x
ad
Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​ദേ​ശ​ങ്ങ​ളി​ലേ​ക്ക് പ​ഴ​വ​ര്‍​ഗ​ങ്ങ​ള്‍ ക​യ​റ്റു​മ​തി ചെ​യ്യും: കൃ​ഷി മ​ന്ത്രി ടി. ​സി​ദ്ദി​ഖ്

വെബ് ഡെസ്ക്
Published: August 5, 2026 01:46 AM IST | Updated: August 5, 2026 01:46 AM IST

പ്രതീകാത്മക ചിത്രം

ക​ല്‍​പ്പ​റ്റ: ഫ​ല​വ​ര്‍​ഗ​ങ്ങ​ളാ​യ മാം​ഗോ​സ്റ്റീ​ന്‍, അ​വോ​ക്കാ​ഡോ, റം​ബൂ​ട്ടാ​ന്‍ കൃ​ഷി​ക​ള്‍​ക്ക് പ്രോ​ത്സാ​ഹ​നം ന​ല്‍​കു​ക​യും ക​ര്‍​ഷ​ക​ര്‍​ക്ക് ആ​ക​ര്‍​ഷ​ക​മാ​യ വി​ല ല​ഭ്യ​മാ​ക്കു​ന്ന​തി​നാ​യി അ​വ വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് ക​യ​റ്റു​മ​തി ചെ​യ്യു​ന്ന പ​ദ്ധ​തി​ക​ള്‍​ക്ക് തു​ട​ക്കം കു​റി​ക്കു​മെ​ന്നും കാ​ര്‍​ഷി​ക വി​ക​സ​ന ക​ര്‍​ഷ​ക ക്ഷേ​മ മ​ന്ത്രി ടി. ​സി​ദ്ദി​ഖ് പ്ര​ഖ്യാ​പി​ച്ചു.

ജി​ല്ല യു​ഡി​എ​ഫ് ക​മ്മി​റ്റി ന​ല്‍​കി​യ സ്വീ​ക​ര​ണ​ത്തി​നു മ​റു​പ​ടി പ​റ​യ​വേ​യാ​ണ് വ​യ​നാ​ടി​ന് ഒ​ട്ടേ​റെ ഗു​ണ​ക​ര​മാ​കു​ന്ന പ​ദ്ധ​തി പ്ര​ഖ്യാ​പി​ക്ക​പ്പെ​ട്ട​ത്. കേ​ര​ള​ത്തി​ലെ കാ​ര്‍​ഷി​ക മേ​ഖ​ല അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന പ്ര​ശ്‌​ന​ങ്ങ​ളും പ​രി​ഹാ​ര​മാ​ര്‍​ഗ​ങ്ങ​ളും മ​ന​സി​ലാ​ക്കി​യു​ള്ള പ​ദ്ധ​തി​ക​ള്‍ ആ​വി​ഷ്‌​ക​രി​ക്കു​ന്ന​തി​നാ​യി കാ​ര്‍​ഷി​ക​മേ​ഖ​ല​യി​ലെ വി​ദ​ഗ്ദ​ര്‍, ഉ​ന്ന​ത​ത​ല ഉ​ദ്യോ​ഗ​സ്ഥ​ര്‍, ക​ര്‍​ഷ​ക​ര്‍ എ​ന്നി​വ​രെ പ​ങ്കെ​ടു​പ്പി​ച്ചു​കൊ​ണ്ടു​ള്ള കോ​ണ്‍​ക്ലേ​വ് സം​ഘ​ടി​പ്പി​ക്കു​മെ​ന്നും മ​ന്ത്രി പ്ര​സ്താ​വി​ച്ചു. ഇ​തി​ന്‍റെ മു​ന്നോ​ടി​യാ​യി ഉ​ന്ന​ത​ത​ല ഉ​ദ്യോ​ഗ​സ്ഥ​രു​ടെ യോ​ഗം ഉ​ട​ന്‍ വി​ളി​ച്ചു ചേ​ര്‍​ക്കും.

ജി​ല്ല അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന വി​ക​സ​ന വി​ഷ​യ​ങ്ങ​ള്‍ മു​ഖ്യ​മ​ന്ത്രി, മ​ന്ത്രി​മാ​ര്‍ പ്രി​യ​ങ്ക ഗാ​ന്ധി എം​പി എ​ന്നി​വ​രു​ടെ ശ്ര​ദ്ധ​യി​ല്‍ പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്നും അ​വ അ​തീ​വ പ്രാ​ധാ​ന്യ​ത്തോ​ടെ ന​ട​പ്പാ​ക്കാ​ന്‍ മു​ന്‍​കൈ എ​ടു​ക്കു​മെ​ന്നും മ​ന്ത്രി ഉ​റ​പ്പു ന​ല്‍​കി. ജി​ല്ല​യി​ല്‍ നി​ന്നും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട മ​ന്ത്രി, എം​എ​ല്‍​എ​മാ​ര്‍ എ​ന്നി​വ​രെ ആ​ദ​രി​ക്കു​ന്ന​തി​നാ​യി ജി​ല്ല യു​ഡി​എ​ഫ് ക​മ്മി​റ്റി ഒ​രു​ക്കി​യ സ്വീ​ക​ര​ണ യോ​ഗം ഡി​സി​സി പ്ര​സി​ഡ​ന്‍റ് ടി.​ജെ. ഐ​സ​ക്ക് ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ല ചെ​യ​ര്‍​മാ​ന്‍ ടി. ​മു​ഹ​മ്മ​ദ്, ജി​ല്ല ക​ണ്‍​വീ​ന​ര്‍ എ​ച്ച്.​ബി. പ്ര​ദീ​പ് എ​ന്നി​വ​ര്‍ ചേ​ര്‍​ന്ന് ഉ​പ​ഹാ​ര സ​മ​ര്‍​പ്പ​ണം ന​ട​ത്തി.

ഉ​ഷ വി​ജ​യ​ന്‍ എം​എ​ല്‍​എ, രാ​ഷ്‌​ട്രീ​യ കാ​ര്യ​സ​മി​തി അം​ഗം പി.​കെ. ജ​യ​ല​ക്ഷ്മി, കെ​പി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​എ​ല്‍. പൗ​ലോ​സ്, അ​മ്മ​ദ് പ​ട​യ​ന്‍, ഡി.​പി. രാ​ജ​ശേ​ഖ​ര​ന്‍, സ​ലിം മേ​മ​ന, ശ്രീ​ധ​ര​ന്‍ അ​മ്മാ​നി, ഒ.​വി. അ​പ്പ​ച്ച​ന്‍, എം.​എ. ജോ​സ​ഫ്, മാ​ട​ക്ക​ര അ​ബ്ദു​ള്ള, ടി. ​ഹം​സ, സി.​ജെ. വ​ര്‍​ക്കി, കെ.​ടി. ഗി​രീ​ഷ് തുടങ്ങിയവ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham Local News Fruits Agriculture

Recent News

Corehub Up