Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Fitness

ഇ​ന്ത്യ​ന്‍ താ​ര​ങ്ങ​ളു​ടെ ഫി​റ്റ്‌​ന​സ് സി​ഒ​ഇ സെ​ല​ക്ട​ര്‍​മാ​രെ കൃ​ത്യ​സ​മ​യ​ത്ത് അ​റി​യി​ക്കു​ന്നി​ല്ലേ...?

ഇ​ന്ത്യ​ന്‍ ക്രി​ക്ക​റ്റ് ലോ​ക​ത്തി​നു മു​ക​ളി​ല്‍ പു​തി​യൊ​രു ചോ​ദ്യ​മു​യ​ര്‍​ന്നി​രി​ക്കു​ന്നു. ബം​ഗ​ളൂ​രു​വി​ലു​ള്ള ബി​സി​സി​ഐ സെ​ന്‍റ​ര്‍ ഓ​ഫ് എ​ക്‌​സ​ല​ന്‍​സ് (സി​ഒ​ഇ) താ​ര​ങ്ങ​ളു​ടെ ഫി​റ്റ്‌​ന​സ് സം​ബ​ന്ധി​ച്ചു​ള്ള കൃ​ത്യ​വി​വ​രം സെ​ല​ക്ട​ര്‍​മാ​രെ അ​റി​യി​ക്കു​ന്നി​ല്ലേ..? എ​ന്ന​താ​ണ് ചോ​ദ്യം.

ശ്രീ​ല​ങ്ക​യി​ലേ​ക്കു പു​റ​പ്പെ​ട്ട ഇ​ന്ത്യ​ന്‍ ടെ​സ്റ്റ് ടീ​മി​ല്‍ ആ​ദ്യം പേ​സ​ര്‍ ജ​സ്പ്രീ​ത് ബും​റ​യെ​യും ടോ​പ് ഓ​ര്‍​ഡ​ര്‍ ബാ​റ്റ​ര്‍ സാ​യ് സു​ദ​ര്‍​ശ​നെ​യും സെ​ല​ക്ട​ര്‍​മാ​ര്‍ ഉ​ള്‍​പ്പെ​ടു​ത്തി​യി​രു​ന്നു.

എ​ന്നാ​ല്‍, ഇ​ന്ത്യ​ന്‍ ടീം ​ശ്രീ​ല​ങ്ക​യി​ലേ​ക്കു പു​റ​പ്പെ​ടും മു​മ്പു​ത​ന്നെ ബും​റ ആ​രോ​ഗ്യം വീ​ണ്ടെ​ടു​ത്തി​ട്ടി​ല്ലെ​ന്നും പ​ര​മ്പ​ര​യി​ല്‍ ഉ​ണ്ടാ​കി​ല്ലെ​ന്നു​മു​ള്ള സ്ഥി​രീ​ക​ര​ണ​മെ​ത്തി.

ശ്രീ​ല​ങ്ക ക്രി​ക്ക​റ്റ് ഇ​ല​വ​നു​മാ​യു​ള്ള ത്രി​ദി​ന പ​രി​ശീ​ല​ന മ​ത്സ​ര​ത്തി​ന്‍റെ ര​ണ്ടാം ദി​നം മ​റ്റൊ​രു അ​റി​യി​പ്പെ​ത്തി. സാ​യ് സു​ദ​ര്‍​ശ​നും ഫി​റ്റ്‌​ന​സ് വീ​ണ്ടെ​ടു​ത്തി​ട്ടി​ല്ല, ല​ങ്ക​ന്‍ പ​ര്യ​ട​ന​ത്തി​ല്‍ അ​ദ്ദേ​ഹ​വും ഉ​ണ്ടാ​കി​ല്ല. സി​ഒ​ഇ​യി​ല്‍​നി​ന്നു​ള്ള ക്ലീന്‍ ചി​റ്റി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍​മാ​ത്ര​മേ ഇ​രു​വ​രും ക​ളി​ക്കു​ക​യു​ള്ളൂ എ​ന്ന് ടീം ​പ്ര​ഖ്യാ​പ​ന​ത്തി​ല്‍ സെ​ല​ക്ട​ര്‍​മാ​ര്‍ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

