ഫുജൈറ: അഞ്ചാമത് ലോക കേരള സഭ സമ്മേളന പ്രതിനിധികളായി കൈരളി കൽച്ചറൽ അസോസിയേഷൻ സെൻട്രൽ കമ്മിറ്റി അംഗങ്ങളായ സന്തോഷ് ഓമല്ലൂരും ലെനിൻ ജി. കുഴിവേലിയും തെരഞ്ഞെടുക്കപ്പെട്ടു.
മാധ്യമ പ്രവർത്തകൻ കൂടിയായ ലെനിൻ ജി. കുഴിവേലി ഇത് രണ്ടാം പ്രവിശ്യമാണ് ലോക കേരള സഭാംഗമാകുന്നത്. സന്തോഷ് ഓമല്ലൂർ മലയാളം മിഷൻ ഫുജൈറ ചാപ്റ്റർ ജോയിന്റ് സെക്രട്ടറിയും ലെനിൻ ജി. കുഴിവേലി വൈസ് പ്രസിഡന്റുമാണ്. കൈരളി സെൻട്രൽ കമ്മറ്റി ഇരുവരെയും അനുമോദിച്ചു.
നവകേരള നിർമിതിയിൽ പ്രവാസി മലയാളികളെ പങ്കാളികളാക്കുക എന്ന ലക്ഷ്യത്തോടെ രൂപീകരിച്ച ലോക കേരള സഭയിൽ അംഗമാകുവാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും പ്രവാസികളുടെ ആവശ്യങ്ങൾ ലോക കേരളസഭയുടെയും സർക്കാരിന്റെയും ശ്രദ്ധയിൽ കൊണ്ടുവരുന്നതിന് ലഭിച്ച അവസരം ഉപയോഗപെടുത്തുമെന്നും സന്തോഷ് ഓമല്ലൂരും ലെനിൻ ജി. കുഴിവേലിയും പറഞ്ഞു.
Tags : kairali fujarah lok kerala sabha fujairah