Thu, 22 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Gunfire

ടൈ​ഗ​ർ ഷ്റോ​ഫി​നു നേ​ർ​ക്ക് വെ​ടി​വ​യ്പ്: മൂ​ന്നു പ്ര​തി​ക​ളെ​യും പൊ​ലി​സ്‌ ക​സ്റ്റ​ഡി​യി​ൽ വി​ട്ടു

ബോ​ളി​വു​ഡ് ന​ട​ൻ ടൈ​ഗ​ർ ഷ്റോ​ഫി​നു നേ​ർ​ക്കു വെ​ടി​വ​യ്പ് ന​ട​ത്തി​യ മൂ​ന്നം​ഗ സം​ഘ​ത്തെ ഈ ​മാ​സം 31 വ​രെ പൊ​ലി​സ്‌ ക​സ്റ്റ​ഡി​യി​ൽ വി​ട്ടു. ഇ​ന്ന​ലെ രാ​വി​ലെ​യാ​ണു പ്ര​തി​ക​ളെ രാ​ജ​സ്ഥാ​നി​ലെ കോ​ട്ട​യി​ൽ​നി​ന്ന് മും​ബൈ​യി​ലെ​ത്തി​ച്ച​ത്.

റെ​ഹാ​ൻ, റി​തി​ക് കു​ർ​മി, ഫൂ​ൽ സിം​ഗ് എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ പൊ​ലി​സി​നു വി​ട്ടു​ന​ൽ​കു​ക​യാ​യി​രു​ന്നു.

ഞാ​യ​റാ​ഴ്ച​യാ​ണ് ടൈ​ഗ​ർ ഷ്റോ​ഫി​ന്‍റെ കാ​റി​നു നേ​ർ​ക്ക് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. ഷ്റോ​ഫി​നു പ​രി​ക്കേ​റ്റി​ല്ലെ​ങ്കി​ലും ഡ്രൈ​വ​ർ​ക്കും സ​ഹാ​യി​ക്കും പ​രി​ക്കേ​റ്റു.

Latest News

Corehub Up