എ​ന്നാ​ല്‍, ടീ​മി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യ​ശേ​ഷം എ​ന്തി​നാ​ണ് പ്ര​ഹ​സ​നം എന്ന​താ​ണ് നി​രീ​ക്ഷ​ക​രു​ടെ ചോ​ദ്യം. ല​ങ്ക​ന്‍ പ​ര്യ​ട​ന​ത്തി​നു മു​മ്പ് ഫി​റ്റ്‌​ന​സ് വീ​ണ്ടെ​ടു​ക്കി​ല്ലെ​ന്ന് സി​ഒ​ഇ​ക്ക് ധാ​ര​ണ ഉ​ണ്ടാ​കു​ക​യും സെ​ല​ക്ട​ര്‍​മാ​രെ അ​തു കൃ​ത്യ​മാ​യി അ​റി​യി​ക്കു​ക​യും ചെ​യ്താ​ല്‍ പി​ന്നീ​ടു​ള്ള പി​ന്‍​വ​ലി​ക്ക​ലു​ക​ള്‍ ഒ​ഴി​വാ​ക്കാ​മാ​യി​രു​ന്നി​ല്ലേ എ​ന്നും ചോ​ദ്യ​മു​യ​ര്‍​ന്നു.

എ​ല്ലാം കൃ​ത്യം: ല​ക്ഷ്മ​ണ്‍

വി.​വി.​എ​സ്. ല​ക്ഷ്മ​ണ്‍ ആ​ണ് സി​ഒ​ഇ​യു​ടെ ത​ല​വ​ന്‍. സി​ഒ​ഇ​യും സെ​ല​ക്ട​ര്‍​മാ​രും മാ​നേ​ജ്‌​മെ​ന്‍റും ത​മ്മി​ല്‍ ഊ​ഷ്മ​ള ബ​ന്ധ​മാ​ണു​ള്ള​തെ​ന്ന് ല​ക്ഷ്മ​ണ്‍ വ്യ​ക്ത​മാ​ക്കി. സെ​ല​ക്ട​ര്‍​മാ​ര്‍ ആ​വ​ശ്യ​പ്പെ​ടു​മ്പോ​ള്‍ അ​ത​ത് സ​മ​യ​ത്തെ വി​വ​ര​ങ്ങ​ളാ​ണ് കൈ​മാ​റു​ന്ന​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.

അ​തേ​സ​മ​യം, ക​ഴി​ഞ്ഞ ഒ​രു വ​ര്‍​ഷ​മാ​യി സി​ഒ​ഇ​യി​ല്‍ സ്‌​പോ​ര്‍​ട്‌​സ് സ​യ​ന്‍​സ് ആ​ന്‍​ഡ് മെ​ഡി​സി​ന് ഒ​രു ത​ല​വ​ന്‍ ഇ​ല്ല. പ​ക​രം ആ​ളെ ക​ണ്ടെ​ത്താ​ന്‍ ഇ​തു​വ​രെ സാ​ധി​ച്ചി​ട്ടി​ല്ലെ​ന്ന​താ​ണ് മ​റ്റൊ​രു അ​ദ്ഭു​ത വ​സ്തു​ത.

Kerala

വനിതാ ഫിറ്റ്നസ് ട്രെയിനർക്ക് കുത്തേറ്റു

പറശ്ശാല: വനിതാ ഫിറ്റ്നസ് ട്രെയിനർക്ക് കുത്തേറ്റു. പാറശാലയിലെ മിഥില ലയൺസ് ക്ലബിലെ ഫിറ്റ്നസ് ട്രെയിനർ കാവ്യക്കാണ് കുത്തേറ്റത്. ഇവരെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

നെഞ്ചിലാണ് കുത്തേറ്റത്. കെട്ടിടത്തിനുള്ളില്‍ കയറി അശ്വന്ത് എന്ന യുവാവാണ് കുത്തിപരിക്കേൽപ്പിച്ചത്. അക്രമം നടത്തിയ ശേഷം പ്രതി ജീവനൊടുക്കാൻ ശ്രമിച്ചു.

രാവിലെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഇറങ്ങിയസമയത്താണ് യുവതിയെ രക്തത്തിൽ കുളിച്ച് നിലയിൽ കണ്ടതെന്ന് പൊതു പ്രവർത്തകൻ പ്രശാന്ത് പറഞ്ഞു.

