വലൻസിയ: ലാലീഗ ഫുട്ബോളിൽ ഗെറ്റാഫെക്കെതിരെ ലെവാന്റെയ്ക്ക് ജയം. തിങ്കളാഴ്ച നടന്ന മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിനാണ് ലെവാന്റെ വിജയിച്ചത്.
കാർലോസ് എസ്പിയാണ് ലെവാന്റെയ്ക്ക് വേണ്ടി ഗോൾ നേടിയത്. 83-ാം മിനിറ്റിലാണ് എസ്പി ഗോൾ സ്കോർ ചെയ്തത്.
വിജയത്തോടെ ലെവാന്റെയ്ക്ക് 29 പോയിന്റായി. നിലവിൽ ലീഗ് ടേബിളിൽ 19-ാം സ്ഥാനത്താണ് ലെവാന്റെ.