Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Fruits

Fitness

വ്യാ​യാ​മം ശീ​ല​മാ​ക്കു​ക, പ​ഴ​ങ്ങ​ളും പ​ച്ച​ക്ക​റി​ക​ളും പ​തി​വാ​ക്കു​ക; ഇ​ന്ന് ലോ​കാ​രോ​ഗ്യ​ദി​നം

1948-ല്‍ ​ലോ​കാ​രോ​ഗ്യ സം​ഘ​ട​ന (ഡബ്ല്യുഎച്ച്ഒ) സ്ഥാ​പി​ത​മാ​യ​തി​ന്‍റെ സ്മ​ര​ണ​യ്ക്കാ​യി എ​ല്ലാ​വ​ര്‍​ഷ​വും ഏ​പ്രി​ല്‍ ഏ​ഴി​ന് ലോകാരോഗ്യ​ദി​ന​മാ​യി ആ​ച​രി​ക്കു​ന്നു.

ആ​ഗോ​ള​ത​ല​ത്തി​ല്‍ പ്രാ​ധാ​ന ആ​രോ​ഗ്യ ആ​ശ​ങ്ക​ക​ളി​ലേ​ക്ക് ശ്ര​ദ്ധ ക്ഷ​ണി​ക്കു​ന്ന​തി​നും സ​ര്‍​ക്കാ​രി​ന്‍റെ​യും ആ​രോ​ഗ്യ സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും സ​മൂ​ഹ​ത്തി​ന്‍റെ​യും പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നു​മാ​ണ് ഈ ​ദി​നം സ്ഥാ​പി​ത​മാ​യ​ത്.

ഈ ​വ​ര്‍​ഷ​ത്തെ ആ​രോ​ഗ്യ​ത്തി​ന്‍റെ പ്ര​മേ​യം "ആ​രോ​ഗ്യ​ത്തി​നാ​യി ഒ​രു​മി​ച്ച്, ശാ​സ്ത്ര​ത്തോ​ടൊ​പ്പം നി​ല്‍​ക്കു​ക' (Together for health, Stand with science) എ​ന്ന​താ​ണ്.

ഈ ​വ​ര്‍​ഷ​ത്തെ ആ​രോ​ഗ്യ ദി​ന​ത്തി​ന്‍റെ പ്ര​ത്യേ​ക​ത​ക​ള്‍

  • ശാ​സ്ത്രീ​യ​ത തെ​ളി​വു​ക​ള്‍ അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള ആ​രോ​ഗ്യ തീ​രു​മാ​ന​ങ്ങ​ളെ​ടു​ക്കാ​ന്‍ ആ​ഹ്വാ​നം ചെ​യ്യു​ന്നു.
  • വ​ണ്‍ ഹെ​ല്‍​ത്ത് അ​പ്പ്രോ​ച്ച് - മ​നു​ഷ്യ​ന്‍റെ ആ​രോ​ഗ്യ​വും പ്ര​കൃ​തി​യു​മാ​യു​ള്ള ബ​ന്ധ​വും വ്യ​ക്ത​മാ​ക്കു​ന്നു.
  • ആ​രോ​ഗ്യ​ക​ര​മാ​യ ജീ​വി​ത​ശൈ​ലി​യി​ലൂ​ടെ രോ​ഗ​ങ്ങ​ള്‍ പ്ര​തി​രോ​ധി​ക്കേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത ഓ​ര്‍​മി​പ്പി​ക്കു​ന്നു.

ലോ​കാ​രോ​ഗ്യ ദി​നം ന​മ്മെ ഓ​ര്‍​മി​പ്പി​ക്കു​ന്ന​ത് - ആ​രോ​ഗ്യം എ​ന്ന​ത് പെ​ട്ടെ​ന്നു​ള്ള മാ​റ്റ​ങ്ങ​ളോ ട്രെ​ന്‍​ഡു​ക​ളോ അ​ല്ല, മ​റി​ച്ച് ദി​വ​സേ​ന​യു​ള്ള ശീ​ല​ങ്ങ​ളി​ലൂ​ടെ വ​ള​ര്‍​ത്തി​യെ​ടു​ക്കേ​ണ്ട ദീ​ര്‍​ഘ​കാ​ല പ്ര​തി​ബ​ദ്ധ​ത​യാ​ണ് എ​ന്ന​താ​ണ്.

