ദേശീയപാതയോരത്ത് നിർത്തിയിട്ടിരുന്ന ടാറിംഗ് യന്ത്രത്തിൽ കാറിടിച്ചുണ്ടായ അപകടം. ഇൻസെറ്റിൽ മരിച്ച ലിതിൻ.
അരൂർ: ഉയരപ്പാതാ നിർമാണം നടക്കുന്ന ദേശീയപാതയോരത്ത് നിർത്തിയിട്ടിരുന്ന ടാറിംഗ് യന്ത്രത്തിൽ കാറിടിച്ചു കയറി യുവാവ് മരിച്ചു. നാലുപേർക്ക് പരിക്കേറ്റു. കോടംതുരുത്ത് കൊല്ലേരിത്താഴത്ത് ലിതിനാ(28)ണ് മരിച്ചത്. പരിക്കേറ്റ കോടംതുരുത്ത് സ്വദേശികളായ അമൽ (28) , അഭിജിത്ത് (26), ആദിഷ് (28), മരട് സ്വദേശി പ്രവീൺ ( 28 ) എന്നിവരെ ലേക്ക്ഷോർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കഴിഞ്ഞദിവസം രാത്രി 11ന് എരമല്ലൂർ കൊച്ചുവെളി കവലയ്ക്കു സമീപമാണ് അപകടമുണ്ടായത്. മരടിൽ വിവാഹ ചടങ്ങിൽ പങ്കെടുത്ത ശേഷം മടങ്ങുകയായിരുന്നു കാറിലുണ്ടായിരുന്നവർ. മരിച്ച ലിതിന്റെ സംസ്കാരം ഇന്ന് വൈകുന്നേരം നാലിന് വളമംഗലം തിരുഹൃദയ ദേവാലയത്തിൽ നടക്കും.
Tags : Local News Nattuvishesham Ernakulam