x
ad
Mon, 13 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പു​തു​ക്കാ​ട് മേ​ല്പാല നി​ര്‍​മാ​ണം: നീ​ക്കം​ചെ​യ്ത മ​ണ്ണ് ദേ​ശീ​യ​പാ​ത​യി​ലെ​ത്തി​യ​ത് അ​പ​ക​ട​ഭീ​ഷ​ണി​യാ​യി

വെബ് ഡെസ്ക്
Published: July 12, 2026 01:15 AM IST | Updated: July 12, 2026 01:15 AM IST

മ​ണ്ണ് ദേ​ശീ​യ​പാ​ത​യി​ലേ​ക്ക് ഒ​ഴു​കി​യെ​ത്തി​യ നി​ല​യി​ൽ.

പു​തു​ക്കാ​ട്: മേ​ല്പാ​ല നി​ര്‍​മാ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഡ്രൈ​നേ​ജി​നാ​യി കു​ഴി​ച്ചെ​ടു​ത്ത മ​ണ്ണ് സ്വ​കാ​ര്യ​വ്യ​ക്തി​യു​ടെ പ​റ​മ്പി​ല്‍ നി​ക്ഷേ​പി​ക്കു​ന്ന​തി​നി​ടെ ദേ​ശീ​യ​പാ​ത​യി​ലേ​ക്ക് ഒ​ഴു​കി യെ​ത്തി​യ​ത് അ​പ​ക​ട​ഭീ​ഷ​ണി​യാ​യി. ശ​ക്ത​മാ​യ മ​ഴ​യും പെ​യ്ത​തോ​ടെ കു​റു​മാ​ലി മു​ത​ല്‍ പു​തു​ക്കാ​ട് വ​രെ​യു​ള്ള ദേ​ശീ​യ​പാ​ത​യു​ടെ വ​ലി​യൊ​രു ഭാ​ഗം ചെ​ളി​ക്കു​ണ്ടാ​യി മാ​റി.

ചാ​ല​ക്കു​ടി -തൃ​ശൂ​ര്‍ പാ​ത​യി​ലാ​ണു വാ​ഹ​ന​യാ​ത്രി​ക​ര്‍​ക്ക് അ​പ​ക​ട​ഭീ​ഷ​ണി ഉ​യ​ര്‍​ത്തി​യ​ത്. റോ​ഡി​ന്‍റെ ഒ​രു വ​ശം ചെ​ളി നി​റ​ഞ്ഞ​തി​നാ​ല്‍ വാ​ഹ​ന​ങ്ങ​ള്‍ വ​ഴു​തി​വീ​ഴാ​നു​ള്ള സാ​ധ്യ​ത വ​ര്‍​ധി​ച്ചി​രി​ക്കു​ക​യാ​ണ്. ഇ​രു​ച​ക്ര​വാ​ഹ​ന യാ​ത്രി​ക​രാ​ണ് കൂ​ടു​ത​ല്‍ ആ​ശ​ങ്ക​യി​ലാ​യ​ത്.

സം​ഭ​വ​ത്തെ തു​ട​ര്‍​ന്ന് അ​ധി​കൃ​ത​ര്‍ ടാ​ങ്ക​ര്‍ ലോ​റി​യി​ല്‍ വെ​ള്ള​മെ​ത്തി​ച്ച് റോ​ഡി​ലെ ചെ​ളി നീ​ക്കാ​നു​ള്ള ശ്ര​മം ന​ട​ത്തി​യെ​ങ്കി​ലും അ​പ​ക​ട​സാ​ധ്യ​ത പൂ​ര്‍​ണ​മാ​യും ഒ​ഴി​വാ ക്കാ​ന്‍ ക​ഴി​ഞ്ഞി​ല്ല. പി​ന്നീ​ട് ഫ​യ​ർ​ഫോ​ഴ്സ് എ​ത്തി​യാ​ണ് ചെ​ളി നീ​ക്കം​ചെ​യ്ത​ത്. പ്ര​ദേ​ശ​ത്ത് അ​ടി​യ​ന്ത​ര ശു​ചീ​ക​ര​ണ ന​ട​പ​ടി​ക​ളും സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ളും ശ​ക്ത​മാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​മാ​ണ് നാ​ട്ടു​കാ​രും യാ​ത്ര​ക്കാ​രും ഉ​ന്ന​യി​ക്കു​ന്ന​ത്.

Tags : Flyover Construction Nattuvishesham District news

Recent News

Corehub Up