കോതമംഗലം: വെളിയേൽച്ചാൽ പൗരാവലിയുടെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി 25 കുടുംബങ്ങൾക്ക് ആയിരം രൂപയുടെ നിത്യോപയോഗ സാധനങ്ങൾ അടങ്ങിയ ഭക്ഷ്യക്കിറ്റ് വിതരണവും, എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകൾക്ക് എല്ലാ വിഷയത്തിലും എ പ്ലസ് നേടിയ പ്രതിഭകളെ ആദരിക്കലും ചെയ്തു.
രക്ഷാധികാരി വെളിയേൽച്ചാൽ സെന്റ് ജോസ്ഫ് ഫൊറോന വികാരി ഫാ. ജോൺ പിച്ചാപ്പിള്ളി പതാക ഉയർത്തി. അഡ്വ. ജോബി സെബാസ്റ്റ്യൻ കുരിശുംമൂട്ടിൽ, ഡോ. ബേബി മാത്യു അറമ്പൻകുടി, ആന്റണി കൊളംബേൽ, ജോയ് എലിച്ചി റയിൽ, ജോജി മുക്കാലുവീട്ടിൽ തുടങ്ങിയവരും പങ്കെടുത്തു.