പോ​ഷ​ക​സ​മൃ​ദ്ധ​മാ​യ ഭ​ക്ഷ​ണം ക​ഴി​ക്കു​ക, മാ​ന​സി​ക സ​മ്മ​ര്‍​ദം കു​റ​യ്ക്കു​ക, ജീ​വി​ത​ശൈ​ലി രോ​ഗ​ങ്ങ​ളെ പ്ര​തി​രോ​ധി​ക്കു​ക എ​ന്നി​വ​യി​ലൂ​ടെ സു​സ്ഥി​ര​മാ​യ ആ​രോ​ഗ്യം ഉ​റ​പ്പാ​ക്കാ​ന്‍ ഈ ​ദി​നം ആ​ഹ്വാ​നം ചെ​യ്യു​ന്നു.

ലോ​ക ആ​രോ​ഗ്യ ദി​ന​ത്തി​ലെ പ്ര​ധാ​ന നി​ര്‍​ദേശ​ങ്ങ​ള്‍

· ഭ​ക്ഷ​ണ​ക്ര​മം (Plate structure)

നി​ങ്ങ​ളു​ടെ ഭ​ക്ഷ​ണ​ത്തി​ല്‍ പ​കു​തി ഭാ​ഗ​വും പ​ഴ​ങ്ങ​ളും പ​ച്ച​ക്ക​റി​ക​ളും ആ​യി​രി​ക്ക​ണം. ബാ​ക്കി പ​കു​തി​യി​ല്‍ കൊ​ഴു​പ്പ് കു​റ​ഞ്ഞ പ്രോ​ട്ടീ​നും (lean protein), ത​വി​ടു​ള്ള ധാ​ന്യ​ങ്ങ​ളും (whole grains) തു​ല്യ​മാ​യി ഉ​ള്‍​പ്പെ​ടു​ത്തു​ക.

· ഭ​ക്ഷ​ണം ഒ​രു മ​രു​ന്നാ​യി കാ​ണു​ക

ജീ​വി​ത​ശൈ​ലി രോ​ഗ​ങ്ങ​ളാ​യ പ്ര​മേ​ഹം, ഉ​യ​ര്‍​ന്ന ര​ക്ത​സ​മ്മ​ര്‍​ദം, ഹൃ​ദ്രോ​ഗ​ങ്ങ​ള്‍, ഫാ​റ്റി ലി​വ​ര്‍, ദ​ഹ​ന പ്ര​ശ്‌​ന​ങ്ങ​ള്‍ എ​ന്നി​വ​യെ പ്ര​തി​രോ​ധി​ക്കാ​നും നി​യ​ന്ത്രി​ക്കാ​നും പോ​ഷ​കാ​ഹാ​ര​ത്തി​നെ പ്ര​യോ​ജ​ന​പ്പെ​ടു​ത്താം.

സ്‌​കൂ​ള്‍ കു​ട്ടി​ക​ള്‍​ക്ക് യാ​ത്ര​ക​ളി​ലും മ​റ്റും നാം ​തെ​ര​ഞ്ഞെ​ടു​ക്കു​ന്ന ഫാ​സ്റ്റ് ഫു​ഡു​ക​ള്‍, ബേ​ക്ക​റി ഭ​ക്ഷ​ണ​ങ്ങ​ള്‍ എ​ന്നി​വ​യ്ക്ക് പ​ക​രം ഡ്രൈ​ഫ്രൂ​ട്ടു​ക​ള്‍, പ​ഴ​ങ്ങ​ള്‍, വീ​ട്ടി​ല്‍ ത​യാ​റാ​ക്കു​ന്ന ആ​രോ​ഗ്യ​ക​ര​മാ​യ വി​ഭ​വ​ങ്ങ​ള്‍ എ​ന്നി​വ​യ്ക്ക് മു​ന്‍​തൂ​ക്കം കൊ​ടു​ക്കു​ക.