തലയുടെ പുറകിലും നെഞ്ചിലുമാണ് കുത്തേറ്റതെന്നും യുവതിയെ കുത്തി പരിക്കേൽപ്പിച്ച ശേഷം അശ്വന്ത് ജിമ്മിൽ ഇരിക്കുകയായിരുന്നുവെന്നും പറയുന്നു. അശ്വന്തിനെ പാറശാല താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി

Health

ശ​രീ​ര​ഭാ​രം കു​റ​യ്ക്ക​ണോ ? സ്ഥി​ര​മാ​യി ഒ​രേ ഭ​ക്ഷ​ണം ക​ഴി​ച്ചാ​ൽ മ​തി​യെ​ന്ന് പ​ഠ​നം

ദി​വ​സ​വും ഒ​രേ ഭ​ക്ഷ​ണം ശീ​ല​മാ​ക്കു​ന്ന​ത് ക​ലോ​റി അ​ള​വ് കൃ​ത്യ​മാ​യി നി​ല​നി​ര്‍​ത്താ​നും ശ​രീ​ര​ഭാ​രം വേ​ഗ​ത്തി​ല്‍ കു​റ​യ്ക്കാ​നും സ​ഹാ​യി​ക്കു​മെ​ന്നു പു​തി​യ പ​ഠ​നം.

ഹെ​ല്‍​ത്ത് സൈ​ക്കോ​ള​ജി എ​ന്ന ജേ​ണ​ലി​ല്‍ പ്ര​സി​ദ്ധീ​ക​രി​ച്ച ഗ​വേ​ഷ​ണ റി​പ്പോ​ര്‍​ട്ടി​ലാ​ണ് ല​ളി​ത​മാ​യ ഭ​ക്ഷ​ണ​ക്ര​മം പി​ന്തു​ട​രു​ന്ന​ത് ഡ​യ​റ്റിം​ഗ് കൂ​ടു​ത​ല്‍ ഫ​ല​പ്ര​ദ​മാ​ക്കു​മെ​ന്ന് അ​ഭി​പ്രാ​യ​പ്പെ​ടു​ന്ന​ത്.

ഒ​റി​ഗ​ണ്‍ റി​സ​ര്‍​ച്ച് ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ടി​ലെ ഗ​വേ​ഷ​ക​ര്‍ 112 അ​മി​ത​ഭാ​ര​മു​ള്ള വ്യ​ക്തി​ക​ളി​ല്‍ 12 ആ​ഴ്ച​യോ​ളം ന​ട​ത്തി​യ നി​രീ​ക്ഷ​ണ​ത്തി​നൊ​ടു​വി​ലാ​ണ് ഈ ​നി​ഗ​മ​ന​ത്തി​ലെ​ത്തി​യ​ത്.

ഭ​ക്ഷ​ണ​ത്തി​ല്‍ വൈ​വി​ധ്യം കു​റ​ച്ച്, ഒ​രേ വി​ഭ​വ​ങ്ങ​ള്‍ ത​ന്നെ ആ​വ​ര്‍​ത്തി​ച്ച് ക​ഴി​ച്ച​വ​ര്‍ മ​റ്റു​ള്ള​വ​രെ അ​പേ​ക്ഷി​ച്ച് കൂ​ടു​ത​ല്‍ ഭാ​രം കു​റ​ച്ച​താ​യി ഗ​വേ​ഷ​ക​ര്‍ ക​ണ്ടെ​ത്തി.

സ്ഥി​ര​മാ​യി ഒ​രേ ഡ​യ​റ്റ് പി​ന്തു​ട​ര്‍​ന്ന​വ​ര്‍ ശ​രാ​ശ​രി 5.9 ശ​ത​മാ​നം ഭാ​രം കു​റ​ച്ച​പ്പോ​ള്‍, വൈ​വി​ധ്യ​മാ​ര്‍​ന്ന ഭ​ക്ഷ​ണം ക​ഴി​ച്ച​വ​രി​ല്‍ ഇ​ത് 4.3 ശ​ത​മാ​നം മാ​ത്ര​മാ​യി​രു​ന്നു.

ഓ​രോ ദി​വ​സ​ത്തെ​യും ക​ലോ​റി ഉ​പ​ഭോ​ഗ​ത്തി​ല്‍ വ​രു​ന്ന നേ​രി​യ വ്യ​ത്യാ​സം പോ​ലും ഭാ​രം കു​റ​യു​ന്ന പ്ര​ക്രി​യ​യെ ബാ​ധി​ക്കു​ന്നു​ണ്ടെ​ന്നും പ​ഠ​നം പ​റ​യു​ന്നു.

ദി​വ​സേ​ന​യു​ള്ള ക​ലോ​റി​യി​ല്‍ വ​രു​ത്തു​ന്ന ഓ​രോ 100 ക​ലോ​റി​യു​ടെ വ്യ​ത്യാ​സ​വും ഭാ​രം കു​റ​യു​ന്ന തോ​ത് 0.6 ശ​ത​മാ​നം വീ​തം കു​റ​യ്ക്കാ​ന്‍ കാ​ര​ണ​മാ​കു​ന്നു​ണ്ട്.

