x
ad
Mon, 13 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചെ​റു​പു​ഷ്പ മി​ഷ​ൻ​ലീ​ഗ് രൂ​പ​ത വാ​ർ​ഷി​കം സം​ഘ​ടി​പ്പി​ച്ചു


Published: July 13, 2026 05:08 AM IST | Updated: July 13, 2026 05:08 AM IST

ചെ​റു​പു​ഷ്പ മി​ഷ​ൻ ലീ​ഗ് കോ​ത​മം​ഗ​ലം രൂ​പ​ത 62-ാമ​ത് വാ​ർ​ഷി​ക​വും 63-ാമ​ത് കൗ​ൺ​സി​ലും മൂ​വാ​റ്റു​പു​ഴ നി​ർ​മ​ല പ​ബ്ലി​ക് സ്കൂ​ളി​ൽ ബി​ഷ​പ് മാ​ർ ജോ​ർ​ജ് മ​ഠ​ത്തി​ക്ക​ണ്ട​ത്തി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യു

മൂ​വാ​റ്റു​പു​ഴ: ചെ​റു​പു​ഷ്പ മി​ഷ​ൻ ലീ​ഗ് കോ​ത​മം​ഗ​ലം രൂ​പ​ത 62-ാമ​ത് വാ​ർ​ഷി​ക​വും 63-ാമ​ത് കൗ​ൺ​സി​ലും മൂ​വാ​റ്റു​പു​ഴ നി​ർ​മ​ല പ​ബ്ലി​ക് സ്കൂ​ളി​ൽ ന​ട​ന്നു. കോ​ത​മം​ഗ​ലം രൂ​പ​ത ബി​ഷ​പ് മാ​ർ ജോ​ർ​ജ് മ​ഠ​ത്തി​ക്ക​ണ്ട​ത്തി​ൽ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. രൂ​പ​ത പ്ര​സി​ഡ​ന്‍റ് സ​ജി​ൽ ജോ​ർ​ജ് ക​ല്ല​പ്പി​ള്ളി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

മൂ​വാ​റ്റു​പു​ഴ നി​ർ​മ​ല പ​ബ്ലി​ക് സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ഫാ. ​പോ​ൾ ചൂ​ര​ത്തൊ​ട്ടി​യി​ൽ അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. രൂ​പ​ത ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജെ​റി ജി .​അ​റ​യ്ക്ക​ൽ പ്ര​വ​ർ​ത്ത​ന​വ​ർ​ഷ റി​പ്പോ​ർ​ട്ടും, ജ​ന​റ​ൽ ഓ​ർ​ഗ​നൈ​സ​ർ ജി​ജോ തോ​മ​സ് പ്ര​വ​ർ​ത്ത​ന വ​ർ​ഷ മാ​ർ​ഗ​രേ​ഖ​യും അ​വ​ത​രി​പ്പി​ച്ചു.

രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ. ​മാ​ത്യു രാ​മ​നാ​ട്ട്, റീ​ജി​യ​ണ​ൽ ഓ​ർ​ഗ​നൈ​സ​ർ ആ​ൽ​ബി​ൻ ജോ​യ്സ​ൺ, രൂ​പ​ത ജോ. ​ഡ​യ​റ​ക്ട​ർ സി​സ്റ്റ​ർ കൊ​ച്ചു​റാ​ണി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ക​ഴി​ഞ്ഞ പ്ര​വ​ർ​ത്ത​ന വ​ർ​ഷ​ത്തി​ൽ ന​ട​ന്ന വി​വി​ധ മ​ത്സ​ര​ങ്ങ​ളു​ടെ സ​മ്മാ​ന​വും മി​ക​ച്ച ശാ​ഖ​ക​ൾ​ക്കും മേ​ഖ​ല​ക​ൾ​ക്കു​മു​ള്ള പു​ര​സ്കാ​ര​ങ്ങ​ളും വി​ത​ര​ണം ചെ​യ്തു.

Tags : Local News Nattuvishesham Ernakulam

Recent News

Corehub Up