Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Fujairah

സ്‌​പൈ​സ് ജെ​റ്റ് വീ​ണ്ടും വൈ​കി; കൊ​ച്ചി–​ഫു​ജൈ​റ യാ​ത്ര​ക്കാ​ർ ദു​രി​ത​ത്തി​ൽ

കൊ​ച്ചി: സ്‌​പൈ​സ് ജെ​റ്റ് വി​മാ​നം വൈ​കു​ന്ന​തി​നാ​ല്‍ ദു​രി​ത​ത്തി​ലാ​യി യാ​ത്ര​ക്കാ​ര്‍. ഇ​ന്ന് രാ​വി​ലെ 11.45ന് ​പു​റ​പ്പെ​ടേ​ണ്ടി​യി​രു​ന്ന കൊ​ച്ചി ഫു​ജൈ​റ വി​മാ​ന​മാ​ണ് വൈ​കു​ന്ന​ത്.

വീ​ണ്ടും തു​ട​ര്‍​ച്ച​യാ​യി സ്‌​പൈ​സ് ജെ​റ്റ് വൈ​കി​യാ​ല്‍ ക​ടു​ത്ത ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് കൊ​ച്ചി​ന്‍ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ എ​യ​ര്‍​പോ​ര്‍​ട്ട് ലി​മി​റ്റ​ഡ് അ​റി​യി​ച്ചി​രു​ന്നു. അ​തി​നു പി​ന്നാ​ലെ​യാ​ണ് യാ​ത്ര​ക്കാ​രെ വീ​ണ്ടും ദു​രി​ത​ത്തി​ലാ​ക്കി വി​മാ​ന​ക്ക​മ്പ​നി നി​രു​ത്ത​ര​വാ​ദി​ത്ത​പ​ര​മാ​യ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​ത്. ഇ​ന്ന് പു​ല​ര്‍​ച്ചെ 12.25ന് ​കൊ​ച്ചി​യി​ല്‍ നി​ന്ന് ദു​ബാ​യി​യി​ലേ​ക്കു​ള്ള വി​മാ​നം പു​റ​പ്പെ​ട്ട​ത് രാ​വി​ലെ 9.40നാ​യി​രു​ന്നു.

എ​ന്നാ​ല്‍ ഫു​ജൈ​റ​യി​ലേ​യ്ക്കു​ള്ള സ​ര്‍​വീ​സ് വൈ​കു​ന്ന​തി​ന്‍റെ കാ​ര​ണം അ​ധി​കൃ​ത​ര്‍ ഇ​തു​വ​രെ​യും വ്യ​ക്താ​ക്കി​യി​ട്ടി​ല്ല. രാ​വി​ലെ 11.45 ന് ​പു​റ​പ്പെ​ടേ​ണ്ടി​യി​രു​ന്ന വി​മാ​നം റീ​ഷെ​ഡ്യൂ​ള്‍ ചെ​യ്ത​ത് അ​വ​സാ​ന സ​മ​യ​മാ​ണ്. എ​ന്നാ​ല്‍, പു​തു​ക്കി​യ സ​മ​യം എ​പ്പോ​ഴാ​ണെ​ന്ന് കൃ​ത്യ​മാ​യി അ​റി​യി​ക്കാ​ന്‍ വി​മാ​ന​ക്ക​മ്പ​നി അ​ധി​കൃ​ത​ര്‍ ത​യ്യാ​റാ​യി​ട്ടി​ല്ല.

സ്‌​പൈ​സ് ജെ​റ്റ് വി​മാ​ന​ങ്ങ​ള്‍ സ്ഥി​ര​മാ​യി റ​ദ്ദാ​ക്കു​ന്ന​തും വൈ​കു​ന്ന​തും കാ​ര​ണം യാ​ത്ര​ക്കാ​ര്‍​ക്കു​ണ്ടാ​കു​ന്ന ബു​ദ്ധി​മു​ട്ടു​ക​ള്‍ ക​ണ​ക്കി​ലെ​ടു​ത്ത് നെ​ടു​മ്പാ​ശ്ശേ​രി വി​മാ​ന​ത്താ​വ​ള അ​ധി​കൃ​ത​ര്‍ മു​ന്‍​പ് വി​ഷ​യ​ത്തി​ല്‍ ഇ​ട​പെ​ട്ടി​രു​ന്നു. തു​ട​ര്‍​ച്ച​യാ​യ സ​ര്‍​വീ​സ് മു​ട​ങ്ങ​ലു​ക​ള്‍​ക്കെ​തി​രെ സ്‌​പൈ​സ് ജെ​റ്റി​ന് സി​യാ​ല്‍ ഔ​ദ്യോ​ഗി​ക​മാ​യി നോ​ട്ടീ​സ് അ​യ​ക്കു​ക​യും ഇ​ത് സം​ബ​ന്ധി​ച്ച് പ​ത്ര​ക്കു​റി​പ്പ് ഇ​റ​ക്കു​ക​യും ചെ​യ്തി​രു​ന്നു. എ​ന്നി​ട്ടും വി​മാ​ന​ക്ക​മ്പ​നി​യു​ടെ ഭാ​ഗ​ത്തു​നി​ന്ന് യാ​തൊ​രു​വി​ധ മാ​റ്റ​വും ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നാ​ണ് പു​തി​യ സം​ഭ​വ​വും വ്യ​ക്ത​മാ​ക്കു​ന്ന​ത്.