ഇ​ന്ന​ത്തെ സാ​ഹ​ച​ര്യ​ത്തി​ല്‍ ആ​രോ​ഗ്യ​ക​ര​മാ​യ ഭ​ക്ഷ​ണ​രീ​തി പി​ന്തു​ട​രു​ന്ന​ത് വ​ലി​യ പ്ര​യ​ത്‌​ന​വും സ്വ​യം നി​യ​ന്ത്ര​ണ​വും ആ​വ​ശ്യ​മാ​യ ഒ​ന്നാ​ണെ​ന്നു പ​ഠ​ന​ത്തി​നു നേ​തൃ​ത്വം ന​ല്‍​കി​യ ഡോ. ​ഷാ​ര്‍​ല​റ്റ് ഹാ​ഗ​ര്‍​മാ​ന്‍ പ​റ​യു​ന്നു.

ഭ​ക്ഷ​ണ​കാ​ര്യ​ത്തി​ല്‍ കൃ​ത്യ​മാ​യ ചി​ട്ട​ക​ള്‍ ഉ​ണ്ടാ​ക്കി​യെ​ടു​ക്കു​ന്ന​ത് ആ​ശ​യ​ക്കു​ഴ​പ്പ​ങ്ങ​ള്‍ ഒ​ഴി​വാ​ക്കാ​നും ആ​രോ​ഗ്യ​ക​ര​മാ​യ തെ​ര​ഞ്ഞെ​ടു​പ്പു​ക​ള്‍ സ്വാ​ഭാ​വി​ക​മാ​യി സം​ഭ​വി​ക്കാ​നും സ​ഹാ​യി​ക്കും.

എ​ങ്കി​ലും പ​ഴ​ങ്ങ​ളും പ​ച്ച​ക്ക​റി​ക​ളും ഉ​ള്‍​പ്പെ​ടെ​യു​ള്ള പോ​ഷ​ക​സ​മൃ​ദ്ധ​മാ​യ ഭ​ക്ഷ​ണ​ങ്ങ​ള്‍ ഡ​യ​റ്റി​ല്‍ ഉ​ള്‍​പ്പെ​ടു​ത്താ​ന്‍ ശ്ര​ദ്ധി​ക്ക​ണ​മെ​ന്നും വി​ദ​ഗ്ധ​ര്‍ മു​ന്ന​റി​യി​പ്പ് ന​ല്‍​കു​ന്നു.

Health

നാൽപത് ക​ഴി​ഞ്ഞോ..? എ​ങ്കി​ല്‍ ഈ ​അ​ഞ്ചു ഭ​ക്ഷ​ണം തീ​ര്‍​ച്ച​യാ​യും ഒ​ഴി​വാ​ക്ക​ണം

നാ​ല്പ​തു വ​യ​സു പി​ന്നി​ട്ട​വ​ര്‍ ആ​രോ​ഗ്യ​കാ​ര്യ​ത്തി​ല്‍ അ​തീ​വ ജാ​ഗ്ര​ത പു​ല​ര്‍​ത്ത​ണ​മെ​ന്ന് ആ​രോ​ഗ്യ​വി​ദ​ഗ്ധ​ര്‍. പ്രാ​യ​മാ​കു​മ്പോ​ള്‍ ശ​രീ​ര​ത്തിന്‍റെ മെ​റ്റ​ബോ​ളി​സം മാ​റു​ന്ന​തി​നാ​ല്‍ ഭ​ക്ഷ​ണ​രീ​തി​യി​ല്‍ തീ​ര്‍​ച്ചാ​യും മാ​റ്റ​ങ്ങ​ള്‍ വ​രു​ത്ത​ണം.

മ​നു​ഷ്യ​ശ​രീ​ര​ത്തി​ല്‍ വാ​ര്‍​ധ​ക്യ​ത്തിന്‍റെ പ്ര​ധാ​ന മാ​റ്റ​ങ്ങ​ള്‍ സം​ഭ​വി​ക്കു​ന്ന​ത് 44-60 വ​യ​സി​നി​ട​യി​ലാ​ണെ​ന്ന് പ​ഠ​ന​ങ്ങ​ള്‍ സൂ​ചി​പ്പി​ക്കു​ന്നു. നാ​ല്പ​തു പി​ന്നി​ടു​മ്പോ​ള്‍ സം​സ്‌​ക​രി​ച്ച ഭ​ക്ഷ​ണ​ങ്ങ​ള്‍ ഒ​ഴി​വാ​ക്കു​ന്ന​ത് വാ​ര്‍​ധ​ക്യ​ത്തിന്‍റെ വേ​ഗ​ത കു​റ​യ്ക്കാ​ന്‍ സ​ഹാ​യി​ക്കു​മെ​ന്നാ​ണ് ഗ​വേ​ഷ​ക​ര്‍ പ​റ​യു​ന്ന​ത്.

