Kerala
കൊച്ചി: എസ്എന്‍ഡിപി യോഗം മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ അന്വേഷണ പുരോഗതി അറിയിക്കാന്‍ വിജിലന്‍സ് എസ്പി എസ്. ശശിധരന് ഇന്ന് ഹൈക്കോടതിയില്‍ നേരിട്ട് ഹാജരാകും. കേസിലെ 17 പരാതികളില്‍ അന്വേഷണം നടത്തി ബന്ധപ്പെട്ട കോടതികളില്‍ കുറ്റപത്രം സമര്‍പ്പിച്ചെന്നു വിജിലന്‍സ് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
30 പരാതികളില്‍ പ്രോസിക്യൂട്ട് ചെയ്യാവുന്ന ക്രമക്കേട് കണ്ടെത്തിയില്ലെന്നും ഇത് വിജിലന്‍സ് ഡയറക്ടര്‍ അംഗീകരിച്ചതായും അറിയിച്ചിരുന്നു. കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് അപൂര്‍ണമാണെന്നും കുറ്റപത്രം നല്കാന് വൈകുന്നുവെന്നുമുള്ള വിമര്‍ശനത്തോടെയാണ് എസ്പിയോട് നേരിട്ട് ഹാജരാകാന്‍ കോടതി നിര്‍ദേശം നല്‍കിയത്.
മൈക്രോഫിനാന്‍സ് തട്ടിപ്പില്‍ 2016ലാണ് വിജിലന്‍സ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. വെള്ളാപ്പള്ളി നടേശന്, യോഗം പ്രസിഡന്റ് എം.എന്‍. സോമന് അടക്കമുള്ള പ്രതികള്‍ അന്വേഷണത്തില്‍ നിന്ന് ഒഴിവാകാന്‍ ശ്രമിച്ചെങ്കിലും പ്രതികള്‍ വിചാരണ നേരിടണമെന്ന് ഹൈക്കോടതി ഉത്തരവിടുകയായിരുന്നു. കുറ്റപത്രം സമര്‍പ്പിക്കാനും കോടതി നിര്‍ദേശിച്ചിരുന്നു.
Movies
മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസില്‍ നടന് സൗബിൻ ഷാഹിർ ഇന്ന് ഹാജരാകില്ല. താരത്തിന് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകാനുള്ള സമയം നീട്ടിനൽകിയെന്ന് പോലീസ് അറിയിച്ചു. ഈ മാസം 27നു ഹാജരാകാൻ നിർദേശം നൽകിയിട്ടുണ്ട്
കേസ് റദ്ദാക്കണമെന്ന നിർമാതാക്കളുടെ ആവശ്യം നേരത്തേ ഹൈക്കോടതി തള്ളിയിരുന്നു. കേസില്‍ പോലീസിന് അന്വേഷണം തുടരാമെന്നും ഹൈക്കോടതി വ്യക്തമാക്കി. കേസിൽ നിർമാതാക്കൾക്കെതിരേ പോലീസ് അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചിരുന്നു.
സിനിമയുടെ ലാഭവിഹിതം നല്‍കിയില്ലെന്ന അരൂർ സ്വദേശി സിറാജ് വലിയതറ ഹമീദിന്റെ പരാതിയിലാണ് നിർമാതാക്കളായ ഷോൺ ആന്റണി, സൗബിൻ ഷാഹിർ, ബാബു ഷാഹിർ എന്നിവർക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.
സിനിമയ്ക്കായി പലപ്പോഴായി മുടക്കിയ ഏഴുകോടി രൂപയോ ലാഭവിഹിതമോ തിരിച്ചുനൽകിയില്ലെന്നായിരുന്നു സിറാജിന്റെ പരാതി. തുടര്‍ന്ന് ഇതില്‍ അന്വേഷണത്തിന് എറണാകുളം മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടു.
ക്രിമിനൽ ഗൂഢാലോചന, വിശ്വാസവഞ്ചന, വ്യാജരേഖ ചമയ്ക്കൽ തുടങ്ങി ജാമ്യമില്ലാ വകുപ്പുകളാണ് നിര്‍മാതാക്കള്‍ക്കെതിരെ ചുമത്തിയത്.