റീ​ഷെ​ഡ്യൂ​ള്‍ ചെ​യ്യു​ന്ന​ത് കൂ​ടാ​തെ അ​വ​സാ​ന സ​മ​യ​ത്ത് വി​മാ​നം റ​ദ്ദാ​ക്കു​ന്ന​തും യാ​ത്ര​ക്കാ​ര്‍​ക്ക് വ​ലി​യ ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കു​ക​യാ​ണ്. ജോ​ലി ആ​വ​ശ്യ​ങ്ങ​ള്‍​ക്കും മ​റ്റു​മാ​യി അ​ടി​യ​ന്ത​ര​മാ​യി യു​എ​ഇ​യി​ലേ​ക്ക് പോ​കേ​ണ്ട​വ​ര്‍ പോ​ലും കൃ​ത്യ​മാ​യ വി​വ​ര​ങ്ങ​ള്‍ ല​ഭി​ക്കാ​തെ പ്ര​തി​സ​ന്ധി നേ​രി​ടു​ക​യാ​ണ്.

Kerala

ട്ര​ക്കി​ൽ ഹീ​റ്റ​റി​ട്ട് കി​ട​ന്നു​റ​ങ്ങി; വ​ട​ക​ര സ്വ​ദേ​ശി​ക്ക് ഫു​ജൈ​റ​യി​ല്‍ ദാ​രു​ണാ​ന്ത്യം

കോ​ഴി​ക്കോ​ട്: വ​ട​ക​ര സ്വ​ദേ​ശി​ക്ക് ഒ​മാ​നി​ലെ ഫു​ജൈ​റ​യി​ല്‍ ദാ​രു​ണാ​ന്ത്യം. വ​ട​ക​ര വ​ള്ളി​ക്കാ​ട്ട് സ്വ​ദേ​ശി അ​ന്‍​സാ​ര്‍(28) ആ​ണ് ഫു​ജൈ​റ​യി​ല്‍ ശ്വാ​സം​മു​ട്ടി മ​രി​ച്ച​ത്. ഹെ​വി ട്ര​ക്കി​ന​ക​ത്ത് ത​ണു​പ്പ​ക​റ്റാ​ന്‍ ഹീ​റ്റ​റി​ട്ട് കി​ട​ന്നു​റ​ങ്ങി​യ​താ​ണ് യു​വാ​വി​ന്‍റെ മ​ര​ണ​ത്തി​ലേ​ക്ക് ന​യി​ച്ച​ത്.

വെ​ള്ളി​യാ​ഴ്ച രാ​വി​ലെ​യാ​ണ് അ​ൻ​സാ​റി​ന്‍റെ മൃ​ത​ദേ​ഹം ജോ​ലി ചെ​യ്യു​ന്ന ട്രെ​ക്കി​ന​ക​ത്ത് ക​ണ്ടെ​ത്തി​യ​ത്. ഫു​ജൈ​റ​യി​ലെ മ​സാ​ഫി​യി​ലാ​ണ് സം​ഭ​വം. ട്ര​ക്കി​നു​ള്ളി​ൽ കി​ട​ന്നു​റ​ങ്ങി​യ അ​ൻ​സാ​ർ ത​ണു​പ്പ​ക​റ്റാ​ന്‍ പ്ര​വ​ര്‍​ത്തി​പ്പി​ച്ച ഹീ​റ്റ​റി​ന്‍റെ പു​ക ശ്വ​സി​ച്ച​താ​കാം മ​ര​ണ​കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

സം​ഭ​വ​ത്തി​ൽ ഫു​ജൈ​റ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. അ​ന്‍​സാ​റി​ന്‍റെ മൃ​ത​ദേ​ഹം മ​സാ​ഫി മോ​ര്‍​ച്ച​റി​യി​ല്‍ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്. ന​ട​പ​ടി​ക്ര​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​ക്കി​യ ശേ​ഷം മൃ​ത​ദേ​ഹം നാ​ട്ടി​ലേ​ക്ക് എ​ത്തി​ക്കും.