കു​ട്ടി​ക​ളി​ല്‍ ആ​രോ​ഗ്യ​ക​ര​മാ​യ ഭ​ക്ഷ​ണ​രീ​തി​ക​ള്‍ ചെ​റു​പ്പം മു​ത​ല്‍ ത​ന്നെ ശീ​ല​മാ​ക്കു​ക. ദി​വ​സ​വും വി​വി​ധ​ത​രം പ​ഴ​ങ്ങ​ളോ, പ​ച്ച​ക്ക​റി​ക​ളോ ക​ഴി​ക്കാ​ന്‍ ശ്ര​മി​ക്കു​ക.

· ഭ​ക്ഷ​ണ ശു​ചി​ത്വം പാ​ലി​ക്കു​ക

പ​ച്ച​ക്ക​റി​ക​ളും പ​ഴ​ങ്ങ​ളും ന​ന്നാ​യി ക​ഴു​കു​ക, ഇ​റ​ച്ചി, മീ​ന്‍ എ​ന്നി​വ കൃ​ത്യ​മാ​യി പാ​കം ചെ​യ്ത് ഉ​പ​യോ​ഗി​ക്കു​ക. ഭ​ക്ഷ​ണം ത​യാ​റാ​ക്കു​ന്ന​തും സൂ​ക്ഷി​ച്ച് വ​യ്ക്കു​ന്ന​തും വൃ​ത്തി​യോ​ടും സു​ര​ക്ഷ​യോ​ടും കൂ​ടി മാ​ത്രം ചെ​യ്യു​ക.

ഇ​തി​ലൂ​ടെ ഭ​ക്ഷ്യ സാം​ക്ര​മി​ക രോ​ഗ​ങ്ങ​ളെ​യും ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യെ​യും ചെ​റു​ക്കാ​ന്‍ സാ​ധി​ക്കും.

 · പ്ര​തി​രോ​ധ​ത്തി​ന് മു​ന്‍​ഗ​ണ​ന

വൈ​വി​ധ്യ​മാ​ര്‍​ന്ന നി​റ​ങ്ങ​ളി​ലു​ള്ള പ​ഴ​ങ്ങ​ളും പ​ച്ച​ക്ക​റി​ക​ളും ദി​വ​സേ​ന ഉ​ള്‍​പ്പെ​ടു​ത്തു​ക, സം​സ്‌​ക​രി​ച്ച​തും (processed) എ​ണ്ണ​യി​ല്‍ വ​റു​ത്ത​തു​മാ​യ ഭ​ക്ഷ​ണ​ങ്ങ​ള്‍ കു​റ​യ്ക്കു​ക.

വെ​ള്ളം ധാ​രാ​ളം കു​ടി​ക്കു​ക, ആ​വി​യി​ല്‍ വേ​വി​ച്ച​തും വീ​ട്ടി​ല്‍ ത​യാ​റാ​ക്കു​ന്ന​തു​മാ​യ ഭ​ക്ഷ​ണ​ത്തി​ന് മു​ന്‍​ഗ​ണ​ന ന​ല്‍​കു​ക, പ്രാ​യ​ത്തി​നും ശാ​രീ​രി​ക അ​വ​സ്ഥ​യ്ക്കും അ​നു​യോ​ജ്യ​മാ​യ ഭ​ക്ഷ​ണ​രീ​തി പി​ന്തു​ട​രു​ക.

പ​ഞ്ച​സാ​ര​യും ഉ​പ്പും കു​റ​യ്ക്കു​ക, മ​ധു​ര പ​ല​ഹാ​ര​ങ്ങ​ള്‍, കൃ​ത്രി​മ പാ​നീ​യ​ങ്ങ​ള്‍ എ​ന്നി​വ​യു​ടെ ഉ​പ​യോ​ഗം നി​യ​ന്ത്രി​ക്കു​ക.

