x
ad
Mon, 13 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​ഞ്ച​ത്തൊ​ട്ടി, മാ​മ​ല​ക്ക​ണ്ടം പ്ര​ദേ​ശ​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി ‌ കോ​ത​മം​ഗ​ല​ത്ത് ടൂ​റി​സം പ​ദ്ധ​തി ന​ട​പ്പാ​ക്കും: ഷി​ബു തെ​ക്കും​പു​റം എം​എ​ൽ​എ


Published: July 13, 2026 05:05 AM IST | Updated: July 13, 2026 05:05 AM IST

കു​ട്ട​മ്പു​ഴ പ​ഞ്ചാ​യ​ത്തി​ലെ മാ​മ​ല​ക്ക​ണ്ട​ത്ത് ഒ​രു​ക്കി​യ സ്വീ​ക​ര​ണ​ത്തി​ൽ ഷി​ബു തെ​ക്കും​പു​റം എം​എ​ൽ​എ പ്ര​സം​ഗി​ക്കു​ന്നു.

കോ​ത​മം​ഗ​ലം: ഇ​ഞ്ച​ത്തൊ​ട്ടി​യു​ടെ​യും മാ​മ​ല​ക്ക​ണ്ട​ത്തി​ന്‍റെ​യും പ്ര​കൃ​തി ഭം​ഗി​യും വി​നോ​ദ​സ​ഞ്ചാ​ര സാ​ധ്യ​ത​ക​ളും പ്ര​യോ​ജ​ന​പ്പെ​ടു​ത്തി കോ​ത​മം​ഗ​ല​ത്ത് ടൂ​റി​സം വി​ക​സ​ന​ത്തി​ന് പ്ര​ത്യേ​ക പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കാ​ൻ ശ്ര​മി​ക്കു​മെ​ന്ന് ഷി​ബു തെ​ക്കും​പു​റം എം​എ​ൽ​എ. അ​തി​ലൂ​ടെ പ്ര​ദേ​ശ​ത്തെ ജ​ന​ങ്ങ​ൾ​ക്ക് കൂ​ടു​ത​ൽ തൊ​ഴി​ൽ-​വ​രു​മാ​ന അ​വ​സ​ര​ങ്ങ​ൾ സൃ​ഷ്ടി​ക്കു​ക​യാ​ണ് ല​ക്ഷ്യ​മെ​ന്നും എം​എ​ൽ​എ പ​റ​ഞ്ഞു.

മ​ണ്ഡ​ല പ​ര്യ​ട​ന​ത്തി​നി​ടെ മു​ൻ​പ് എ​ത്തി​ച്ചേ​രാ​ൻ സാ​ധി​ക്കാ​തി​രു​ന്ന കു​ട്ട​മ്പു​ഴ പ​ഞ്ചാ​യ​ത്തി​ലെ ഇ​ഞ്ച​ത്തൊ​ട്ടി​യി​ലും മാ​മ​ല​ക്ക​ണ്ട​ത്തും ഒ​രു​ക്കി​യ സ്വീ​ക​ര​ണ​ത്തി​ൽ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു എം​എ​ൽ​എ. ഇ​ഞ്ച​ത്തൊ​ട്ടി പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണം യാ​ഥാ​ർ​ഥ്യ​മാ​ക്കു​ന്ന​തി​നും പ്ര​ദേ​ശ​ത്തെ കു​ടി​വെ​ള്ള ക്ഷാ​മ​ത്തി​ന് ശാ​ശ്വ​ത പ​രി​ഹാ​രം ക​ണ്ടെ​ത്തു​ന്ന​തി​നും ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും പ​റ​ഞ്ഞു.

വ​ർ​ഷ​ങ്ങ​ളാ​യി പ​ട്ട​യ​ത്തി​നാ​യി കാ​ത്തി​രി​ക്കു​ന്ന കു​ടും​ബ​ങ്ങ​ളു​ടെ പ്ര​ശ്നം പ​രി​ഹ​രി​ക്കു​ന്ന​തി​ന് സ​ർ​ക്കാ​ർ ത​ല​ത്തി​ൽ ശ​ക്ത​മാ​യ ഇ​ട​പെ​ട​ൽ ന​ട​ത്തു​മെ​ന്നും പ​റ​ഞ്ഞു. വ​ന്യ​മൃ​ഗ ശ​ല്യം മൂ​ലം ജ​ന​ങ്ങ​ൾ നേ​രി​ടു​ന്ന ദു​രി​ത​ങ്ങ​ൾ​ക്ക് ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണു​ന്ന​തി​നും അ​തി​ർ​ത്തി പ്ര​ദേ​ശ​ങ്ങ​ളി​ലെ ജ​ന​ങ്ങ​ളു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​നും ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും എം​എ​ൽ​എ വ്യ​ക്ത​മാ​ക്കി.

Tags : Local News Nattuvishesham Ernakulam

Recent News

Corehub Up