NRI

കൈ​ര​ളി "ദി​ബ്ബ ഫെ​സ്റ്റ്' ശ​നി​യാ​ഴ്ച

ഫു​ജൈ​റ: കൈ​ര​ളി ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ൻ ഫു​ജൈ​റ, ദി​ബ്ബ യൂ​ണി​റ്റ് സം​ഘ​ടി​പ്പി​ക്കു​ന്ന "ദി​ബ്ബ ഫെ​സ്റ്റ് 2026' ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം ആ​റ് മു​ത​ൽ ദി​ബ്ബ തി​യ​റ്റ​റി​ൽ ന​ട​ക്കും. സാം​സ്കാ​രി​ക സ​മ്മേ​ള​നം കൂ​ടാ​തെ നൃ​ത്ത​നൃ​ത്യ​ങ്ങ​ളും സം​ഗീ​ത​വും നാ​ട​ൻ ക​ല​ക​ളും ദി​ബ്ബ ഫെ​സ്റ്റി​ന്‍റെ ഭാ​ഗ​മാ​യി വേ​ദി​യി​ൽ അ​ര​ങ്ങേ​റും.

ഭ​ക്ഷ​ണ സ്റ്റാ​ളു​ക​ളും പു​സ്ത​ക​ശാ​ല​യും നോ​ർ​ക്ക, മ​ല​യാ​ളം മി​ഷ​ൻ എ​ന്നി​വ​യു​ടെ സ്റ്റാ​ളു​ക​ളും ഫെ​സ്റ്റി​നോ​ട​നു​ബ​ന്ധി​ച്ച് ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്. യു​വ​ഗാ​യ​ക​രാ​യ വി​ഷ്‌​ണു വ​ർ​ദ്ധ​നും ജി​റി​ൽ ഷാ​ജി​യും ന​യി​ക്കു​ന്ന ഗാ​ന​മേ​ള ആ​സ്വാ​ദ​ക​ർ​ക്ക് ഹൃ​ദ്യ​മാ​യ ഒ​രു സം​ഗീ​ത വി​രു​ന്നാ​യി മാ​റും.

കൈ​ര​ളി ദി​ബ്ബ ഫെ​സ്റ്റി​ലേ​ക്ക് എ​ല്ലാ​വ​രെ​യും സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.​ദി​ബ്ബ ഫെ​സ്റ്റു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ ഒ​രു​ക്ക​ങ്ങ​ളും പൂ​ർ​ത്തി​യാ​ക്കി​യ​താ​യി കൈ​ര​ളി സെ​ൻ​ട്ര​ൽ ക​മ്മി​റ്റി വൈ​സ് പ്ര​സി​ഡ​ന്‍റ് റാ​ഷീ​ദ് ക​ല്ലും​പു​റം, ദി​ബ്ബ യൂ​ണി​റ്റ് സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ് അ​ഷ​റ​ഫ്, പ്ര​സി​ഡ​ന്‍റ് സു​നി​ൽ ദ​ത്ത്, ട്ര​ഷ​റ​ർ ഷ​ജ​റ​ത്ത് ഹ​ർ​ഷ​ൽ, പ്രോ​ഗ്രാം കോ​ഓ​ർ​ഡി​നേ​റ്റ​ർ ശ്രീ​ജി​ത്ത് എ​ന്നി​വ​ർ അ​റി​യി​ച്ചു.

NRI

മലയാളം മിഷൻ സുഗതാഞ്ജലി മത്സര വിജയികൾ

ഫു​ജൈ​റ: മ​ല​യാ​ളം മി​ഷ​ന്‍ സു​ഗ​താ​ഞ്ജ​ലി ആ​ഗോ​ള കാ​വ്യാ​ലാ​പ​ന മ​ത്സ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഫു​ജൈ​റ ചാ​പ്റ്റ​ര്‍ മ​ത്സ​ര​ങ്ങ​ള്‍ ഫു​ജൈ​റ ഇ​ന്ത്യ​ന്‍ സോ​ഷ്യ​ല്‍ ക്ല​ബി​ല്‍ സംഘടിപ്പിച്ചു. ഇ​ന്ത്യ​ന്‍ സോ​ഷ്യ​ല്‍ ക്ല​ബ് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യും മ​ല​യാ​ളം മി​ഷ​ന്‍ ചാ​പ്റ്റ​ര്‍ മു​ന്‍ പ്ര​സി​ഡ​ന്‍റു​മാ​യ സ​ഞ്ജീ​വ് മേ​നോ​ന്‍ പ്രോ​ഗ്രാം ഉ​ദ്ഘാ​ട​നം ചെ​യ്തു.

