Sat, 7 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Forest Officials

ക​ണ്ടാ​ൽ ഇ​രു​ത​ല​മൂ​രി​യെ​ന്നു തോ​ന്നും; താ​മ​ര​ക്കു​ള​ത്ത് പി​ടി​കൂ​ടി​യ പാ​മ്പ് വി​ഷ​മി​ല്ലാ​ത്ത ക​വ​ച​വാ​ല​നാ​ണെ​ന്ന് വ​ന​പാ​ല​ക​ർ

ചാ​രും​മൂ​ട്: താ​മ​ര​ക്കു​ള​ത്ത് പി​ടി​കൂ​ടി​യ പാ​മ്പ് വി​ഷ​മി​ല്ലാ​ത്ത ക​വ​ച​വാ​ല​നാ​ണെ​ന്ന് വ​ന​പാ​ല​ക​ർ. ഇ​രു​ത​ല​മൂ​രി​യെ​ന്ന സം​ശ​യ​ത്തി​ലാ​ണ് നാ​ട്ടു​കാ​ർ പാ​ന്പി​നെ പി​ടി​കൂ​ടി​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം വൈ​കി​ട്ട് താ​മ​ര​ക്കു​ളം ജം​ഗ്ഷ​ന് സ​മീ​പ​ത്തെ സ്റ്റേ​ഷ​ന​റി ക​ട​യു​ടെ തി​ണ്ണ​യി​ലാ​ണ് ഒ​റ്റ​നോ​ട്ട​ത്തി​ൽ ഇ​രു​ത​ല​മൂ​രി​യെ​ന്നു തോ​ന്നു​ന്ന പാ​മ്പി​നെ ക​ണ്ടെ​ത്തി​യ​ത്.

ഉ​ട​ൻ​ത​ന്നെ ക​ട​യു​ട​മ​യും അ​വി​ടെ​യു​ണ്ടാ​യി​രു​ന്ന​വ​രും ചേ​ർ​ന്ന് പാ​മ്പി​നെ പ്ലാ​സ്റ്റി​ക് ഭ​ര​ണി​യി​ലാ​ക്കി. വി​വ​ര​മ​റി​ഞ്ഞെ​ത്തി​യ വാ​ർ​ഡ് മെ​മ്പ​ർ റെ​നി തോ​മ​സ് വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രെ​യും പൊ​ലി​സി​നെ​യും വി​വ​ര​മ​റി​യി​ച്ചു. തു​ട​ർ​ന്ന് വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം പാ​മ്പി​ന്‍റെ ചി​ത്ര​ങ്ങ​ളും വീ​ഡി​യോ​യും അ​യ​ച്ചു​കൊ​ടു​ത്തു.

ഇ​തോ​ടെ​യാ​ണ് പാ​മ്പ് ഇ​രു​ത​ല​മൂ​രി​യ​ല്ലെ​ന്നും പ​ശ്ചി​മ​ഘ​ട്ട വ​ന​മേ​ഖ​ല​യി​ൽ കാ​ണ​പ്പെ​ടു​ന്ന വി​ഷ​മി​ല്ലാ​ത്ത ക​വ​ച​വാ​ല​നാ​ണെ​ന്നും വ​ന​പാ​ല​ക​ർ സ്ഥി​രീ​ക​രി​ച്ച​ത്. അ​പൂ​ർ​വ​മാ​യി മാ​ത്രം നാ​ട്ടി​ൻ​പു​റ​ങ്ങ​ളി​ൽ കാ​ണ​പ്പെ​ടു​ന്ന പാ​മ്പി​നെ വ​ന​പാ​ല​ക​രു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം പി​ന്നീ​ട് സു​ര​ക്ഷി​ത​മാ​യി തു​റ​ന്നു​വി​ട്ടു.

Latest News

Corehub Up