Mon, 13 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Flyover Construction

Kannur

മേ​ലെ​ചൊ​വ്വ മേ​ൽ​പ്പാ​ലം നി​ർ​മാ​ണം: 16 മാ​സം, ആ​റ് ശ​ത​മാ​നം!

ക​ണ്ണൂ​ർ: വി​വാ​ദ​ങ്ങ​ൾ​ക്കും ആ​ശ​ങ്ക​ക​ൾ​ക്കു​മി​ടെ മേ​ലെ ചൊ​വ്വ മേ​ൽ​പ്പാ​ലം നി​ർ​മാ​ണ​ത്തി​ൽ ഇ​തു​വ​രെ പൂ​ർ​ത്തി​യാ​യ​ത് ആ​റു ശ​ത​മാ​നം മാ​ത്ര​മെ​ന്ന് വി​ല​യി​രു​ത്ത​ൽ. ബ​ദ​ൽ‌ സം​വി​ധാ​ന​ങ്ങ​ൾ കാ​ര്യ​ക്ഷ​മ​മാ​ക്കി​യി​ല്ലെ​ങ്കി​ൽ ക​ണ്ണൂ​ർ ന​ഗ​ര​ത്തി​ലെ​യും ദേ​ശീ​യ​പാ​ത​യി​ലെ​യും ഗ​താ​ഗ​ത​ക്കു​രു​ക്കും ജ​ന​ങ്ങ​ളു​ടെ ദു​രി​ത​ങ്ങ​ളും അ​ടു​ത്തൊ​ന്നും തീ​രി​ല്ല. 24 മാ​സം കൊ​ണ്ട് പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്ന ല​ക്ഷ്യ​ത്തോ​ടെ 2025 ഫെ​ബ്രു​വ​രി​യി​ൽ ആ​രം​ഭി​ച്ച പ്ര​വൃ​ത്തി​ക​ളാ​ണ് 16 മാ​സം പി​ന്നി​ടു​ന്പോ​ഴും ഇ​ഴ​യു​ന്ന​ത്. 2027 ഫെ​ബ്രു​വ​രി​യി​ലാ​ണ് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കേ​ണ്ട​ത്. ഇ​നി 39 സെ​ന്‍റ് സ്ഥ​ലം കൂ​ടി ഏ​റ്റെ​ടു​ക്കാ​നു​ണ്ട്. ഇ​താ​ക​ട്ടെ വാ​ല്വേ​ഷ​ൻ ന​ട​പ​ടി​ക​ളി​ലേ​ക്ക് നീ​ങ്ങി​യി​ട്ടേ​യു​ള്ളൂ. 24 പൈ​ലു​ക​ൾ വേ​ണ്ടി​ട​ത്ത് ഇ​തു​വ​രെ​യാ​യ​ത് എ​ട്ടെ​ണ്ണം മാ​ത്രം. പൂ​ർ​ത്തി​യാ​യ പൈ​ലു​ക​ളു​ടെ ക​പ്പാ​സി​റ്റി ടെ​സ്റ്റ് അ​ടു​ത്ത​യാ​ഴ്ച ന​ട​ത്തി​യേ​ക്കും. ക​രാ​റു​കാ​രു​ടെ മെ​ല്ലെ​പ്പോ​ക്ക് ന​യ​മാ​ണ് നി​ർ​മാ​ണം ഇ​ഴ​യാ​ൻ കാ​ര​ണ​മെ​ന്ന് ആ​ക്ഷേ​പ​മു​ണ്ട്. പൈ​ലിം​ഗി​ന്‍റെ​യും ഡ്രെ​യ്നേ​ജി​ന്‍റെ​യും പ്ര​വൃ​ത്തി​ക​ളാ​ണ് ഇ​പ്പോ​ൾ ന​ട​ക്കു​ന്ന​ത്. ര​ണ്ടു​ദി​വ​സം കൊ​ണ്ട് ഒ​രു പൈ​ൽ തീ​ർ​ക്ക​ണ​മെ​ന്നാ​ണ് വ്യ​വ​സ്ഥ. എ​ന്നാ​ൽ, ഒ​രാ​ഴ്ച​യോ​ള​മെ​ടു​ത്താ​ണ് ഇ​പ്പോ​ൾ പൂ​ർ​ത്തി​യാ​ക്കു​ന്ന​തെ​ന്ന് ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ർ ത​ന്നെ പ​റ​യു​ന്നു. നി​ർ​മാ​ണ​സ്ഥ​ല​ത്ത് ആ​വ​ശ്യ​ത്തി​ന് തൊ​ഴി​ലാ​ളി​ക​ളി​ല്ല. 1200 മീ​റ്റ​ർ ഡ്രെ​യ്നേ​ജാ​ണ് നി​ർ​മി​ക്കാ​നു​ള്ള​ത്. ഇ​പ്പോ​ൾ 480 മീ​റ്റ​ർ മാ​ത്ര​മേ പൂ​ർ​ത്തി​യാ​യി​ട്ടു​ള്ളൂ. സി​മ​ന്‍റ് ഉ​ൾ​പ്പെ​ടെ​യു​ള്ള നി​ർ​മാ​ണ​സാ​മ​ഗ്രി​ക​ളു​ടെ ല​ഭ്യ​ത​ക്കു​റ​വ് പ്ര​വൃ​ത്തി​യെ ബാ​ധി​ക്കു​ന്ന​താ​യി ക​രാ​റു​കാ​ർ പ​റ​യു​ന്നു.