ഒ​ഴി​വാ​ക്കേ​ണ്ട അ​ഞ്ചു പ്ര​ധാ​ന ഭ​ക്ഷ​ണ​ങ്ങ​ള്‍

1. സം​സ്‌​ക​രി​ച്ച മാം​സം

ബേ​ക്ക​ണ്‍, സോ​സേ​ജ്, ഹോ​ട്ട് ഡോ​ഗ് തു​ട​ങ്ങി​യ​വ​യി​ല്‍ അ​മി​ത​മാ​യ സോ​ഡി​യ​വും സാ​ച്ചു​റേ​റ്റ​ഡ് ഫാ​റ്റും അ​ട​ങ്ങി​യി​ട്ടു​ണ്ട്. ഇ​വ​യ്ക്ക് പ​ക​രം ചി​ക്ക​ന്‍, മ​ത്സ്യം (പ്ര​ത്യേ​കി​ച്ച് മ​ത്തി), ബീ​ഫ് എ​ന്നി​വ മി​ത​മാ​യ അ​ള​വി​ല്‍ ഉ​പ​യോ​ഗി​ക്കാം.

2. മ​ധു​ര​പാ​നീ​യ​ങ്ങ​ള്‍, മ​ദ്യം

സോ​ഡ​യും മ​ധു​ര​മു​ള്ള പാ​നീ​യ​ങ്ങ​ളും ഇ​ന്‍​സു​ലി​ന്‍ അ​ള​വ് വ​ര്‍​ധി​പ്പി​ക്കു​ക​യും വ​യ​റി​ന് ചു​റ്റും കൊ​ഴു​പ്പ് അ​ടി​ഞ്ഞു​കൂ​ടാ​ന്‍ കാ​ര​ണ​മാ​വു​ക​യും ചെ​യ്യു​ന്നു. പ​ക​രം ഗ്രീ​ന്‍ ടീ, ​ബ്ലാ​ക്ക് കോ​ഫി ശീ​ല​മാ​ക്കു​ന്ന​ത് ഉ​ചി​ത​മാ​യി​രി​ക്കും.

3. വ​റു​ത്ത ഭ​ക്ഷ​ണ​ങ്ങ​ള്‍

ഉ​യ​ര്‍​ന്ന ചൂ​ടി​ല്‍ വ​റു​ത്തെ​ടു​ക്കു​ന്ന ഭ​ക്ഷ​ണ​ങ്ങ​ളി​ല്‍ അ​ക്രി​ലാ​മൈ​ഡ് എ​ന്ന വി​ഷാം​ശം അ​ട​ങ്ങി​യി​ട്ടു​ണ്ട്. ഇ​തു ശ​രീ​ര​ത്തി​ന്‍റെ വീ​ക്കം വ​ര്‍​ധി​പ്പി​ക്കു​ന്നു. എ​യ​ര്‍ ഫ്രൈ ​ചെ​യ്ത ഭ​ക്ഷ​ണ​ങ്ങ​ളോ ഒ​ലി​വ് ഓ​യി​ല്‍ ഉ​പ​യോ​ഗി​ച്ചു ഭ​ക്ഷ​ണം ത​യാ​റാ​ക്കു​ന്ന​താ​ണ് ഉ​ചി​ത​മെ​ന്ന് വി​ദ​ഗ്ധ​ര്‍ അ​ഭി​പ്രാ​യ​പ്പെ​ടു​ന്നു.

4. ശു​ദ്ധീ​ക​രി​ച്ച കാ​ര്‍​ബോ​ഹൈ​ഡ്രേ​റ്റു​ക​ള്‍

ബ്ര​ഡ്, പേ​സ്ട്രി, ഇ​ന്‍​സ്റ്റന്‍റ് ഓ​ട്സ് എ​ന്നി​വ ര​ക്ത​ത്തി​ലെ പ​ഞ്ച​സാ​ര​യു​ടെ അ​ള​വ് പെ​ട്ടെ​ന്ന് വ​ര്‍​ധി​പ്പി​ക്കു​ന്നു. ഇ​തി​നു​പ​ക​രം പ്രോ​സ​സ് ചെ​യ്യാ​ത്ത ഓ​ട്സ്, ക്വി​നോ​വ എ​ന്നി​വ ഭ​ക്ഷ​ണ​ത്തി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തു​ന്ന​തു ന​ല്ല​ത്.

5. സ്‌​നാ​ക്‌​സ്

ചി​പ്സ്, കു​ക്കീ​സ് തു​ട​ങ്ങി​യ​വ കു​ട​ലിന്‍റെ ആ​രോ​ഗ്യ​ത്തെ ന​ശി​പ്പി​ക്കു​ക​യും അ​കാ​ല വാ​ര്‍​​ക്യ​ത്തി​നു കാ​ര​ണ​വു​മാ​കും. ല​ഘു​ഭ​ക്ഷ​ണ​മാ​യി പ​ഴ​ങ്ങ​ള്‍, ന​ട്സ്, തൈ​ര് എ​ന്നി​വ ഉ​പ​യോ​ഗി​ക്കു​ന്ന​ത് ശ​രീ​ര​ത്തി​നു ഗു​ണ​പ്ര​ദ​മാ​ണ്.

പൂ​ര്‍​ണ​മാ​യും ഒ​ഴി​വാ​ക്കാ​ന്‍ സാ​ധി​ച്ചി​ല്ലെ​ങ്കി​ലും, ഇ​ത്ത​രം ഭ​ക്ഷ​ണ​ങ്ങ​ളു​ടെ അ​ള​വ് പ​ര​മാ​വ​ധി കു​റ​യ്ക്കു​ന്ന​ത് നാ​ല്പ​തു വ​യ​സി​നു ശേ​ഷ​മു​ള്ള ജീ​വി​തം ഊ​ര്‍​ജ​സ്വ​ല​മാ​ക്കാ​ന്‍ സ​ഹാ​യി​ക്കു​മെ​ന്ന് ആ​രോ​ഗ്യ​വി​ദ​ഗ്ധ​ര്‍ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു.

Health

വ​ണ്ണം കു​റ​യ്ക്ക​ണോ മ​ല​യാ​ളീ? ചു​ര​ക്ക​യി​ലു​ണ്ട് മാ​ജി​ക്

ചു​ര​ക്ക​യെ അ​റി​യൂ... ഔ​ഷ​ധ​ഗു​ണ​മു​ള്ള പ​ച്ച​ക്ക​റി പ്ര​മേ​ഹ​ത്തി​നും ആ​ർ​ത്ത​വ​പ്ര​ശ്ന​ങ്ങ​ൾ​ക്കും ഉ​ത്ത​മം. ചു​ര​ക്ക​യോ​ട് മ​ല​യാ​ളി​ക​ൾ​ക്കു പൊ​തു​വേ ഇ​ഷ്‌ട​ക്കു​റ​വു​ണ്ട്. ചൂ​ടു​കാ​ല​ത്ത് ക​ഴി​ക്ക​ണ്ട പ​ച്ച​ക്ക​റി​യാ​ണ് ചു​ര​ക്ക.

സ​വാ​ള​യും ക​ട​ല പ​രി​പ്പും പ​ച്ച​മു​ള​കും അ​ൽ​പ്പം മ​ഞ്ഞ​ൾ​പ്പൊ​ടി​യും ചു​ര​ക്ക​യും ഒ​രു​മി​ച്ചു വ​റ്റി​ച്ചെ​ടു​ക്കു​ന്ന ചു​ര​ക്ക​ക്ക​റി വ​ട​ക്കേ ഇ​ന്ത്യ​യി​ൽ പ്രി​യ​മേ​റി​യ ഡി​ഷ് ആ​ണ്. നാ​ട്ടി​ൻ​പു​റ​ങ്ങ​ളി​ലെ തൊ​ടി​ക​ളി​ൽ ധാ​രാ​ള​മാ​യി ക​ണ്ടു​വ​രു​ന്ന ഒ​രു പ​ച്ച​ക്ക​റി വി​ള​യാ​ണ് ചു​ര​ക്ക. ഇ​തി​നെ ചു​ര​ങ്ങ, ചെ​ര​വ​ക്കാ​യ എ​ന്നൊ​ക്കെ പ്രാ​ദേ​ശി​ക​മാ​യി വി​ളി​ക്കു​ന്നു.

