല്‍​കി​​​​യ വ്യ​​​​ക്തി​​​​യാ​​​​ണ്. 22 മു​​​​ത​​​​ല്‍ 25 വ​​​​രെ​​​​യും 28 മു​​​​ത​​​​ല്‍ 41 വ​​​​രെ​​​​യും 41 മു​​​​ത​​​​ല്‍ 55 വ​​​​രെ​​​​യു​​​​മു​​​​ള്ള പ്ര​​​​തി​​​​ക​​​​ള്‍ ക​​​​മ്പ​​​​ക്കാ​​​​രു​​​​ടെ തൊ​​​​ഴി​​​​ലാ​​​​ളി​​​​ക​​​​ളു​​​​മാ​​​​ണ്. 57 മു​​​​ത​​​​ല്‍ 59 വ​​​​രെ​​​​യു​​​​ള്ള പ്ര​​​​തി​​​​ക​​​​ള്‍ ക​​​​മ്പ​​​​ക്കാ​​​​ര്‍​ക്ക് സ്‌​​​​ഫോ​​​​ട​​​​ക വ​​​​സ്തു​​​​ക്ക​​​​ള്‍ വി​​​​ത​​​​ര​​​​ണം ചെ​​​​യ്ത​​​​വ​​​​രു​​​​മാ​​​​ണ്. ആ​​​​യി​​​​ര​​​​ത്തി​​​​ല​​​​ധി​​​​കം പേ​​​​രെ​​​​യാ​​​​ണ് കു​​​​റ്റ​​​​പ​​​​ത്ര​​​​ത്തി​​​​ല്‍ സാ​​​​ക്ഷി​​​​ക​​​​ളാ​​​​യി ഉ​​​​ള്‍​പ്പെ​​​​ടു​​​​ത്തി​​​​യി​​​​ട്ടു​​​​ള്ള​​​​ത്.

വി​​​​ചാ​​​​ര​​​​ണ​​​​യ്ക്ക് പ്ര​​​​ത്യേ​​​​ക കോ​​​​ട​​​​തി

കേ​​​​സി​​​​ന്‍റെ വേ​​​​ഗ​​​​ത്തി​​​​ലു​​​​ള്ള വി​​​​ചാ​​​​ര​​​​ണ​​​​യ്ക്കാ​​​​യി സം​​​​സ്ഥാ​​​​ന സ​​​​ര്‍​ക്കാ​​​​രി​​​​ന്‍റെ നി​​​​ര്‍​ദേ​​​​ശാ​​​​നു​​​​സ​​​​ര​​​​ണം ഹൈ​​​​ക്കോ​​​​ട​​​​തി കൊ​​​​ല്ല​​​​ത്ത് പ്ര​​​​ത്യേ​​​​ക കോ​​​​ട​​​​തി സ്ഥാ​​​​പി​​​​ച്ചു. കൊ​​​​ല്ലം ടി.​​​​എം. വ​​​​ര്‍​ഗീ​​​​സ് സ്മാ​​​​ര​​​​ക ലൈ​​​​ബ്ര​​​​റി ഹാ​​​​ളി​​​​ലാ​​​​ണ് കോ​​​​ട​​​​തി പ്ര​​​​വ​​​​ര്‍​ത്തി​​​​ക്കു​​​​ന്ന​​​​ത്. കേ​​​​സി​​​​ന്‍റെ പ്രാ​​​​രം​​​​ഭ വി​​​​ചാ​​​​ര​​​​ണ ന​​​​ട​​​​പ​​​​ടി​​​​ക​​​​ള്‍ ശ​​​​നി​​​​യാ​​​​ഴ്ച​​​​ക​​​​ളി​​​​ല്‍ ഇ​​​​വി​​​​ടെ​​​​യാ​​​​ണ് ന​​​​ട​​​​ക്കു​​​​ന്ന​​​​ത്. പ്ര​​​​ത്യേ​​​​ക കോ​​​​ട​​​​തി സ്ഥാ​​​​പി​​​​ച്ചെ​​​​ങ്കി​​​​ലും സ്ഥി​​​​രം ജ​​​​ഡ്ജി​​​​യെ ഇ​​​​തു​​​​വ​​​​രെ നി​​​​യ​​​​മി​​​​ക്കാ​​​​ത്ത​​​​ത് വ​​​​ലി​​​​യ പോ​​​​രാ​​​​യ്മ​​​​യാ​​​​യി അ​​​​വ​​​​ശേ​​​​ഷി​​​​ക്കു​​​​ന്നു.

