ഉപ്പുതറ: ടൗണിനു സമീപം വാടകമുറിയില്‍ ചൂതാട്ടം നടത്തിയ അഞ്ചുപേരെ ഉപ്പുതറ പൊലിസ് പിടികൂടി. ഉപ്പുതറ ഈറ്റക്കാനം പുതുശേരില്‍ ബോബി മാത്യു (46), കാഞ്ചിയാര്‍ ലബ്ബക്കട ഇടക്കാട്ട് സുരേന്ദ്രന് (68), വെളുത്തമുറി ജോണ്സണ് ജോസഫ് (45), ഉപ്പുതറ കുളങ്ങരക്കല്‍ തമ്പുരാന് (32), കല്ലേപ്പിള്ളില്‍ വിനോദ് (51) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
അഞ്ചാം പ്രതി വിനോദ് വാടകയ്ക്ക് എടുത്ത് എസ്എസ്വിടി എന്ന പേരില്‍ റിക്രിയേഷന്‍ ക്ലബ്ബായി പ്രവര്‍ത്തിക്കുന്ന മുറിയിലായിരുന്നു ചീട്ടുകളി നടന്നുവന്നിരുന്നത്. ഇവരില്‍നിന്ന് 10,300 രൂപയും പിടിച്ചെടുത്തു. എസ്ഐമാരായ അബ്ദുള്‍ മജീദ്, വിജുമോന്, സിവില്‍ പൊലിസ് ഓഫീസര്‍ സതീഷ് എന്നിവര്‍ അടങ്ങിയ സംഘമാണ് ഇവരെ പിടികൂടിയത്.