ചു​ര​ക്ക​ക​ൾ വി​വി​ധ​ത​രം

പാ​ൽ​ച്ചു​ര​ക്ക, കും​ഭ​ച്ചു​ര​ക്ക, ക​യ്പ്പ​ച്ചു​ര​ക്ക എ​ന്നി​ങ്ങ​നെ മൂ​ന്നു വി​ധ​ത്തി​ൽ ചു​ര​ക്ക​യു​ണ്ട്. ഇ​തി​ൽ പാ​ൽ​ച്ചു​ര​ക്ക​യും കും​ഭ​ച്ചു​ര​ക്ക​യു​മാ​ണ് (കു​മ്മ​ട്ടി​ക്കാ​യ) കേ​ര​ള​ത്തി​ലെ നാ​ട്ടി​ൻ​പു​റ​ങ്ങ​ളി​ൽ സാ​ധാ​ര​ണ ക​ണ്ടു​വ​രു​ന്ന​ത്.

90 ശ​ത​മാ​ന​വും ജ​ലം

ചു​ര​ക്ക​യി​ൽ തൊ​ണ്ണൂ​റു ശ​ത​മാ​ന​ത്തോ​ളം ജ​ലാം​ശം അ​ട​ങ്ങി​യി​രി​ക്കു​ന്നു. ഇ​തി​ൽ ധാ​രാ​ളം ഭ​ക്ഷ്യ​യോ​ഗ്യ​മാ​യ നാ​രു​ക​ൾ അ​ട​ങ്ങി​യി​ട്ടു​ണ്ട്. കൂ​ടാ​തെ ഊ​ർ​ജ​വും കൊ​ഴു​പ്പും ചു​ര​ക്ക​യി​ൽ കു​റ​വാ​ണ്. ശ​രീ​ര​ഭാ​രം കു​റ​യ്ക്കാ​ൻ രാ​വി​ലെ പ്രാ​ത​ലി​നു മു​ന്പാ​യി ചു​ര​ക്ക​നീ​ർ കു​ടി​ക്കു​ന്ന​ത് ഫ​ല​പ്ര​ദ​മാ​ണ്.

കൃ​ഷി​ചെ​യ്താ​ൽ ന​ല്ല വി​ള​വു ത​രു​ന്ന വി​ള​യാ​ണ് ചു​ര​ക്ക. ആ​ർ​ക്ക ബ​ഹാ​ർ എ​ന്ന ഇ​നം ആ​ണ് സാ​ധാ​ര​ണ ചു​ര​ക്ക കൃ​ഷി​ക്ക് ഉ​പ​യോ​ഗി​ച്ച് വ​രു​ന്ന​ത്. ഇ​ളം പ​ച്ച നി​റ​ത്തി​ൽ ഇ​ട​ത്ത​രം നീ​ള​മു​ള്ള വ​ള​വി​ല്ലാ​ത്ത കാ​യ്ക​ൾ ആ​ണി​വ​യ്ക്ക്. ശ​രാ​ശ​രി ഒ​രു ചു​ര​ക്ക​ക്ക് ഒ​രു കി​ലോ ഗ്രാം ​തൂ​ക്കം ഉ​ണ്ടാ​വും.

ഒ​രു ഹെ​ക്ട​റി​ൽ​നി​ന്ന് 2530 ട​ണ്‍ ശ​രാ​ശ​രി ല​ഭി​ക്കും. ര​ണ്ട് സീ​സ​ണ്‍ ആ​യി ഇ​തു കൃ​ഷി​ചെ​യ്യാം. ന​ടീ​ൽ സ​മ​യം സെ​പ്റ്റം​ബ​ർ മു​ത​ൽ ഒ​ക്ടോ​ബ​ർ വ​രെ​യും ജ​നു​വ​രി ഫെ​ബ്രു​വ​രി മാ​സ​ത്തി​ലും ആ​ണ്. ഒ​രു ഹെ​ക്ട​ർ സ്ഥ​ല​ത്തേ​യ്ക്ക് 2.5 3 കി.​ഗ്രാം വി​ത്ത് ആ​വ​ശ്യ​മാ​ണ്.

ആ​രോ​ഗ്യ​ക​രം

ചു​ര​ക്ക​ത്ത​ണ്ട് ആ​യു​ർ​വേ​ദ മ​രു​ന്നു​നി​ർ​മാ​ണ​ത്തി​ന് ഉ​പ​യോ​ഗി​ക്കു​ന്നു. ചു​ര​ക്ക കോ​ൽ​പു​ളി ചേ​ർ​ത്ത് പാ​കം ചെ​യ്ത് ക​ഴി​ച്ചാ​ൽ പി​ത്ത​കോ​പ​ത്താ​ലു​ണ്ടാ​കു​ന്ന എ​ല്ലാ രോ​ഗ​ങ്ങ​ൾ​ക്കും ന​ല്ല​താ​ണ്. പ്ര​ത്യേ​കി​ച്ചും മ​ഞ്ഞ​പ്പി​ത്തം, മ​ഹോ​ദ​രം എ​ന്നീ രോ​ഗ​ങ്ങ​ൾ​ക്കു ന​ല്ല ഫ​ലം ചെ​യ്യും.

