Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Fund

യുഎൻഎ ഫ​ണ്ട് ത​ട്ടി​പ്പ് കേ​സ്; ജാ​സ്മി​ൻ ഷാ​യു​ടെ സ്വ​ത്തു​ക്ക​ൾ ക​ണ്ടു​കെ​ട്ടി ഇ​ഡി

കൊ​ച്ചി: യു​ണൈ​റ്റ​ഡ് നഴ്സ​സ് അ​സോ​സി​യേ​ഷ​ൻ (യുഎൻഎ) ഫ​ണ്ട് ത​ട്ടി​പ്പ് കേ​സി​ല്‍ സം​ഘ​ട​ന​യു​ടെ നേ​താ​വാ​യ ജാ​സ്മി​ൻ ഷാ​യു​ടെ സ്വ​ത്തു​ക്ക​ൾ ക​ണ്ടു​കെ​ട്ടി ഇ​ഡി. ഭാ​ര്യ ഷ​ബ്ന, മ​റ്റ് ഭാ​ര​വാ​ഹി​ക​ൾ എ​ന്നി​വ​രു​ടെ സ്വ​ത്തു​ക്ക​ളും ഇ​ഡി ക​ണ്ടു​കെ​ട്ടി. മ​ല​പ്പു​റം, പാ​ല​ക്കാ​ട്, തൃ​ശൂ​ർ, ഇ​ടു​ക്കി ജി​ല്ല​ക​ളി​ലാ​യു​ള്ള ഭൂ​മി​യും ഫ്ലാ​റ്റു​മാ​ണ് ക​ണ്ടു​കെ​ട്ടി​യ​ത്.

ത​ട്ടി​പ്പ് ന​ട​ക്കു​ന്ന സ​മ​യ​ത്ത് സം​ഘ​ട​ന​യു​ടെ ദേ​ശീ​യ പ്ര​സി​ഡ​ന്‍റാ​യി​രു​ന്നു ജാ​സ്മി​ൻ ഷാ. ​സം​സ്ഥാ​ന​ത്ത് ന​ട​ന്നു​വ​രു​ന്ന ന​ഴ്‌​സു​മാ​രു​ടെ വേ​ത​ന സ​മ​രം ജാ​സ്മി​ൻ ഷാ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ യു​എ​ന്‍​എ​യാ​ണ് ന​യി​ക്കു​ന്ന​ത്. സം​ഘ​ട​ന​യു​ടെ ഫ​ണ്ട് പ്ര​തി​ക​ൾ ഫ്ലാ​റ്റ് വാ​ങ്ങാ​നും കാ​റു​ക​ൾ വാ​ങ്ങാ​നും വ​ക​മാ​റ്റി എ​ന്നാ​യി​രു​ന്നു കേ​സ്. 1.80 കോ​ടി​യു​ടെ ക്ര​മ​ക്കേ​ടാ​ണ് ക്രൈം ​ബ്രാ​ഞ്ച് റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്ന​ത്. ‌

ജാ​സ്മി​ൻ ഷാ​യു​ടെ ഭാ​ര്യ​യു​ടെ പേ​രി​ല​ട​ക്കം ഫ്ലാ​റ്റ് വാ​ങ്ങി​യെ​ന്നാ​യി​രു​ന്നു കു​റ്റ​പ​ത്ര​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. ആ​ശു​പ​ത്രി വാ​ങ്ങാ​ൻ എ​ന്ന പേ​രി​ലും പ്ര​തി​ക​ൾ ക്ര​മ​ക്കേ​ട് ന​ട​ത്തി​യി​രു​ന്നു​വെ​ന്നും ആ​രോ​പ​ണ​മു​ണ്ടാ​യി​രു​ന്നു.

2019ൽ ​ജാ​സ്മി​ൻ ഷാ ​അ​ട​ക്കം അ​ഞ്ചു​ പേ​ർ​ക്കെ​തി​രെ ക്രൈം​ബ്രാ​ഞ്ച് ലു​ക്ക് ഔ​ട്ട് നോ​ട്ടീ​സ് പു​റ​ത്തി​റ​ക്കി​യി​രു​ന്നു. പി​ന്നീ​ട് 2020ൽ ​ജാ​സ്മി​ൻ ഷാ​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. യു​എ​ൻ​എ​യു​ടെ മു​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ് സി​ബി മു​കേ​ഷാണ് ജാ​സ്മി​ൻ ഷാ​യ്‌​ക്കെ​തി​രെ ആ​ദ്യം പ​രാ​തി ന​ൽ​കി​യ​ത്. ന​ഴ്‌​സു​മാ​രു​ടെ പക്കൽനി​ന്ന​ട​ക്കം പി​രി​ച്ച പ​ണം ഉ​ൾ​പ്പെ​ടെ ഭീ​മ​മാ​യ തു​ക ത​ട്ടി എ​ന്നാ​യി​രു​ന്നു കേ​സ്.

Latest News

Corehub Up