വി​വി​ധ വ​കു​പ്പു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട ന​ട​പ​ടി​ക​ളി​ലു​ള്ള കാ​ല​താ​മ​സ​വും നി​ർ​മാ​ണ​ത്തെ ബാ​ധി​ക്കു​ന്നു​ണ്ട്. കെ​എ​സ്ഇ​ബി ര​ണ്ട് ട്രാ​ൻ​സ്ഫോ​മ​റു​ക​ളും വാ​ട്ട​ർ അ​ഥോ​റി​റ്റി പൈ​പ്പു​ക​ളും മാ​റ്റി സ്ഥാ​പി​ക്കേ​ണ്ട​തു​ണ്ട്. ഇ​തൊ​ക്കെ പൂ​ർ​ത്തീ​ക​രി​ച്ചാ​ൽ മാ​ത്ര​മേ പ്ര​വൃ​ത്തി​ക​ൾ സു​ഗ​മ​മാ​യി മു​ന്നോ​ട്ടു​പോ​കു​ക​യു​ള്ളൂ. ഇ​തി​നു​പു​റ​മെ​യാ​ണ് മേ​ൽ​പ്പാ​ലം തു​ട​ങ്ങു​ന്നി​ട​ത്തും അ​വ​സാ​നി​ക്കു​ന്നി​ട​ത്തും കൂ​ടു​ത​ൽ സ്ഥ​ലം ഏ​റ്റെ​ടു​ക്കു​ന്ന​തി​ലു​ണ്ടാ​കു​ന്ന കാ​ല​താ​മ​സം. നി​ർ​മാ​ണ​ത്തെ​ത്തു​ട​ർ​ന്ന് ക​ണ്ണൂ​ർ ന​ഗ​ര​ത്തി​ലും ദേ​ശീ​യ​പാ​ത​യി​ലും മ​ട്ട​ന്നൂ​ർ റോ​ഡി​ലും ഗ​താ​ഗ​ത​ക്കു​രു​ക്ക് പ​തി​വാ​ണ്. മ​ഴ ശ​ക്ത​മാ​യ​തോ​ടെ കു​രു​ക്ക് മു​റു​കി. മേ​ൽ​പ്പാ​ല​ത്തി​നാ​യി കെ​ട്ടി​ട​ങ്ങ​ൾ പൊ​ളി​ച്ച് റോ​ഡി​ന് വീ​തി കൂ​ട്ടി​യെ​ങ്കി​ലും ടാ​റിം​ഗ് പൂ​ർ​ത്തി​യാ​കാ​ത്ത​തി​നാ​ൽ ഗ​താ​ഗ​തം സു​ഗ​മ​മ​ല്ല. വാ​ഹ​ന​ക്കു​രു​ക്ക് വ​ർ​ധി​ച്ച​തോ​ടെ താ​ത്കാ​ലി​ക​മാ​യി റോ​ഡ് ടാ​റിം​ഗ് ന​ട​ത്താ​ൻ ക​രാ​റു​കാ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ടെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. അ​തി​നി​ടെ, ത​ല​ശേ​രി ഭാ​ഗ​ത്തു​നി​ന്ന് വ​രു​ന്ന ബ​സു​ക​ൾ ഒ​ഴി​കെ​യു​ള്ള വാ​ഹ​ന​ങ്ങ​ൾ തെ​ഴു​ക്കി​ലെ​പീ​ടി​ക​യി​ൽ നി​ന്ന് ക​ണ്ണൂ​ർ സി​റ്റി വ​ഴി തി​രി​ച്ചു​വി​ടു​മെ​ന്ന് അ​റി​യി​ച്ചെ​ങ്കി​ലും പൂ​ർ​ണ​മാ​യി ന​ട​പ്പാ​ക്കാ​ൻ ക​ഴി​യാ​ത്ത​തും തി​ര​ക്ക് വ​ർ​ധി​പ്പി​ക്കു​ന്നു.

