x
ad
Mon, 13 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഉ​യ​ര​പ്പാ​ത നി​ർ​മാ​ണം: വി​ദ്യാ​ർ​ഥി​ക​ളു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കണമെന്ന് ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ൻ


Published: April 26, 2026 05:46 AM IST | Updated: April 26, 2026 05:46 AM IST

തു​റ​വൂ​ർ: ഉ​യ​ര​പ്പാ​ത നി​ർ​മാ​ണം ന​ട​ക്കു​ന്ന അ​രൂ​ർ- തു​റ​വൂ​ർ ദേ​ശീ​യ​പാ​ത​യി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സു​ര​ക്ഷി​ത​മാ​യി റോ​ഡ് മു​റി​ച്ചു​ക​ട​ക്കാ​നു​ള്ള ശാ​സ്ത്രീ​യ​മാ​യ സം​വി​ധാ​ന​ങ്ങ​ൾ ച​ന്തി​രൂ​ർ മാ​ർ​ക്ക​റ്റ് പ​രി​സ​ര​ത്ത് ഏ​ർ​പ്പെ​ടു​ത്തു​ന്ന​തി​നാ​ണ് ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ൻ ഇ​ട​പെ​ട്ട​ത്.

ഉ​യ​ര​പ്പാ​ത പ​ണി​യു​ന്ന ച​ന്തിരൂ​ർ മേ​ഖ​ല​യി​ൽ നൂ​റു​ക​ണ​ക്കി​ന് വി​ദ്യാ​ർ​ഥി​ക​ളു​ടെ ജീ​വ​നു ഭീ​ഷ​ണി​യാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഡി​വൈ​എ​ഫ്ഐ ച​ന്തി​രൂ​ർ മേ​ഖ​ല ക​മ്മി​റ്റി ന​ൽ​കി​യ പ​രാ​തി​യി​ൽ കേ​ര​ള സം​സ്ഥാ​ന ബാ​ലാ​വ​കാ​ശ സം​ര​ക്ഷ​ണ ക​മ്മീ​ഷ​ൻ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്.

പ്രാ​യ​മാ​യ​വ​ർ​ക്കു പോ​ലും ദേ​ശീ​യ​പാ​ത മ​റി​ക​ട​ക്കാ​ൻ മാ​ർ​ഗ​ങ്ങ​ളി​ല്ലാ​ത്ത അ​വ​സ്ഥയാ​ണു​ള്ള​ത്. ച​ന്തി​രൂ​ർ മാ​ർ​ക്ക​റ്റ് പ​രി​സ​ര​ത്ത് (പി​ല്ല​ർ ന​മ്പ​ർ 119-120) അ​ടി​പ്പാ​ത അ​നു​വ​ദി​ക്കാത്ത​ത് വി​ദ്യാ​ർ​ഥി​ക​ളെ മ​ര​ണ​ക്കെ​ണി​യി​ലേ​ക്ക് ത​ള്ളി​യി​ടു​ന്ന​തി​ന് തു​ല്യ​മാ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി മേ​ഖ​ലാ സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ് ബി​ലാ​ൽ സ​മ​ർ​പ്പി​ച്ച പ​രാ​തി​യി​ലാ​ണ് ക​മ്മീ​ഷൻ ​ഇ​ട​പെ​ട്ട​ത്. ഈ ​ഭാ​ഗ​ത്തെ പ്ര​ധാ​ന സ്കൂ​ളു​ക​ളി​ലേ​ക്ക് പോ​കു​ന്ന കു​ട്ടി​ക​ൾ​ക്ക് ഹൈ​വേ മു​റി​ച്ചു​ക​ട​ക്കാ​ൻ നി​ല​വി​ൽ സു​ര​ക്ഷി​ത​മാ​യ മാ​ർ​ഗ​ങ്ങ​ളി​ല്ലാ​ത്ത​ത് ഗു​രു​ത​ര​മാ​യ ബാ​ലാ​വ​കാ​ശ ലം​ഘ​ന​മാ​ണെ​ന്ന് ഡി​വൈ​എ​ഫ്ഐ ചൂ​ണ്ടി​ക്കാ​ട്ടി.