കൊ​​​​ല്ലം അ​​​​ഡീ​​​​ഷ​​​​ണ​​​​ല്‍ ഡി​​​​സ്ട്രി​​​​ക്ട് ആ​​​​ന്‍​ഡ് സെ​​​​ഷ​​​​ന്‍​സ് കോ​​​​ട​​​​തി ജ​​​​ഡ്ജി എം. ​​​​സി. ആ​​​​ന്‍റ​​​​ണി​​​​ക്കാ​​​​ണ് പ്ര​​​​ത്യേ​​​​ക കോ​​​​ട​​​​തി​​​​യു​​​​ടെ താ​​​​ത്കാ​​​​ലി​​​​ക ചു​​​​മ​​​​ത​​​​ല ന​​​​ല്‍​കി​​​​യി​​​​ട്ടു​​​​ള്ള​​​​ത്. അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന് മു​​​​മ്പാ​​​​കെ​​​​യാ​​​​ണ് ഇ​​​​പ്പോ​​​​ള്‍ വി​​​​ചാ​​​​ര​​​​ണ ന​​​​ട​​​​പ​​​​ടി​​​​ക​​​​ള്‍ ന​​​​ട​​​​ന്നു വ​​​​രു​​​​ന്ന​​​​ത്.

അ​​​​ന്വേ​​​​ഷ​​​​ണ റി​​​​പ്പോ​​​​ര്‍​ട്ടു​​​​ക​​​​ള്‍ ചു​​​​വ​​​​പ്പു​​​​നാ​​​​ട​​​​യി​​​​ല്‍

ദു​​​​ര​​​​ന്ത കാ​​​​ര​​​​ണം അ​​​​ന്വേ​​​​ഷി​​​​ക്കാ​​​​ന്‍ കേ​​​​ന്ദ്ര-​​​​സം​​​​സ്ഥാ​​​​ന സ​​​​ര്‍​ക്കാ​​​​രു​​​​ക​​​​ള്‍ പ്ര​​​​ത്യേ​​​​ക ക​​​​മ്മീ​​​​ഷ​​​​നെ നി​​​​യോ​​​​ഗി​​​​ക്കു​​​​ക​​​​യു​​​​ണ്ടാ​​​​യി. പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ന​​​​രേ​​​​ന്ദ്ര മോ​​​​ദി ദു​​​​ര​​​​ന്ത​​​​സ്ഥ​​​​ലം സ​​​​ന്ദ​​​​ര്‍​ശി​​​​ച്ച​​​​ശേ​​​​ഷ​​​​മാ​​​​ണ് കേ​​​​ന്ദ്ര സ​​​​ര്‍​ക്കാ​​​​ര്‍ അ​​​​ന്വേ​​​​ഷ​​​​ണം പ്ര​​​​ഖ്യാ​​​​പി​​​​ച്ച​​​​ത്. സം​​​​സ്ഥാ​​​​ന സ​​​​ര്‍​ക്കാ​​​​ര്‍ ജു​​​​ഡീ​​​​ഷ​​​​ല്‍ അ​​​​ന്വേ​​​​ഷ​​​​ണ​​​​മാ​​​​ണ് ന​​​​ട​​​​ത്തി​​​​യ​​​​ത്. ഇ​​​​രു ക​​​​മ്മി​​​​റ്റി​​​​ക​​​​ളും അ​​​​ന്വേ​​​​ഷ​​​​ണ റി​​​​പ്പോ​​​​ര്‍​ട്ടു​​​​ക​​​​ള്‍ സ​​​​ര്‍​ക്കാ​​​​രു​​​​ക​​​​ള്‍​ക്ക് കൈ​​​​മാ​​​​റി​​​​യെ​​​​ങ്കി​​​​ലും തു​​​​ട​​​​ര്‍ ന​​​​ട​​​​പ​​​​ടി​​​​ക​​​​ള്‍ ഒ​​​​ന്നും ഉ​​​​ണ്ടാ​​​​യി​​​​ല്ല.