· ശ​രീ​ര​ഭാ​രം മാ​ത്ര​മ​ല്ല പ്ര​ധാ​നം

ശ​രീ​ര​ഭാ​രം കു​റ​യ്ക്കു​ന്ന​തി​ല്‍ മാ​ത്രം ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കാ​തെ, ശ​രി​യാ​യ പോ​ഷ​ക​പ്ര​ദ​മാ​യ ഭ​ക്ഷ​ണ​രീ​തി പി​ന്തു​ട​ര്‍​ന്ന് ശ​രീ​ര​ത്തി​ന്‍റെ ഊ​ര്‍​ജ്ജ നി​ല, മാ​ന​സി​കാ​രോ​ഗ്യം, മൊ​ത്ത​ത്തി​ലു​ള്ള ക്ഷേ​മം എ​ന്നി​വ​യ്ക്ക് പ്രാ​ധാ​ന്യം ന​ല്‍​കു​ക.

· മാ​ന​സി​കാ​രോ​ഗ്യം

ജോ​ലി​ത്തി​ര​ക്കി​നി​ട​യി​ലും മ​ന​സിന് സ​ന്തോ​ഷം ന​ല്‍​കു​ന്ന കാ​ര്യ​ങ്ങ​ള്‍​ക്കാ​യി സ​മ​യം ക​ണ്ടെ​ത്തു​ക. യോ​ഗ, ധ്യാ​നം, നൃ​ത്തം, പൂ​ന്തോ​ട്ട പ​രി​പാ​ല​നം, ത​യ്യ​ല്‍, വ​ള​ര്‍​ത്തു​മൃ​ഗ​ങ്ങ​ള്‍ പ​ക്ഷി​ക​ള്‍ എ​ന്നി​വ​യോ​ടൊ​പ്പം സ​മ​യം ചെ​ല​വ​ഴി​ക്ക​ല്‍, ചി​ത്ര​ക​ല എ​ന്നി​വ മാ​ന​സി​ക സ​മ്മ​ര്‍​ദം കു​റ​യ്ക്കാ​ന്‍ സ​ഹാ​യി​ക്കും.

· ശാ​രീ​രി​ക വ്യാ​യാ​മം ശീ​ല​മാ​ക്കു​ക

ജി​മ്മി​ല്‍ പോ​കാ​ന്‍ ക​ഴി​ഞ്ഞി​ല്ലെ​ങ്കി​ലും ദി​വ​സ​വും 30 മി​നി​റ്റ് വേ​ഗ​ത്തി​ല്‍ ന​ട​ക്കു​ന്ന​തും വീ​ടി​നു​ള്ളി​ല്‍ ത​ന്നെ ചെ​യ്യാ​വു​ന്ന ശാ​രീ​രി​ക വ്യാ​യാ​മ​ങ്ങ​ള്‍, നൃ​ത്തം, സൈ​ക്ലിം​ഗ്, എ​യ്‌​റോ​ബി​ക് എ​ക്‌​സ​ര്‍​സൈ​സ് എ​ന്നി​വ ഹൃ​ദ​യാ​രോ​ഗ്യ​ത്തി​ന് വ​ള​രെ ന​ല്ല​താ​ണ്.

· ട്ര​ന്‍​ഡു​ക​ള​ല്ല, സ്ഥി​ര​ത​യാ​ണ് പ്രാ​ധാ​നം

പോ​ഷ​കാ​ഹാ​രം എ​ന്ന​ത് ശാ​സ്ത്രീ​യ​മാ​യ ഒ​രു ശീ​ല​വും ജീ​വി​ത രീ​തി​യു​മാ​ണ്. പു​തി​യ​തും ശാ​സ്ത്രീ​യ അ​ടി​ത്ത​റ​യി​ല്ലാ​ത്ത​തു​മാ​യ ട്രെ​ന്‍​ഡു​ക​ളു​ടെ പു​റ​കെ പോ​യി കു​റ​ച്ചു ദി​വ​സ​ത്തെ ഡ​യ​റ്റി​ല്‍ മാ​ത്രം ഒ​തു​ങ്ങേ​ണ്ട​ത​ല്ല.

കേ​ട്ട​റി​വു​ള്ള​തും സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ ട്രെ​ന്‍​ഡ് ആ​യ​തു​മാ​യ ഭ​ക്ഷ​ണ​രീ​തി​ക​ള്‍ പി​ന്തു​ട​രു​ന്ന​തി​ന് പ​ക​രം ഒ​രു പ്രൊ​ഫ​ഷ​ണ​ല്‍ ഡ​യ​റ്റീ​ഷ്യ​ന്‍റെ​ക്ട​റു​ടെ​യും വി​ദ​ഗ്ധ ഉ​പ​ദേ​ശ​വും നി​ര്‍​ദേശ​ങ്ങ​ളും സ്വീ​ക​രി​ക്കു​ക.

