x
ad
Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഗോ​വ​യി​ൽ കാ​സി​നോ ഉ​ട​മ​യ്ക്ക് നേ​രെ വെ​ടി​വ​യ്പ്പ്; ത​ല​നാ​രി​ഴ​യ്ക്ക് ര​ക്ഷ​പ്പെ​ട്ടു

വെബ് ഡെസ്ക്
Published: August 29, 2026 05:00 PM IST | Updated: August 29, 2026 05:00 PM IST

പ്രതീകാത്മക ചിത്രം

 പ​നാ​ജി: ഗോ​വ​യി​ൽ കാ​സി​നോ ഉ​ട​മ​യ്ക്ക് നേ​രെ വെ​ടി​വ​യ്പ്പ്. ക​ർ​ണാ​ട​ക സ്വ​ദേ​ശി​യാ​യ ശ്രീ​നി​വാ​സ് നാ​യ​ക്കി​ന് നേ​രെ​യാ​ണ് ആ​ക്ര​മ​ണം ന​ട​ന്ന​ത്. ശ്രീ​നി​വാ​സ് നാ​യ​ക് പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു. പ​നാ​ജി​യി​ലെ നി​യോ മ​ജ​സ്റ്റി​ക് ഹോ​ട്ട​ലി​ന് സ​മീ​പ​ത്താ​ണ് സം​ഭ​വം ന​ട​ന്ന​ത്.

ശ്രീ​നി​വാ​സ് നാ​യ​ക് ഓ​ഫീ​സി​ൽ നി​ന്ന് പു​റ​ത്തി​റ​ങ്ങി കാ​റി​ൽ ക​യ​റാ​ൻ ശ്ര​മി​ക്ക​വേ​യാ​ണ് ആ​ക്ര​മ​ണം ന​ട​ന്ന​ത്. കാ​ത്തി​രു​ന്ന ര​ണ്ട് അ​ക്ര​മി​ക​ൾ ഇ​യാ​ൾ​ക്ക് നേ​രെ മൂ​ന്ന് റൗ​ണ്ട് വെ​ടി​യു​തി​ർ​ത്തു. ആ​ക്ര​മ​ണം ന​ട​ന്ന​യു​ട​ൻ ശ്രീ​നി​വാ​സ് നാ​യ​ക് ഹോ​ട്ട​ൽ ലോ​ബി​യി​ലേ​ക്ക് പി​ന്മാ​റു​ക​യും, ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന അം​ഗ​ര​ക്ഷ​ക​ർ അ​ക്ര​മി​ക​ൾ​ക്ക് നേ​രെ വെ​ടി​യു​തി​ർ​ക്കു​ക​യും ചെ​യ്തു. പി​ന്നാ​ലെ അ​ക്ര​മി​ക​ൾ സ​മീ​പ​ത്തെ ദേ​ശീ​യ​പാ​ത മു​റി​ച്ചു​ക​ട​ന്ന് ഓ​ടി ര​ക്ഷ​പ്പെ​ട്ടു.

വെ​ടി​വ​യ്പ്പി​ന്‍റെ​യും അ​ക്ര​മി​ക​ൾ ര​ക്ഷ​പ്പെ​ടു​ന്ന​തി​ന്‍റെ​യും സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പോ​ലീ​സി​ന് ല​ഭി​ച്ചി​ട്ടു​ണ്ട്. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പോ​ലീ​സ് പ്ര​തി​ക​ൾ​ക്കാ​യി തെ​ര​ച്ചി​ൽ ഊ​ർ​ജ്ജി​ത​മാ​ക്കി. ബി​സി​ന​സ് ത​ർ​ക്ക​ങ്ങ​ളാ​ണ് സം​ഭ​വ​ത്തി​ന് പി​ന്നി​ലെ പ്ര​ധാ​ന കാ​ര​ണ​മെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം. സം​ഭ​വ​ത്തി​ൽ കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രു​ന്നു.

 

 

Tags : Casino Owner Gunfire Goa Escapes Narrow margin

Recent News

Corehub Up