x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​ല​വ​ർ​ഷം ജൂ​ൺ ഒ​ന്നി​ന് കേ​ര​ള​ത്തി​ൽ എ​ത്തു​മെ​ന്ന് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ക​ർ


Published: May 9, 2026 04:55 AM IST | Updated: May 9, 2026 04:55 AM IST

ന്യൂ​ഡ​ൽ​ഹി: ഈ ​വ​ർ​ഷ​ത്തെ കാ​ല​വ​ർ​ഷം ജൂ​ൺ ഒ​ന്നി​ന് കേ​ര​ള​ത്തി​ൽ എ​ത്തു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യി കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ക​ർ. ഇ​ന്ത്യ​ൻ കാ​ലാ​വ​സ്ഥാ വ​കു​പ്പി​ന്‍റെ ക​ണ​ക്ക​നു​സ​രി​ച്ച്, ജൂ​ൺ ആ​ദ്യം ത​ന്നെ തെ​ക്കു​പ​ടി​ഞ്ഞാ​റ​ൻ മ​ൺ​സൂ​ൺ കേ​ര​ള തീ​ര​ത്ത് എ​ത്തു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. മേ​യ് 20ഓ​ടെ ആ​ൻ​ഡ​മാ​ൻ നി​ക്കോ​ബാ​റി​ൽ മ​ൺ​സൂ​ൺ എ​ത്തും.

എ​ന്നാ​ൽ ചി​ല ആ​ഗോ​ള കാ​ലാ​വ​സ്ഥാ ഏ​ജ​ൻ​സി​ക​ൾ മ​ൺ​സൂ​ൺ നേ​ര​ത്തെ എ​ത്തു​മെ​ന്ന് പ്ര​വ​ചി​ക്കു​ന്നു. നി​ല​വി​ൽ ദ​ക്ഷി​ണേ​ന്ത്യ​യി​ൽ ല​ഭി​ക്കു​ന്ന വേ​ന​ൽ​മ​ഴ​യും ഇ​ടി​മി​ന്ന​ലും കൃ​ത്യ​സ​മ​യ​ത്തു​ള്ള മ​ൺ​സൂ​ണി​ന്‍റെ സൂ​ച​ന​ക​ളാ​യി കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ക​ർ ക​ണ​ക്കാ​ക്കു​ന്നു.

അ​ടു​ത്ത ഏ​ഴ് ദി​വ​സ​ങ്ങ​ളി​ൽ കേ​ര​ളം, ത​മി​ഴ്നാ​ട്, പു​തു​ച്ചേ​രി എ​ന്നി​വി​ട​ങ്ങ​ളി​ൽ മ​ഴ തു​ട​രും. ഭൂ​മ​ധ്യ​രേ​ഖ​യ്ക്ക് സ​മീ​പ​മു​ള്ള മ​ഴ​മേ​ഘ​ങ്ങ​ളു​ടെ സ​ഞ്ചാ​രം വ​ട​ക്കോ​ട്ട് നീ​ങ്ങു​ന്ന​തോ​ടെ ജൂ​ൺ ആ​ദ്യ​വാ​ര​ത്തി​ൽ ത​ന്നെ കേ​ര​ള​ത്തി​ൽ മ​ഴ എ​ത്താ​ൻ സാ​ധ്യ​ത​യു​ണ്ട്. കാ​ല​വ​ർ​ഷ​ത്തി​ന് മു​ന്നോ​ടി​യാ​യു​ള്ള ഇ​ടി​മി​ന്ന​ലോ​ടു കൂ​ടി​യ മ​ഴ​യാ​ണ് കേ​ര​ള​ത്തി​ലും ത​മി​ഴ്നാ​ട്ടി​ലും ഇ​പ്പോ​ൾ ല​ഭി​ക്കു​ന്ന​ത്.

ഓ​സ്ട്രേ​ലി​യ​യി​ലെ മ​ഴ​ക്കാ​ലം കൃ​ത്യ​മാ​യി അ​വ​സാ​നി​ച്ച​തും വേ​ന​ൽ​ക്കാ​ലം തു​ട​ങ്ങി​യ​തും ഇ​ന്ത്യ​ൻ ഉ​പ​ഭൂ​ഖ​ണ്ഡ​ത്തി​ന് അ​നു​കൂ​ല​മാ​യി. ഓ​സ്ട്രേ​ലി​യ​യി​ലെ വ​ര​ണ്ട കാ​ലാ​വ​സ്ഥ ഇ​ന്ത്യ​ൻ ഉ​പ​ഭൂ​ഖ​ണ്ഡ​ത്തി​ലേ​ക്കു​ള്ള മ​ഴ​ക്കാ​റ്റു​ക​ളു​ടെ പ്ര​വാ​ഹ​ത്തി​ന് വ​ഴി​യൊ​രു​ക്കും. ഓ​സ്ട്രേ​ലി​യ​യി​ലെ കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം മ​ഴ​ക്കാ​ലം അ​വ​സാ​നി​ച്ച​താ​യി പ്ര​ഖ്യാ​പി​ച്ചു.

ഓ​സ്ട്രേ​ലി​യ​യി​ൽ മ​ഴ അ​വ​സാ​നി​ക്കു​ന്ന​തോ​ടെ മ​ഴ​വ​ല​യം സ​മു​ദ്ര​ത്തി​ൽ നി​ന്നു​ള്ള ഈ​ർ​പ്പ​മു​ള്ള കാ​റ്റി​നെ ദ​ക്ഷി​ണേ​ഷ്യ​യി​ലേ​ക്ക് എ​ത്തി​ക്കും. നി​ല​വി​ൽ ഈ ​വ​ല​യം ഭൂ​മ​ധ്യ​രേ​ഖ ക​ട​ന്ന് മാ​ലി​ദ്വീ​പി​ന് സ​മീ​പ​മെ​ത്തി​യെ​ന്നും വ​രും ദി​വ​സ​ങ്ങ​ളി​ൽ ശ്രീ​ല​ങ്ക​യി​ലേ​ക്കും ആ​ൻ​ഡ​മാ​നി​ലേ​ക്കും നീ​ങ്ങു​മെ​ന്നും പ്ര​വ​ചി​ക്കു​ന്നു.

Tags : Weather forecast monsoon Kerala June

Recent News

Corehub Up