പ​രാ​തി പ​രി​ഗ​ണി​ച്ച ക​മ്മീ​ഷ ൻ, ​ദേ​ശീ​യ​പാ​ത അ​ഥോ​റി​റ്റി പ്രോ​ജ​ക്ട് ഡ​യ​റ​ക്ട​റോ​ട് അ​ടി​യ​ന്ത​ര​മാ​യി റി​പ്പോ​ർ​ട്ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ക​മ്മീ​ഷ​ന്‍റെ ക​ർ​ശ​ന നി​ർ​ദേശ​ത്തെ​ത്തു​ട​ർ​ന്ന് ദേ​ശീ​യ​പാ​ത അ​ഥോ​റി​റ്റി വി​ശ​ദീ​ക​ര​ണം സ​മ​ർ​പ്പി​ച്ചു.

നി​ല​വി​ൽ പി​ല്ല​ർ 104-105,129-130 എ​ന്നീ ഭാ​ഗ​ങ്ങ​ളി​ൽ മീ​ഡി​യ​ൻ ക്രോ​സിം​ഗു​ക​ൾ ഒ​രു​ക്കി​യി​ട്ടു​ണ്ടെ​ന്നും പി​ല്ല​ർ 119ലെ ​നി​ർ​മാ​ണം പൂ​ർ​ത്തി യാ​യ​തി​നാ​ൽ അ​ടി​പ്പാ​ത പ്രാ​യോ​ഗി​ക​മ​ല്ലെ​ന്നു​മാ​ണ് അ​ഥോ​റി​റ്റി​യു​ടെ വാ​ദം. എ​ന്നാ​ൽ, ദേ​ശീ​യ​പാ​ത അ​ഥോ​റി​റ്റി​യു​ടെ ന്യാ​യീ​ക​രണ​ങ്ങ​ൾ വി​ദ്യാ​ർ​ഥി​ക​ളു​ടെ സു​ര​ക്ഷാ​പ്ര​ശ്ന​ങ്ങ​ൾ​ക്ക് പ​രി​ഹാ​ര​മാ​കു​ന്നി​ല്ലെ​ന്ന് ഡി​വൈ​എ​ഫ്ഐ ചൂ​ണ്ടി​ക്കാ​ട്ടി.
അ​ധി​കൃ​ത​ർ പ​റ​യു​ന്ന ക്രോ​സിം​ഗു​ക​ൾ ത​മ്മി​ലു​ള്ള ദൂ​ര​ക്കൂ​ടു​ത​ൽ കു​ട്ടി​ക​ൾ​ക്ക് വ​ലി​യ ബു​ദ്ധി​മു​ട്ടാ​ണ് ഉ​ണ്ടാ​ക്കു​ന്ന​ത്. ഇ​തി​നെ​തി​രേ ശ​ക്ത​മാ​യ എ​തി​ർ​വാ​ദ​ങ്ങ​ൾ മേ​യ് 8ന​കം ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ന് സ​മ​ർ​പ്പി​ക്കു​മെ​ന്ന് ഡി​വൈ​എ​ഫ്ഐ അ​റി​യി​ച്ചു. വി​ദ്യാ​ർ​ഥി​ക​ൾ​ക്കും നാ​ട്ടു​കാ​ർ​ക്കും സു​ര​ക്ഷി​ത​മാ​യി റോ​ഡ് മു​റി​ച്ചു​ക​ട​ക്കാ​നു​ള്ള ശാ​സ്ത്രീ​യ​മാ​യ സം​വി​ധാ​ന​ങ്ങ​ൾ ച​ന്തി​രൂ​ർ മാ​ർ​ക്ക​റ്റ് പ​രി​സ​ര​ത്ത് ഉ​റ​പ്പാ​ക്കു​ന്ന​തു വ​രെ പ്ര​ക്ഷോ​ഭ​വും നി​യ​മ​പോ​രാ​ട്ട​വും തു​ട​രു​മെ​ന്ന് ഡി​വൈ​എ​ഫ്ഐ ച​ന്തി​രൂ​ർ മേ​ഖ​ല ക​മ്മി​റ്റി വ്യ​ക്ത​മാ​ക്കി.

Tags : Flyover construction Child Rights

Recent News

Corehub Up