Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Forecast

Alappuzha

​മഴ​ക്കാ​ല മു​ന്നൊ​രു​ക്കം: മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ യോ​ഗം വി​ളി​ക്ക​ണ​മെ​ന്ന് കൊ​ടി​ക്കു​ന്നി​ല്‍

 

എ​ട​ത്വ: മ​ഴ​ക്കാ​ല മു​ന്നൊ​രു​ക്ക പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഏ​കോ​പി​പ്പി​ക്കു​ന്ന​തി​നാ​യി മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ യോ​ഗം വി​ളി​ക്ക​ണ​മെ​ന്ന് കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷ് എം​പി. വി​വി​ധ സ​ര്‍​ക്കാ​ര്‍ വ​കു​പ്പു​ക​ള്‍ കൃ​ത്യ​മാ​യ ഏ​കോ​പ​ന​ത്തോ​ടെ പ്ര​വ​ർ​ത്തി​ച്ചി​ല്ലെ​ങ്കി​ൽ മ​ഴ​ക്കാ​ല പ്ര​തി​സ​ന്ധി​ക​ളെ ഫ​ല​പ്ര​ദ​മാ​യി നേ​രി​ടാ​ന്‍ സാ​ധി​ക്കി​ല്ല.

തോ​ട്ട​പ്പ​ള്ളി സ്പി​ല്‍​വേ, ത​ണ്ണീ​ര്‍​മു​ക്കം ബ​ണ്ട് എ​ന്നി​വ​യു​ടെ നി​ല​വി​ലെ പ്ര​വ​ര്‍​ത്ത​ന​ക്ഷ​മ​ത അ​ടി​യ​ന്ത​ര​മാ​യി വി​ല​യി​രു​ത്തി ആ​വ​ശ്യ​മാ​യ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്ത​ണം. ജ​ല​നി​ര​പ്പ് നി​യ​ന്ത്രി​ക്കു​ന്ന സം​വി​ധാ​ന​ങ്ങ​ള്‍ മ​ഴ ശ​ക്ത​മാ​കു​ന്ന​തി​ന് മു​മ്പ് കാ​ര്യ​ക്ഷ​മ​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്നു​വെ​ന്ന് ഉ​റ​പ്പാ​ക്കേ​ണ്ട​തു​ണ്ട്. ജ​ന​ങ്ങ​ളു​ടെ ആ​ശ​ങ്ക​ക​ള്‍ പ​രി​ഹ​രി​ക്കു​ന്ന​തി​നും മ​ഴ​ക്കാ​ല ദു​രി​തം പ​ര​മാ​വ​ധി കു​റ​യ്ക്കു​ന്ന​തി​നു​മാ​യി സ​ര്‍​ക്കാ​ര്‍ സ​മ​യ​ബ​ന്ധി​ത ഇ​ട​പെ​ട​ല്‍ ന​ട​ത്തു​മെ​ന്നാ​ണ്പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്നും എം​പി കൂ​ട്ടി​ച്ചേ​ര്‍​ത്തു.

Latest News

Corehub Up