സം​​​​സ്ഥാ​​​​ന സ​​​​ര്‍​ക്കാ​​​​ര്‍ നി​​​​യോ​​​​ഗി​​​​ച്ച ക​​​​മ്മീ​​​​ഷ​​​​ന്‍ റ​​​​വ​​​​ന്യു- പോ​​​​ലീ​​​​സ് ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​രു​​​​ടെ ഭാ​​​​ഗ​​​​ത്തുനി​​​​ന്നു​​​​ള്ള വീ​​​​ഴ്ച​​​​ക​​​​ള്‍ റി​​​​പ്പോ​​​​ര്‍​ട്ടി​​​​ല്‍ എ​​​​ടു​​​​ത്തു കാ​​​​ട്ടി​​​​യി​​​​രു​​​​ന്നു. കു​​​​റ്റ​​​​ക്കാ​​​​രാ​​​​യ ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ര്‍​ക്കെ​​​​തി​​​​രേ ക​​​​ര്‍​ശ​​​​ന അ​​​​ച്ച​​​​ട​​​​ക്ക ന​​​​ട​​​​പ​​​​ടി​​​​ക​​​​ളും ശി​​​​പാ​​​​ര്‍​ശ ചെ​​​​യ്തി​​​​രു​​​​ന്നു.

ജി​​​​ല്ലാ ഭ​​​​ര​​​​ണ​​​​കൂ​​​​ട​​​​ത്തി​​​​ന്‍റെ അ​​​​നു​​​​മ​​​​തി ഇ​​​​ല്ലാ​​​​തെ​​​​യാ​​​​ണ് വെ​​​​ടി​​​​ക്കെ​​​​ട്ട് ന​​​​ട​​​​ന്ന​​​​ത്. അ​​​​പ​​​​ക​​​​ടം ന​​​​ട​​​​ക്കു​​​​ന്ന​​​​തു​​​​വ​​​​രെ​​​​യും പോ​​​​ലീ​​​​സ്, റ​​​​വ​​​​ന്യു ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ര്‍ സ്ഥ​​​​ല​​​​ത്തു​​​​ണ്ടാ​​​​യി​​​​രു​​​​ന്നു. വെ​​​​ടി​​​​ക്കെ​​​​ട്ട് നി​​​​ര്‍​ത്തി​​​​വ​​​​യ്പി​​​​ക്കാ​​​​ന്‍ ഇ​​​​വ​​​​ര്‍ ചെ​​​​റു​​​​വി​​​​ര​​​​ല്‍ പോ​​​​ലും അ​​​​ന​​​​ക്കി​​​​യി​​​​ല്ലെന്നും ജു​​​​ഡീ​​​​ഷ​​​​ല്‍ ക​​​​മ്മീ​​​​ഷ​​​​ന്‍റെ റി​​​​പ്പോ​​​​ര്‍​ട്ടി​​​​ല്‍ കു​​​​റ്റ​​​​പ്പെ​​​​ടു​​​​ത്തി​​​​യി​​​​ട്ടു​​​​ണ്ട്. ഇ​​​​വ​​​​ര്‍​ക്ക് എ​​​​തി​​​​രേ​​​​യാ​​​​ണ് ന​​​​ട​​​​പ​​​​ടി വേ​​​​ണ​​​​മെ​​​​ന്ന് ക​​​​മ്മീ​​​​ഷ​​​​ന്‍ ശി​​​​പാ​​​​ര്‍​ശ ചെ​​​​യ്ത​​​​ത്.

കേ​​​​സ് അ​​​​ന്വേ​​​​ഷി​​​​ച്ച ക്രൈം ​​​​ബ്രാ​​​​ഞ്ച് സം​​​​ഘ​​​​വും പോ​​​​ലീ​​​​സി​​​​ന്‍റെ​​​​യും റ​​​​വ​​​​ന്യു അ​​​​ധി​​​​കൃ​​​​ത​​​​രു​​​​ടെ​​​​യും വീ​​​​ഴ്ച അ​​​​ന്വേ​​​​ഷ​​​​ണ പ​​​​രി​​​​ധി​​​​യി​​​​ല്‍ ഉ​​​​ള്‍​പ്പെ​​​​ടു​​​​ത്തി​​​​യ​​​​തു​​​​മി​​​​ല്ല.

