Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Gift

ക്രി​ക്ക​റ്റും സം​ഗീ​ത​വും ഒന്നായ നി​മി​ഷം; ജെ​മീ​മ​യ്ക്കു ഗാ​വ​സ്ക​റു​ടെ സമ്മാനം - ബാ​റ്റ് ഗി​റ്റാ​ർ!

മുംബൈ: ലോ​ക​ക​പ്പ് വി​ജ​യ​ത്തി​ന്‍റെ ആ​വേ​ശ​ത്തി​നി​ട​യി​ൽ ഇ​ന്ത്യ​ൻ വ​നി​താ താ​രം ജെ​മീ​മ റോ​ഡ്രി​ഗ​സി​നു ല​ഭി​ച്ച ഏ​റ്റ​വും വ​ലി​യ സ​ർ​പ്രൈ​സ് ഒ​രു​പ​ക്ഷേ ഇ​തി​ഹാ​സ താ​രം സു​നി​ൽ ഗാ​വ​സ്ക​റു​ടെ കൈയി​ൽ നി​ന്നാ​കാം. ക്രി​ക്ക​റ്റും സം​ഗീ​ത​വും ഒ​രു​പോ​ലെ നെ​ഞ്ചി​ലേ​റ്റു​ന്ന ജെ​മീ​മ​യ്ക്ക്, ബാ​റ്റി​ന്‍റെ ആ​കൃ​തി​യി​ലു​ള്ള ഒ​രു സ​വി​ശേ​ഷ ഗി​റ്റാ​റാ​ണ് ഗാ​വ​സ്ക​ർ സ​മ്മാ​നി​ച്ച​ത്. ലോ​ക​ക​പ്പ് നേ​ട്ട​ത്തിനു ശേ​ഷം ന​ട​ത്തി​യ വാ​ഗ്ദാ​ന​മാ​ണ് ഇ​തോ​ടെ സ​ഫ​ല​മാ​യ​ത്.

ഒരുമിച്ചു പാടാം

2025-ലെ ​വ​നി​താ ലോ​ക​ക​പ്പ് സെ​മി​ഫൈ​ന​ലി​ൽ ഓ​സ്‌​ട്രേ​ലി​യ​യ്‌​ക്കെ​തി​രേ ജെ​മീ​മ പു​റ​ത്തെ​ടു​ത്ത ഐ​തി​ഹാ​സി​ക പ്ര​ക​ട​ന​ത്തി​നു പി​ന്നാ​ലെ​യാ​ണ് ഈ ​വാ​ഗ്ദാ​ന​ത്തിന്‍റെ തു​ട​ക്കം. 339 എ​ന്ന കൂ​റ്റ​ൻ ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന് ഇ​ന്ത്യ​യെ ഫൈ​ന​ലി​ലെ​ത്തി​ച്ച ജെ​മീ​മ​യു​ടെ 127 റ​ൺ​സ് (പു​റ​ത്താ​കാ​തെ) ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റി​ലെ ത​ന്നെ എ​ക്കാ​ല​ത്തെ​യും മി​ക​ച്ച ഇ​ന്നിം​ഗ്‌​സു​ക​ളി​ൽ ഒ​ന്നാ​യി മാ​റി. ആ ​സ​മ​യ​ത്ത് ഗാ​വ​സ്ക​ർ ഒ​രു ത​മാ​ശ​യെ​ന്നോ​ണം പ​റ​ഞ്ഞു: ഇ​ന്ത്യ ലോ​ക​ക​പ്പ് ഉ​യ​ർ​ത്തി​യാ​ൽ ന​മു​ക്കൊ​രു​മി​ച്ചു പാ​ടാം.

അമ്പരന്ന് ജെമീമ

ഇ​ന്ത്യ കി​രീ​ടം ചൂ​ടി​യ​തോ​ടെ ഗാ​വ​സ്ക​ർ ത​ന്‍റെ വാ​ക്ക് വെ​റും വാ​ക്ക​ല്ലെന്നു തെ​ളി​യി​ച്ചു. വു​മ​ൺ​സ് പ്രീ​മി​യ​ർ ലീ​ഗി​നു തൊ​ട്ടു​മു​മ്പ് ന​ട​ന്ന ച​ട​ങ്ങി​ലാ​ണ് അ​ദ്ദേ​ഹം ജെ​മീ​മ​യെ ഞെ​ട്ടി​ച്ച​ത്. ക്രിക്കറ്റ് ബാറ്റിന്‍റെ രൂപത്തിൽ നിർമിച്ച ഗിറ്റാർ ആണ് ഗാവസ്കർ ജെമീമയ്ക്കു സമ്മാനമായി നൽകിയത്. സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യ വീ​ഡി​യോ​യി​ൽ, ബാ​റ്റി​ന്‍റെ രൂ​പ​ത്തി​ലു​ള്ള ക​സ്റ്റം മെ​യ്ഡ് ഗി​റ്റാ​ർ ക​ണ്ട് ജെ​മീ​മ അ​മ്പ​ര​ക്കു​ന്ന​തു കാ​ണാം.

തന്‍റെ ര​ണ്ട് ഇ​ഷ്ട​ങ്ങ​ളെ​യും കോ​ർ​ത്തി​ണ​ക്കി​യ ​സ​മ്മാ​നം താ​രം ഏ​റെ സ​ന്തോ​ഷ​ത്തോ​ടെ​യാ​ണ് ഏ​റ്റു​വാ​ങ്ങി​യ​ത്. തു​ട​ർ​ന്ന് ​ബാ​റ്റ് ഗി​റ്റാ​ർ മീ​ട്ടി ഗാ​വ​സ്ക​റു​മൊ​ത്ത് ജെ​മീ​മ പാ​ട്ടു​പാ​ടു​ക​യും ചെ​യ്തു. ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റി​ലെ ര​ണ്ട് ത​ല​മു​റ​ക​ൾ ഒ​ത്തു​ചേ​ർ​ന്ന ആ ​നി​മി​ഷം ആ​രാ​ധ​ക​രു​ടെ മ​നം ക​വ​ർ​ന്നു.

ലോ​ക​ക​പ്പ് നാ‍യികയിൽനിന്ന് ഇ​നി ക്യാ​പ്റ്റ​ൻ എ​ന്ന നി​ല​യി​ലേ​ക്കാ​ണ് ജെ​മീ​മ​യു​ടെ ചു​വ​ടു​മാ​റ്റം. വു​മ​ൺ​സ് പ്രീ​മി​യ​ർ ലീ​ഗി​ൽ ഡ​ൽ​ഹി ക്യാ​പി​റ്റ​ൽ​സി​നെ ന​യി​ക്കു​ന്ന​ത് ജെ​മീ​മ​യാ​ണ്. നി​ല​വി​ലെ ചാ​മ്പ്യ​ന്മാ​രാ​യ ഹ​ർ​മ​ൻ​പ്രീ​ത് കൗ​റിന്‍റെ മും​ബൈ ഇ​ന്ത്യ​ൻ​സി​നെ​തി​രെ​യാ​ണ് ജെ​മീ​മ​യു​ടെ ആ​ദ്യ പോ​രാ​ട്ടം.

Latest News

Corehub Up