600 മീ​റ്റ​ർ മേ​ൽ​പ്പാ​ലം; ഒ​ന്പ​ത് സ്പാ​നു​ക​ൾ, 16 തൂ​ണു​ക​ൾ

ക​ണ്ണൂ​ർ: അ​പ്രോ​ച്ച് റോ​ഡ് ഉ​ൾ​പ്പെ​ടെ 600 മീ​റ്റ​ർ നീ​ള​ത്തി​ലാ​ണ് മേ​ലെ ചൊ​വ്വ ജം​ഗ്ഷ​നി​ൽ മേ​ൽ​പ്പാ​ലം നി​ർ​മി​ക്കു​ന്ന​ത്. 221 മീ​റ്റ​റാ​ണ് പാ​ല​ത്തി​ന്‍റെ മാ​ത്രം നീ​ളം. ഇ​രു​വ​ശ​ത്തും അ​ര​മീ​റ്റ​ർ വീ​തം ക്രാ​ഫ്റ്റ് ഏ​രി​യ ഉ​ൾ​പ്പ​ടെ ഒ​ന്പ​ത് മീ​റ്റ​ർ വീ​തി​യു​ണ്ട്. 5.5 മീ​റ്റ​റാ​ണ് പ​ര​മാ​വ​ധി ഉ​യ​രം. 16 തൂ​ണു​ക​ളി​ൽ ഒ​ന്പ​ത് സ്പാ​നു​ക​ളി​ലാ​ണ് നി​ർ​മാ​ണം. പ്ര​ധാ​ന ജം​ഗ്ഷ​നി​ലെ ഏ​റ്റ​വും വ​ലി​യ സ്പാ​നി​ന് 38 മീ​റ്റ​ർ നീ​ള​മു​ണ്ട്. മ​ട്ട​ന്നൂ​ർ, ത​ല​ശേ​രി, ക​ണ്ണൂ​ർ ഭാ​ഗ​ങ്ങ​ളി​ലേ​ക്കു​ള്ള റോ​ഡു​ക​ൾ സം​ഗ​മി​ക്കു​ന്ന സ്ഥ​ല​മാ​യ​തി​നാ​ലാ​ണ് സ്പാ​നി​ന്‍റെ നീ​ളം കൂ​ട്ടി​യ​ത്. താ​ഴെ​ചൊ​വ്വ ഭാ​ഗ​ത്തു​ള്ള നാ​ല് സ്പാ​നു​ക​ൾ​ക്ക് 21 മീ​റ്റ​ർ വീ​ത​വും ക​ണ്ണൂ​ർ ഭാ​ഗ​ത്തു​ള്ള നാ​ല് സ്പാ​നു​ക​ൾ​ക്ക് 20 മീ​റ്റ​ർ വീ​ത​വും നീ​ള​മു​ണ്ട്. കേ​ര​ള റോ​ഡ്സ് ആ​ൻ​ഡ് ബ്രി​ഡ്ജ​സ് ഡ​വ​ല​പ്മെ​ന്‍റ് കോ​ർ​പ​റേ​ഷ​ൻ (ആ​ർ​ബി​ഡി​സി​കെ) ആ​ണ് നി​ർ​വ​ഹ​ണ ഏ​ജ​ൻ​സി. ഊ​രാ​ളു​ങ്ക​ൽ ലേ​ബ​ർ‌ കോ​ൺ​ട്രാ​ക്ട് സൊ​സൈ​റ്റി​യാ​ണ് നി​ർ​മാ​ണ​ക​രാ​ർ ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്ന​ത്. കി​ഫ്ബി ഫ​ണ്ട് ഉ​പ​യോ​ഗി​ച്ചാ​ണ് നി​ർ​മാ​ണം. സ്ഥ​ല​മേ​റ്റെ​ടു​ക്ക​ൽ ഉ​ൾ​പ്പെ​ടെ 48 കോ​ടി​യാ​ണ് എ​സ്റ്റി​മേ​റ്റ്. 24.54 കോ​ടി​യാ​ണ് നി​ർ​മാ​ണ​ത്തി​ന് മാ​ത്രം വ​ക​യി​രു​ത്തി​യി​രി​ക്കു​ന്ന​ത്. 600 മീ​റ്റ​ർ നീ​ള​ത്തി​ൽ ഇ​രു​വ​ശ​ത്തും സ​ർ​വീ​സ് റോ​ഡു​ക​ളു​മു​ണ്ട്.