National

ജയ്പൂരിൽ പടക്കശാലയിൽ അഗ്നിബാധ: ഏഴു പേർ മരിച്ചു

ജ​​​​യ്പു​​​​ർ: വ​​​​സ്ത്ര നി​​​​ർ​​​​മാ​​​​ണ ശാ​​​​ല​​​​യി​​​​ൽ അ​​​​ന​​​​ധി​​​​കൃ​​​​ത​​​​മാ​​​​യി പ്ര​​​​വ​​​​ർ​​​​ത്തി​​​​ച്ചു​​​​വ​​​​ന്ന പ​​​​ട​​​​ക്ക നി​​​​ർ​​​​മാ​​​​ണ യൂ​​​​ണി​​​​റ്റി​​​​ൽ വ​​​​ൻ സ്ഫോ​​​​ട​​​​നം. തൊ​​​​ഴി​​​​ലാ​​​​ളി​​​​ക​​​​ൾ ഉ​​​​ൾ​​​​പ്പെ​​​​ടെ ഏ​​​​ഴു പേ​​​​ർ ത​​ത്​​​​ക്ഷ​​​​ണം മ​​​​രി​​​​ച്ചു.

ഖൈ​​​​ർ​​​​താ​​​​ൽ-​​​​തി​​​​ജാ​​​​റ ജി​​​​ല്ല​​​​യി​​​​ലെ ഭീ​​​​വ​​​​ൻ​​​​ഡി​​​​യി​​​​ൽ ഇ​​​​ന്ന​​​​ലെ രാ​​​​ത്രി​​​​യാ​​​​ണ് സം​​​​ഭ​​​​വം. സ്ഫോ​​​​ട​​​​നം ന​​​​ട​​​​ക്കു​​​​ന്പോ​​​​ൾ 20 പേ​​​​രാ​​​​ണ് ഫാ​​​​ക്ട​​​​റി​​​​യി​​​​ലു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന​​​​ത്. ഫാ​​​​ക്ട​​​​റി​​​​യി​​​​ലെ ഭൂ​​​​രി​​​​പ​​​​ക്ഷം പേ​​​​രും ബി​​​​ഹാ​​​​റി​​​​ൽ​​​​നി​​​​ന്നു​​​​ള്ള തൊ​​​​ഴി​​​​ലാ​​​​ളി​​​​ക​​​​ളാ​​​​ണ്.​​​​

National

ദീ​പാ​വ​ലി: ഹ​രി​ത​പ​ട​ക്കം മ​തി

 ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ൽ ദീ​പാ​വ​ലി​ക്ക് ഹ​രി​ത​പ​ട​ക്ക​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കാ​ൻ അ​നു​മ​തി ന​ൽ​കി സു​പ്രീം​കോ​ട​തി. അ​ന്ത​രീ​ക്ഷ മ​ലി​നീ​ക​ര​ണം രൂ​ക്ഷ​മാ​യ ഡ​ൽ​ഹി​യി​ൽ ചി​ല ഉ​പാ​ധി​ക​ളോ​ടെ​യാ​ണു പ​ര​മോ​ന്ന​ത കോ​ട​തി താ​ര​ത​മ്യേ​ന കു​റ​ഞ്ഞ മ​ലി​നീ​ക​ര​ണ​ത്തി​നു കാ​ര​ണ​മാ​കു​ന്ന ഹ​രി​ത​പ​ട​ക്ക​ങ്ങ​ൾ​ക്ക് അ​നു​മ​തി ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ഈ ​മാ​സം 20നാ​ണ് ദീ​പാ​വ​ലി ആ​ഘോ​ഷം എ​ന്നി​രി​ക്കെ 18നും 21​നു​മി​ട​യ്ക്കു ത​ല​സ്ഥാ​ന​നി​വാ​സി​ക​ൾ​ക്ക് ഹ​രി​ത​പ​ട​ക്കം പൊ​ട്ടി​ക്കാ​മെ​ന്ന് കോ​ട​തി പ​റ​ഞ്ഞു.

മേ​ൽ​ക്കോ​ട​തി​യു​ടെ ഉ​ത്ത​ര​വ​നു​സ​രി​ച്ച് രാ​വി​ലെ ആ​റു മു​ത​ൽ ഏ​ഴു വ​രെ​യും രാ​ത്രി എ​ട്ടു മു​ത​ൽ പ​ത്തു വ​രെ​യു​മാ​ണ് പ​ട​ക്കം പൊ​ട്ടി​ക്കാ​നു​ള്ള അ​നു​മ​തി. ഓ​ണ്‍​ലൈ​ൻ വെ​ബ്സൈ​റ്റു​ക​ളി​ൽ ല​ഭ്യ​മ​ല്ലാ​ത്ത ഹ​രി​ത​പ​ട​ക്ക​ങ്ങ​ൾ ചി​ല തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട സ്ഥ​ല​ങ്ങ​ളി​ൽ മാ​ത്ര​മേ വി​ല്പ​ന​യു​ള്ളൂ.