ആ​രോ​ഗ്യ​ക​ര​മാ​യ ഭ​ക്ഷ​ണം എ​ന്ന​ത് നി​യ​ന്ത്ര​ണം മാ​ത്ര​മ​ല്ല, ശ​രി​യാ​യ ജീ​വി​ത​ശൈ​ലി കൂ​ടി​യാ​ണ്. കു​ടും​ബ​ത്തി​ല്‍ ആ​രോ​ഗ്യ​ക​ര​മാ​യ ഭ​ക്ഷ​ണ​ശീ​ല​ങ്ങ​ള്‍ വ​ള​ര്‍​ത്തി​യെ​ടു​ക്കു​ന്ന​ത് കു​ട്ടി​ക​ളി​ല്‍ നി​ന്നു​ത​ന്നെ ആ​രം​ഭി​ക്ക​ണം.

വീ​ടു​ക​ളി​ല്‍ ത​യാ​റാ​ക്കു​ന്ന ഭ​ക്ഷ​ണ​ങ്ങ​ള്‍​ക്ക് മു​ന്‍​ഗ​ണ​ന ന​ല്‍​കു​ന്ന​തി​ലൂ​ടെ ആ​രോ​ഗ്യ​ക​ര​മാ​യ ഒ​രു സ​മൂ​ഹ​ത്തെ സൃ​ഷ്ടി​ക്കാ​ന്‍ സാ​ധി​ക്കു​ന്നു. ഇ​തോ​ടൊ​പ്പം ത​ന്നെ ശ​രി​യാ​യ സ​മ​യ​ത്ത് ഭ​ക്ഷ​ണം ക​ഴി​ക്കു​ക, മാ​ന​സി​കാ​രോ​ഗ​ഗ്യം പ​രി​പാ​ലി​ക്കു​ക തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ളും പ്രാ​ധാ​ന്യ​മ​ര്‍​ഹി​ക്കു​ന്നു.

ആ​രോ​ഗ്യ സം​ര​ക്ഷ​ണ ആ​ശു​പ​ത്രി​ക​ളി​ല്‍ മാ​ത്രം ആ​രം​ഭി​ക്കു​ന്ന ഒ​ന്ന​ല്ല, ന​മ്മു​ടെ വീ​ടു​ക​ളി​ല്‍ നി​ന്നു​മാ​ണ് അ​ത് തു​ട​ങ്ങു​ന്ന​ത്. "ന​ല്ല ഭ​ക്ഷ​ണ രീ​തി​ക​ള്‍ സ്വീ​ക​രി​ച്ച് ആ​രോ​ഗ്യ​ക​ര​മാ​യ ജീ​വി​തം ന​യി​ക്കാം' എ​ന്ന ദൃ​ഢ​നി​ശ്ച​യ​ത്തോ​ടെ ഓ​രോ ദി​വ​സ​വും ന​മു​ക്ക് ആ​രം​ഭി​ക്കാം.

"ന​ല്ല ഭ​ക്ഷ​ണം - ന​ല്ല ആ​രോ​ഗ്യ​ത്തി​ന്‍റെ അ​ടി​സ്ഥാ​നം' എ​ന്ന സ​ന്ദേ​ശ​ത്തോ​ടെ, ആ​രോ​ഗ്യ​ക​ര​മാ​യ ഒ​രു സ​മൂ​ഹ​ത്തി​നാ​യി ന​മു​ക്ക് ഒ​ന്നി​ച്ച് പ്ര​വ​ര്‍​ത്തി​ക്കാം.

കൂടുതൽ വിവരങ്ങൾക്ക്: അനു മാത്യു
ഡയറ്റീഷ്യന്‍, എസ്‌യുടി ഹോസ്പ്പിറ്റൽ, പട്ടം.

Latest News

Corehub Up