കൊച്ചി: മംഗലാപുരത്തെ യുവമോര്‍ച്ച നേതാവ് പ്രവീണ്‍ നെട്ടാരുവിനെ കൊലപ്പെടുത്തിയ കേസില്‍ നാലുവര്‍ഷമായി എറണാകുളം പള്ളുരുത്തിയില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ പ്രവര്ത്തകന് അബ്ദുള്‍ നാസിറിനെ (41) ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) അറസ്റ്റ് ചെയ്തു.
കര്‍ണാടകത്തിലെ കുടക് ജില്ലയിലെ സോമ്വാര്പെട്ട് സ്വദേശിയായ ഇയാള്‍ പ്രവീണ്‍ നെട്ടാരു കൊലക്കേസിലെ മുഖ്യപ്രതികളിലൊരാളാണ്. സംസ്ഥാന പോലീസ് അറിയാതെയാണ് ബംഗളൂരുവില്‍ നിന്നെത്തിയ എന്‍ഐഎ സംഘം ഇയാളെ പിടികൂടിയത്.
കൊലപാതകത്തിന് ശേഷം കര്‍ണാടക വിട്ട ഇയാള്‍ പ്രാദേശിക സഹായത്തോടെയാണ് ഒളിവില്‍ കഴിഞ്ഞിരുന്നതെന്ന് എന്‍ഐഎ അധികൃതര്‍ പറഞ്ഞു. ബംഗളൂരുവില്‍ എത്തിച്ച ഇയാളെ വിശദമായി ചോദ്യം ചെയ്യുകയാണ്.
കേസില്‍ പ്രതിയായ ബല്‍ത്തങ്ങാടി സ്വദേശി പടങ്ങാടി സ്വദേശി നൗഷാദിനെ (32) തമിഴ്നാട്ടില്‍ നിന്നും അറസ്റ്റു ചെയ്തു. 2022 ജൂലൈ 26നാണ് യുവമോര്‍ച്ചയുടെ നേതാവായിരുന്ന പ്രവീണ്‍ നെട്ടാരുവിനെ കൊലപ്പെടുത്തിയത്.
Tags : Local News Nattuvishesham Ernakulam