വി​വാ​ദ​ങ്ങ​ളും മെ​ല്ലെ​പ്പോ​ക്കും

മേ​ൽ​പ്പാ​ല​ത്തെ ചൊ​ല്ലി​യു​ള്ള രാ​ഷ്‌​ട്രീ​യ വി​വാ​ദ​ങ്ങ​ളും പ്ര​വൃ​ത്തി​യെ ബാ​ധി​ച്ച​താ​യി ആ​ക്ഷേ​പം ഉ​യ​രു​ന്നു​ണ്ട്. വി​വാ​ദ​ത്തി​നി​ടെ ചി​ല ദി​വ​സ​ങ്ങ​ളി​ൽ നി​ർ​മാ​ണം നി​ർ​ത്തി​വ​ച്ച​ത് മേ​ൽ​പ്പാ​ല​ത്തി​ന്‍റെ ഭാ​വി സം​ബ​ന്ധി​ച്ച് ആ​ശ​ങ്ക ഉ​യ​ർ​ത്തി​യി​രു​ന്നു. പി​ന്നീ​ട് പു​ന​രാ​രം​ഭി​ച്ചെ​ങ്കി​ലും ആ​ദ്യ​ത്തെ വേ​ഗ​മി​ല്ലെ​ന്നാ​ണ് വി​ല​യി​രു​ത്തി​ൽ. അ​തോ​ടൊ​പ്പം മേ​ൽ​പ്പാ​ലം സം​ബ​ന്ധി​ച്ച് അ​നു​കൂ​ല​വും പ്ര​തി​കൂ​ല​വു​മാ​യ വാ​ദ​ങ്ങ​ളും സ​ജീ​വ​മാ​ണ്.

മേ​ൽ​പ്പാ​ലം എ​ന്തി​ന്...‍?

ക​ണ്ണൂ​ർ ന​ഗ​ര​ത്തി​ലെ പ്ര​ധാ​ന ജം​ഗ്ഷ​നാ​ണ് മേ​ലെ​ചൊ​വ്വ. ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്കും മൈ​സൂ​രു, ബം​ഗ​ളൂ​രൂ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കും ക​ണ്ണൂ​ർ ന​ഗ​ര​ത്തി​ൽ​നി​ന്നു​ള്ള പ്ര​ധാ​ന റോ​ഡി​ന്‍റെ തു​ട​ക്കം ഇ​വി​ടെ​യാ​ണ്. മ​ട്ട​ന്നൂ​ർ അ​ന്ത​ർ​സം​സ്ഥാ​ന​പാ​ത നാ​ലു​വ​രി​യാ​ക്കാ​നു​ള്ള നി​ർ​ദേ​ശ​വും നി​ല​വി​ലു​ണ്ട്. ഇ​തി​നു​പു​റ​മെ ക​ണ്ണൂ​ർ ന​ഗ​ര​ത്തി​ൽ​നി​ന്ന് പ​ണി പൂ​ർ​ത്തി​യാ​കു​ന്ന പു​തി​യ ദേ​ശീ​യ​പാ​ത​യി​ലേ​ക്കും തി​രി​ച്ചു​മു​ള്ള വാ​ഹ​ന​ങ്ങ​ൾ വ​രേ​ണ്ട​തും ‌മേ​ലെ​ ചൊ​വ്വ വ​ഴി​യാ​ണ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ കു​രു​ക്കി​ല്ലാ​തെ മ​ട്ട​ന്നൂ​ർ റോ​ഡി​ലേ​ക്ക് പ്ര​വേ​ശി​ക്ക​ണ​മെ​ങ്കി​ൽ മേ​ൽ​പ്പാ​ലം അ​ത്യാ​വ​ശ്യ​മാ​ണ്. മേ​ൽ​പ്പാ​ലം മേ​ലെ​ചൊ​വ്വ ക​യ​റ്റ​ത്തി​ൽ അ​വ​സാ​നി​പ്പി​ക്കു​ന്ന​തി​ന് പ​ക​രം താ​ഴെ​ചൊ​വ്വ റെ​യി​ൽ​വേ ഗേ​റ്റ​ന​പ്പു​റ​ത്തേ​ക്ക് നീ​ട്ട​ണ​മെ​ന്ന ആ​വ​ശ്യ​വും ഉ​യ​രു​ന്നു​ണ്ട്.

