x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മു​ണ്ട​ത്തി​ക്കോ​ട് ദു​ര​ന്തം; തൃ​ശൂ​ര്‍​പൂ​രം വെ​ടി​ക്കെ​ട്ടി​ല്ലാ​തെ ന​ട​ത്തും


Published: April 23, 2026 12:52 PM IST | Updated: April 23, 2026 12:57 PM IST

തൃ​ശൂ​ർ: മു​ണ്ട​ത്തി​ക്കോ​ട് ദു​ര​ന്ത​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ തൃ​ശൂ​ര്‍​പൂ​ര​ത്തി​ന്‍റെ വെ​ടി​ക്കെ​ട്ട് ഒ​ഴി​വാ​ക്കി. ഇ​ത്ത​വ​ണ​ത്തെ പൂ​രം ആ​ചാ​ര​പ​ര​മാ​യ ആ​ഘോ​ഷം മാ​ത്ര​മാ​യി ന​ട​ത്താ​ൻ ഉ​ന്ന​ത​ത​ല യോ​ഗ​ത്തി​ൽ ധാ​ര​ണ​യാ​യി. സാ​ധാ​ര​ണ ഒ​രു മ​ണി​ക്കൂ​റു​ണ്ടാ​യി​രു​ന്ന കു​ട​മാ​റ്റം 15 മി​നി​റ്റാ​ക്കി. പ​ത്തി​ൽ താ​ഴെ കു​ട​ക​ൾ മാ​ത്ര​മാ​യി​രി​ക്കും ഉ​പ​യോ​ഗി​ക്കു​ക.

തൃ​ശൂ​ർ ക​ള​ക്ട​റേ​റ്റി​ൽ മ​ന്ത്രി വി.​എ​ൻ.​വാ​സ​വ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ചേ​ർ​ന്ന യോ​ഗ​ത്തി​ലാ​ണ് ഇ​തു സം​ബ​ന്ധി​ച്ച തീ​രു​മാ​ന​മാ​യ​ത്. സാ​ധാ​ര​ണ​യാ​യി പൂ​രം അ​വ​സാ​നി​ക്കു​ന്ന സ​മ​യ​ത്താ​ണ് വെ​ടി​ക്കെ​ട്ട് ന​ട​ത്തു​ക. ഇ​ത്ത​വ​ണ ഈ ​വെ​ടി​ക്കെ​ട്ടി​ന് പ​ക​രം ക​തി​ന പൊ​ട്ടി​ക്കും. അ​തേ​സ​മ​യം ആ​ന​ക​ളു​ടെ എ​ണ്ണ​ത്തി​ലും മേ​ള​ത്തി​ന്‍റെ കാ​ര്യ​ത്തി​ലും വ്യ​ത്യാ​സ​മു​ണ്ടാ​വി​ല്ല.

15 ആ​ന​ക​ൾ വീ​തം ഇ​രു​പ​ക്ഷ​ത്തു​മാ​യി അ​ണി​നി​ര​ക്കും. പ​ക​ൽ​പ്പൂ​ര​ത്തി​ന് ശേ​ഷ​മു​ള്ള പ​ക​ൽ വെ​ടി​ക്കെ​ട്ടും വേ​ണ്ടെ​ന്ന് വെ​ച്ചി​ട്ടു​ണ്ട്. ഘ​ട​ക​ക്ഷേ​ത്ര​ങ്ങ​ൾ​ക്ക് ന​ൽ​കേ​ണ്ട ആ​ന​ക​ളു​ടെ കാ​ര്യ​ത്തി​ലും അ​വി​ടു​ത്തെ എ​ഴു​ന്ന​ള്ളി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ളും മാ​റ്റ​മി​ല്ലാ​തെ തു​ട​രും.

തൃ​ശൂ​ർ പൂ​ര​ത്തി​ന് തി​രു​വ​മ്പാ​ടി വി​ഭാ​ഗ​ത്തി​ന് വേ​ണ്ടി വെ​ടി​ക്കെ​ട്ടു സാ​മ​ഗ്രി​ക​ൾ നി​ർ​മി​ച്ചി​രു​ന്ന മു​ണ്ട​ത്തി​ക്കോ​ട്ടെ ശാ​ല​യി​ൽ വ​ൻ സ്ഫോ​ട​ന​മു​ണ്ടാ​യ​തി​നെ തു​ട​ർ​ന്ന് പേ​ർ​ക്ക് 14 ജീ​വ​ൻ ന​ഷ്‌​ട​മാ​യി​രു​ന്നു. പൊ​ള്ള​ലേ​റ്റ 11 പേ​ർ തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ക​യാ​ണ്.

Tags : thrissur pooram fireworks kudamattam high level meeting

Recent News

Corehub Up