ചു​ര​ക്ക പി​ഴി​ഞ്ഞ​ടു​ക്കു​ന്ന നീ​ര് ത​ല​വേ​ദ​ന​യ്ക്ക് അ​ത്യു​ത്ത​മ​മാ​ണ്. സ്ത്രീ​ക​ൾ​ക്കു​ണ്ടാ​കു​ന്ന അ​സ്ഥി​സ്രാ​വം, ആ​ർ​ത്ത​വ​സം​ബ​ന്ധ​മാ​യ അ​സു​ഖ​ങ്ങ​ൾ എ​ന്നി​വ​യ്ക്കു വ​ള​രെ ഗു​ണം​ചെ​യ്യു​ന്ന​താ​ണ് ചു​ര​ക്ക.

ചു​ര​ക്ക ബാ​ർ​ലി കൂ​ട്ടി​യ​ര​ച്ച് ഗോ​ത​ന്പു​മാ​വ് ചേ​ർ​ത്തു പാ​ക​പ്പെ​ടു​ത്തി പ​ഞ്ച​സാ​ര കൂ​ട്ടി​ക്ക​ഴി​ച്ചാ​ൽ ത​ല​പു​ക​ച്ചി​ൽ, ചെ​ങ്ക​ണ്ണ് മു​ത​ലാ​യ രോ​ഗ​ങ്ങ​ൾ​ക്ക് അ​ത്യു​ത്ത​മ​മാ​ണ്.

ഇ​തു ശോ​ധ​ന​യു​ണ്ടാ​ക്കു​ന്ന​തും ആ​മാ​ശ​യ​ത്തി​ലും അ​തി​നോ​ട​നു​ബ​ന്ധി​ച്ചു​ള്ള അ​വ​യ​വ​ങ്ങ​ളി​ലു​മു​ണ്ടാ​കു​ന്ന ത​ട​സ​ങ്ങ​ളെ നീ​ക്കു​ന്ന​തു​മാ​ണ്. ചു​ര​ക്ക​യു​ടെ ഉ​ള്ളി​ലെ കാ​ന്പ് വേ​വി​ച്ച് ക​ഴി​ച്ചാ​ൽ വൃ​ക്ക​രോ​ഗ​ത്തി​ന് ഏ​റ്റ​വും ഫ​ല​പ്ര​ദ​മാ​ണ്.

ചു​ര​ക്ക​നീ​ര് ഒ​ലീ​വെ​ണ്ണ ചേ​ർ​ത്ത് കാ​ച്ചി അ​രി​ച്ചെ​ടു​ത്ത എ​ണ്ണ തേ​ച്ചാ​ൽ രാ​ത്രി​യി​ൽ ന​ല്ല ഉ​റ​ക്കം കി​ട്ടും. ചു​ര​ക്ക​യി​ലെ മൂ​ന്നാ​മ​ത്തെ ഇ​ന​മാ​യ കൈ​പ്പ​ച്ചു​ര​ക്ക ന​ല്ല ഔ​ഷ​ധ​ഫ​ലം ന​ൽ​കു​ന്ന​താ​ണ്.

കൈ​പ്പ​ച്ചു​ര​ക്ക ക​ഷാ​യ​മാ​ക്കി പി​ഴി​ഞ്ഞ​രി​ച്ച് പ​ഞ്ച​സാ​ര ചേ​ർ​ത്ത് പാ​ക​മാ​ക്കി ഉ​പ​യോ​ഗി​ച്ചാ​ൽ മ​ഞ്ഞ​പ്പി​ത്ത​വും എ​ല്ലാ വി​ധ​ത്തി​ലു​ള്ള നീ​രു​വീ​ഴ്ച​യും പ​നി​യും ഭേ​ദ​മാ​കു​ന്ന​താ​ണ്.

ചു​ര​ക്കാ​ത്തോ​ട് ഉ​ണ​ക്കി​യെ​ടു​ത്ത് അ​തി​ൽ വെ​ള്ളം വ​ച്ച് 24 മ​ണി​ക്കൂ​റി​ന് ശേ​ഷം ക​ഴി​ച്ചാ​ൽ പ്ര​മേ​ഹ​ത്തി​നു ശ​മ​നം കി​ട്ടും.

Latest News

Corehub Up