x
ad
Mon, 21 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മാ​മ്മോദീസയ്ക്ക് എത്തിയവർക്ക് സ​മ്മാ​ന​മാ​യി പ്ലാ​വി​ൻ​തൈ

വെബ് ഡെസ്ക്
Published: September 20, 2026 11:40 PM IST | Updated: September 20, 2026 11:40 PM IST

അ​തി​ഥി​ക​ൾ​ക്ക് മ​ക​ളു​ടെ ചി​ത്രം പ​ക​ർ​ത്തി​യ ക​വ​റി​ൽ പ്ലാ​വി​ൻതൈ​ക​ൾ ന​ൽ​കു​ന്ന മാ​താ​പി​താ​ക്ക​ൾ.

ത​ൻ​വി​യു​ടെ ഓ​ർ​മ​ക​ൾ​ക്ക് ഇ​നി ത​ണ​ലും ഫ​ല​വും

നെ​ടു​ങ്ക​ണ്ടം: ജീ​വി​ത​ത്തി​ലെ സു​ന്ദ​ര നി​മി​ഷ​ങ്ങ​ൾ മ​ധു​ര​മു​ള്ള ഓ​ർ​മ​ക​ളാ​യി എ​ന്നും കൂ​ടെ​യു​ണ്ടാ​കും. ആ ​ഓ​ർ​മ​ക​ൾ​ക്ക് കൂ​ടു​ത​ൽ മാ​ധു​ര്യം പ​ക​രാ​ൻ സ​മ്മാ​ന​പ്പൊ​തി​ക​ൾ​ക്കു​മാ​കും. എ​ന്നാ​ൽ, നെ​ടു​ങ്ക​ണ്ടം ച​ക്ക​ക്കാ​നം സ്വ​ദേ​ശി​നി നി​മ്മി​യു​ടെ​യും എ​റ​ണാ​കു​ളം സ്വ​ദേ​ശി വി​നു​വി​ന്‍റെ​യും മ​ക​ൾ ത​ൻ​വി മ​റി​യ​ത്തി​ന്‍റെ മാ​മ്മോദീ​സ ച​ട​ങ്ങി​ൽ അ​തി​ഥി​ക​ൾ​ക്ക് ല​ഭി​ച്ച​ത് വ്യ​ത്യ​സ്ത​മാ​യൊ​രു സ​മ്മാ​നം-ഒ​രു പ്ലാവിൻ തൈ.

​മാമ്മോദീസ ച​ട​ങ്ങി​നെ​ത്തി​യ എല്ലാവ രും മ​ട​ങ്ങി​യ​ത് ത​ൻ​വി​യു​ടെ ചി​ത്ര​മു​ള്ള ക​വ​റി​ൽ പൊ​തി​ഞ്ഞ പ്ലാ​വി​ൻ​തൈ​യു​മാ​യാ​ണ്. ‘വ​ലു​താ​കു​മ്പോ​ൾ ഈ ​മ​രം കാ​ണാ​ൻ ഞാ​ൻ വീ​ട്ടി​ലേ​ക്ക് എ​ത്തി​യേ​ക്കാ​വേ’ എ​ന്ന് കു​ഞ്ഞു ത​ൻ​വി പ​റ​യു​ന്ന​തു​ രേ​ഖ​പ്പെ​ടു​ത്തി​യ കു​റി​പ്പും എല്ലാ ക​വ​റി​ലു​മു​ണ്ടാ​യി​രു​ന്നു.​

ത​ൻ​വി​യു​ടെ മാ​മ്മോദീസ​യ്ക്ക് സ​മ്മാ​ന​മാ​യി പ്ലാ​വി​ൻ​തൈത​ന്നെ തെ​ര​ഞ്ഞെ​ടു​ക്കാ​ൻ പ്ര​ത്യേ​ക കാ​ര​ണ​മു​ണ്ട്. അ​മ്മ നി​മ്മി​യു​ടെ നാ​ടാ​യ ച​ക്ക​ക്കാ​ന​ത്തി​ന്‍റെ പേ​രി​ൽത​ന്നെ​യാ​ണ് പ്ലാ​വ് ന​ൽ​കാ​നു​ള്ള തീ​രു​മാ​ന​മു​ണ്ടാ​യ​ത്.​ വി​യ​റ്റ്നാം ഏ​ർ​ളി​യു​ടെ തൈ​ക​ളാ​ണ് അ​തി​ഥി​ക​ൾ​ക്ക് കൈ​മാ​റി​യ​ത്.

വ​ള​ർ​ന്ന​ശേ​ഷം ത​ൻ​വി​യെ​യും കൂ​ട്ടി ഓ​രോ വീ​ട്ടി​ലു​മെ​ത്തി ത​നി​ക്കാ​യി ന​ട്ട പ്ലാ​വു​ക​ൾ കാ​ണ​ണ​മെ​ന്നാ​ണ് മാ​താ​പി​താ​ക്ക​ളു​ടെ ആ​ഗ്ര​ഹം. സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നുള്ള ബ​ന്ധു​ക്ക​ളും സു​ഹൃ​ത്തു​ക്ക​ളും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

Tags : Nattuvishesham DistrictNews DeepikaNews gift

Recent News

Corehub Up