ഇ​ത്ത​ര​ത്തി​ൽ വി​ല്പ​ന ന​ട​ത്തു​ന്ന ഹ​രി​ത പ​ട​ക്ക​ങ്ങ​ൾ​ക്കെ​ല്ലാം പ​ച്ച ലോ​ഗോ​യും ക്യൂ​ആ​ർ കോ​ഡു​മു​ണ്ടാ​കും. പ്ര​ത്യേ​ക പ​ട്രോ​ളിം​ഗ് ടീ​മു​ക​ൾ ഹ​രി​ത പ​ട​ക്ക​ങ്ങ​ൾ വി​ൽ​ക്കു​ന്ന എ​ല്ലാ സ്ഥ​ല​ങ്ങ​ളും സ​ന്ദ​ർ​ശി​ക്കു​ക​യും പ​ട​ക്ക​ങ്ങ​ളി​ലെ ക്യൂ​ആ​ർ കോ​ഡു​ക​ൾ സ്കാ​ൻ ചെ​യ്ത് ആ​ധി​കാ​രി​ക​ത ഉ​റ​പ്പു​വ​രു​ത്തു​യും ചെ​യ്യും.

സാ​ധാ​ര​ണ പ​ട​ക്ക​ങ്ങ​ളി​ൽ​നി​ന്ന് 20 മു​ത​ൽ 30 ശ​ത​മാ​നം വ​രെ വാ​യു​മ​ലി​നീ​ക​ര​ണം കു​റ​വു​ള്ള ഹ​രി​ത​പ​ട​ക്ക​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കാ​ൻ ചീ​ഫ് ജ​സ്റ്റീ​സ് ബി.​ആ​ർ.​ഗ​വാ​യ്, ജ​സ്റ്റീ​സ് വി​നോ​ദ് ച​ന്ദ്ര​ൻ എ​ന്നി​വ​ര​ട​ങ്ങു​ന്ന ബെ​ഞ്ച് അ​നു​മ​തി ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

National

ല​ക്‌​നോ​വി​ല്‍ പ​ട​ക്ക​നി​ര്‍​മാ​ണ​ശാ​ല​യി​ല്‍ സ്‌​ഫോ​ട​നം; ര​ണ്ടു മ​ര​ണം

 

ല​ക്‌​നോ: ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ ല​ക്‌​നോ​വി​ല്‍ പ​ട​ക്ക​നി​ര്‍​മാ​ണ​ശാ​ല​യി​ലു​ണ്ടാ​യ സ്‌​ഫോ​ട​ന​ത്തി​ല്‍ ര​ണ്ട് പേ​ർ മ​രി​ച്ചു. അ​ഞ്ച് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഗു​ഡാം​ബ സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ ഇ​ന്ന് ഉ​ച്ച​യ്ക്കാ​യി​രു​ന്നു സം​ഭ​വം.

സ്‌​ഫോ​ട​ന​ത്തി​ല്‍ അ​ഞ്ച് പേ​ര്‍ മ​രി​ച്ചി​രി​ക്കാ​മെ​ന്ന് പ്രാ​ഥ​മി​ക റി​പ്പോ​ര്‍​ട്ടു​ക​ളു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും ര​ണ്ട് മ​ര​ണ​ങ്ങ​ള്‍ മാ​ത്ര​മാ​ണ് ഇ​തു​വ​രെ ഔ​ദ്യോ​ഗി​ക​മാ​യി സ്ഥി​രീ​ക​രി​ച്ച​ത്.

കൂ​ടു​ത​ല്‍ അ​നി​ഷ്ട സം​ഭ​വ​ങ്ങ​ള്‍ ത​ട​യു​ന്ന​തി​നും സ്ഥി​തി​ഗ​തി​ക​ള്‍ വി​ല​യി​രു​ത്തു​ന്ന​തി​നും പോ​ലീ​സും പ്രാ​ദേ​ശി​ക അ​ധി​കാ​രി​ക​ളും സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു.

Latest News

Corehub Up