ആ​റു​വ​രിപ്പാ​ത വ​രു​ന്പോ​ൾ...‍

ആ​റു​വ​രി​യു​ള്ള പു​തി​യ ദേ​ശീ​യ​പാ​ത​യു​ടെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യാ​ൽ ദീ​ർ​ഘ​ദൂ​ര വാ​ഹ​ന​ങ്ങ​ളും ലോ​റി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​യും മേ​ലെ​ചൊ​വ്വ വ​ഴി വ​രി​ല്ലെ​ന്നാ​ണ് പ​ദ്ധ​തി​യെ എ​തി​ർ​ക്കു​ന്ന​വ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്. ജം​ഗ്ഷ​നി​ലെ തി​ര​ക്കൊ​ഴി​വാ​കു​ന്ന​തോ​ടെ മേ​ൽ​പ്പാ​ല​ത്തി​ന് പ്ര​സ​ക്തി​യി​ല്ലാ​താ​കും. മേ​ൽ​പ്പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണം അ​ശാ​സ്ത്രീ​യ​മാ​യാ​ണ്. പ​ഴ​യ ദേ​ശീ​യ​പാ​ത​യി​ലെ മേ​ലെ​ചൊ​വ്വ ക​യ​റ്റം തു​ട​ങ്ങു​ന്നി​ട​ത്താ​ണ് മേ​ൽ​പ്പാ​ലം അ​വ​സാ​നി​ക്കു​ന്ന​ത്. ആ ​ക​യ​റ്റ​ത്തി​ന്‍റെ തു​ട​ർ​ച്ച​യാ​യി വീ​ണ്ടും പാ​ല​ത്തി​ന്‍റെ ക​യ​റ്റം കൂ​ടി​യാ​കു​ന്പോ​ൾ ഭാ​ര​വാ​ഹ​ന​ങ്ങ​ൾ പ്ര​യാ​സ​പ്പെ​ടും. നി​ല​വി​ൽ​ത​ന്നെ മേ​ലെ​ചൊ​വ്വ ക​യ​റ്റ​ത്തി​ൽ ഭാ​ര​വാ​ഹ​ന​ങ്ങ​ൾ നി​ന്നു​പോ​കു​ന്ന​ത് പ​തി​വു​കാ​ഴ്ച​യാ​ണ്.

ആ​ദ്യം ആ​ലോ​ചി​ച്ച​ത് അ​ടി​പ്പാ​ത

ഗ​താ​ഗ​ത​ക്കു​രു​ക്കി​ന് പ​രി​ഹാ​ര​മാ​യി മേ​ലെ​ചൊ​വ്വ​യി​ൽ അ​ടി​പ്പാ​ത നി​ർ​മി​ക്കാ​നാ​യി​രു​ന്നു ആ​ദ്യം ആ​ലോ​ചി​ച്ച​ത്. ഇ​തി​നു​ള്ള ന​ട​പ​ടി​ക​ൾ തു​ട​ങ്ങി. എ​ന്നാ​ൽ, വാ​ട്ട​ർ അ​ഥോ​റി​റ്റി​യു​ടെ ജ​ല​സം​ഭ​ര​ണി​യു​ടെ സ​മീ​പ​മാ​യ​തി​നാ​ൽ ഭൂ​മി​ക്ക​ടി​യി​ലു​ള്ള പ്ര​ധാ​ന പൈ​പ്പു​ക​ൾ മാ​റ്റി​സ്ഥാ​പി​ക്കാ​നു​ള്ള സാ​ങ്കേ​തി​ക പ്ര​ശ്ന​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി പ​ദ്ധ​തി ഒ​ഴി​വാ​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്നാ​ണ് മേ​ൽ​പ്പാ​ലം നി​ർ​മാ​ണ​ത്തി​ലേ​ക്ക് നീ​ങ്ങി​യ​ത്. ഇ​തി​നാ​യി സ്ഥ​ല​ത്തെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ നൂ​റോ​ളം കെ​ട്ടി​ട​ങ്ങ​ളാ​ണ് പൊ​ളി​ച്ചു​മാ​റ്റി​യ​ത്.

 

Latest News

Corehub Up