ചാ​പ്റ്റ​ര്‍ പ്ര​സി​ഡ​ന്‍റ് വി​ത്സ​ണ്‍ പ​ട്ടാ​ഴി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ചാ​പ്റ്റ​ര്‍ സെ​ക്ര​ട്ട​റി ഷൈ​ജു രാ​ജ​ന്‍ സ്വാ​ഗ​ത​വും വി​ജി സ​ന്തോ​ഷ് കൃ​ത​ഞ്ജ​ത​യും പ​റ​ഞ്ഞു. ജൂ​ണി​യ​ര്‍ വി​ഭാ​ഗ​ത്തി​ല്‍ കൈ​ര​ളി ക​ള്‍​ച്ച​റ​ല്‍ അ​സോ​സി​യേ​ഷ​ന്‍, ദി​ബ്ബ പ​ഠ​ന​കേ​ന്ദ്ര​ത്തി​ലെ ഫാ​ത്തി​മ മെ​ഹ്‌​റി​ന്‍ ഒ​ന്നാം സ്ഥാ​ന​വും സെ​ന്‍റ ഗ്രി​ഗോ​റി​യോ​സ് ഓ​ര്‍​ത്ത​ഡോ​ക്‌​സ് ച​ര്‍​ച്ച് പ​ഠ​ന​കേ​ന്ദ്ര​ത്തി​ല്‍ നി​ന്നും സി​യോ​ന മ​റി​യം ഷൈ​ജു ര​ണ്ടാം സ്ഥാ​ന​വും ഏ​ലി​യാ​സ് എ​ന്‍സി​ജി മൂ​ന്നാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി.

സ​ബ്ജൂ​ണി​യ​ര്‍ വി​ഭാ​ഗ​ത്തി​ല്‍ ഫ​ഹ​ദ് ഫാ​ദി​ല്‍ റെ​ഫാ​യ്തീ​ന്‍ (ക​ല്‍​ബ, ഇ​ന്ത്യ​ന്‍ സോ​ഷ്യ​ല്‍ & ക​ള്‍​ച്ച​റ​ല്‍ ക്ല​ബ് പ​ഠ​ന​കേ​ന്ദ്രം) ഒ​ന്നാം സ്ഥാ​ന​വും ആ​യി​ഷ ക​ല്ലൂ​രി​യ​ക​ത്ത് (ഫു​ജൈ​റ, ഇ​ന്ത്യ​ന്‍ സോ​ഷ്യ​ല്‍ ക്ല​ബ് പ​ഠ​ന​കേ​ന്ദ്രം) ര​ണ്ടാം സ്ഥാ​ന​വും മെ​ലീ​ന ലീ​ലു സി​ബി (ഫു​ജൈ​റ കൈ​ര​ളി ക​ള്‍​ച്ച​റ​ല്‍ അ​സോ​സി​യേ​ഷ​ന്‍ പ​ഠ​ന കേ​ന്ദ്രം) മൂ​ന്നാം​സ്ഥാ​ന​വും നേ​ടി.

ചാ​പ്റ്റ​റി​ല്‍ നി​ന്നു​ള്ള വി​ജ​യി​ക​ള്‍ മ​ല​യാ​ളം മി​ഷ​ന്‍ ന​ട​ത്തു​ന്ന ആ​ഗോ​ള ത​ല കാ​വ്യാ​ലാ​പ​ന മ​ത്സ​ര​ത്തി​ല്‍ പ​ങ്കെ​ടു​ക്കും. ജ​യ​ല​ക്ഷ്മി നാ​യ​ര്‍, അ​ജ്മി റ​ഷീ​ദ് എ​ന്നി​വ​ര്‍ മ​ത്സ​ര​ങ്ങ​ള്‍ അ​വ​ലോ​ക​നം ന​ട​ത്തി.

മ​ല​യാ​ളം മി​ഷ​ന്‍ പ​ഠ​ന​കേ​ന്ദ്രം വി​ദ്യാ​ര്‍​ഥി​ക​ളും അ​ധ്യാ​പ​ക​രും ര​ക്ഷ​ക​ര്‍​ത്താ​ക്ക​ളും,ഭാ​ഷാ പ്ര​വ​ര്‍​ത്ത​ക​രും, പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ത്തു.

Latest News

Corehub Up