പറശ്ശാല: വനിതാ ഫിറ്റ്നസ് ട്രെയിനർക്ക് കുത്തേറ്റു. പാറശാലയിലെ മിഥില ലയൺസ് ക്ലബിലെ ഫിറ്റ്നസ് ട്രെയിനർ കാവ്യക്കാണ് കുത്തേറ്റത്. ഇവരെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
നെഞ്ചിലാണ് കുത്തേറ്റത്. കെട്ടിടത്തിനുള്ളില്‍ കയറി അശ്വന്ത് എന്ന യുവാവാണ് കുത്തിപരിക്കേൽപ്പിച്ചത്. അക്രമം നടത്തിയ ശേഷം പ്രതി ജീവനൊടുക്കാൻ ശ്രമിച്ചു.
രാവിലെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഇറങ്ങിയസമയത്താണ് യുവതിയെ രക്തത്തിൽ കുളിച്ച് നിലയിൽ കണ്ടതെന്ന് പൊതു പ്രവർത്തകൻ പ്രശാന്ത് പറഞ്ഞു.
തലയുടെ പുറകിലും നെഞ്ചിലുമാണ് കുത്തേറ്റതെന്നും യുവതിയെ കുത്തി പരിക്കേൽപ്പിച്ച ശേഷം അശ്വന്ത് ജിമ്മിൽ ഇരിക്കുകയായിരുന്നുവെന്നും പറയുന്നു. അശ്വന്തിനെ പാറശാല താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി