Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Escapes

പിന്തുടര്‍ന്നു വന്ന കാട്ടാനയുടെ മുമ്പില്‍ നിന്നും തൊഴിലാളി അത്ഭുതകരമായി രക്ഷപെട്ടു

മൂന്നാര്‍: പിന്തുടര്‍ന്ന് ഓടിച്ച കാട്ടാനയുടെ ആക്രമണത്തില്‍ തൊഴിലാളി രക്ഷപെട്ടത് തലനാരിഴയ്ക്ക്. മൂന്നാര്‍ എല്ലപ്പെട്ടി എസ്റ്റേറ്റ് സ്വദേശിയായ പാണ്ടിരാജ് ആണ് ആനയുടെ ആക്രമണത്തില്‍ നിന്നും രക്ഷപെട്ടത്.

എസ്‌റ്റേറ്റിലെ വീടിനോടു ചേര്‍ന്നുള്ള തേയിലക്കാട്ടില്‍ നില്‍ക്കുന്നതിനിടയിലായിരുന്നു അപ്രതീക്ഷിതമായി ആനയെ കണ്ടത്. രണ്ട് ആനകളാണ് ഉണ്ടായിരുന്നത്. വീടിലേക്ക് ഓടാന്‍ ശ്രമിക്കുന്നതിനിടിയില്‍ ഇതില്‍ ഒരു ആന അലറി പിന്നാലെ പാഞ്ഞടുക്കുകയായിരുന്നു.

വേഗത്തില്‍ ഓടിയ ആന തൊട്ടുപിന്നാലെ ഓടിയെത്തിയെങ്കിലും പാണ്ടിരാജ് വീടിനു മുമ്പിലെ ഗേറ്റിലേക്ക് ഓടിക്കയറുകയായിരുന്നു. ജോലിയില്‍ നിന്നും വിരമിച്ച് എസ്‌റ്റേറ്റില്‍ തന്നെ കഴിഞ്ഞുവരുന്നതിനിടയിലാണ് ആനയുടെ ആക്രമണത്തില്‍ നിന്നും അത്ഭുതകരമായി രക്ഷപെടുന്നത്.

സമീപവാസി ആന ഓടിക്കുന്ന ദൃശ്യം മൊബൈലില്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുക കൂടി ചെയ്തതോടെ നിരവധി പേരാണ് ആശങ്കയോടെ ഈ ദൃശ്യം കണ്ടത്. പട്ടാപ്പകല്‍ ആനയുടെ ആക്രമണ ശ്രമം ഉണ്ടായതോടെ കന്നിമല എസ്‌റ്റേറ്റില്‍ താമസിക്കുന്ന എസ്‌റ്റേറ്റ് തൊഴിലാളികള്‍ പരിഭ്രാന്തിയിലാണ്.

മൂന്നാറില്‍ ആന സാന്നിധ്യം നിരന്തരം ഉള്ള എസ്റ്റേറ്റ് പ്രദേശങ്ങളില്‍ ഒന്നാണ് കന്നിമല. ആന ആക്രമണത്തെ ചെറുക്കാന്‍ വനം വകുപ്പ് നിരവധി പദ്ധതികള്‍ ആവിഷ്‌കരിക്കുന്നുണ്ടെങ്കിലും അതൊന്നും ഫലം കാണാത്ത അവസ്ഥയാണ് നിലവിലുള്ളത്.

Kerala

കാ​റി​ന് തീ​പി​ടി​ച്ചു, ദ​മ്പ​തി​ക​ൾ അ​ദ്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെട്ടു

അ​മ്പ​ല​പ്പു​ഴ: യാ​ത്ര​യ്ക്കി​ടെ കാ​റി​ന് തീ​പി​ടി​ച്ചു. ദ​മ്പ​തി​ക​ൾ അ​ദ്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെട്ടു. കാ​ർ പൂ​ർ​ണ​മാ​യി ക​ത്തി ന​ശി​ച്ചു. ദേ​ശീ​യ പാ​ത​യി​ൽ പു​ന്ന​പ്ര പ​റ​വൂ​രി​ൽ ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം.

ക​രു​വാ​റ്റ രേ​ഖാ​ല​യം വീ​ട്ടി​ൽ പ്ര​ദീ​പ്, ഭാ​ര്യ രേ​ഖ എ​ന്നി​വ​രാ​ണ് കാ​റി​ലു​ണ്ടാ​യി​രു​ന്ന​ത്. ക​രു​വാ​റ്റ​യി​ൽനി​ന്ന് ആ​ല​പ്പു​ഴ​യി​ലേ​ക്ക് പോ​കു​ന്ന​തി​നി​ടെ കാ​റി​ൽനി​ന്ന് പു​ക ഉ​യ​രു​ക​യാ​യി​രു​ന്നു. ഉ​ട​ൻത​ന്നെ കാ​ർ നി​ർ​ത്തി ദ​മ്പ​തി​ക​ൾ പു​റ​ത്തി​റ​ങ്ങി​യ​തി​നാ​ൽ അ​പ​ക​ടം ഒ​ഴി​വാ​യി.

ആ​ല​പ്പു​ഴ​യി​ൽനി​ന്നെ​ത്തി​യ ഫ​യ​ർ​ഫോ​ഴ്സ് സം​ഘ​മാ​ണ് തീ​യ​ണ​ച്ച​ത്. ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ടാ​ണ് അ​പ​ക​ട കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

Kerala

ഭാ​ര്യ​യെ കാ​ണാ​നി​ല്ല: മ​ക​നു​മാ​യി ബ​സി​ന് മു​ന്നി​ൽ ചാ​ടി യു​വാ​വ്; ത​ല​നാ​രി​ഴ​യ്ക്ക് ര​ക്ഷ​പെ​ട്ടു

പ​ത്ത​നം​തി​ട്ട: നാ​ലു​വ​യ​സു​ള്ള മ​ക​നു​മാ​യി സ്വ​കാ​ര്യ ബ​സി​ന് മു​ന്നി​ല്‍ ചാ​ടി ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ച് പി​താ​വ്. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 9.30ന് ​അ​ടൂ​ര്‍ ഇ​ന്ദ്ര​പ്ര​സ്ഥ ഹോ​ട്ട​ലി​ന് സ​മീ​പ​മാ​യി​രു​ന്നു സം​ഭ​വം.

ബ​സ് ഡ്രൈ​വ​ർ പെ​ട്ടെ​ന്ന് ബ്രേ​ക്ക് ചെ​യ്ത് ബ​സ് നി​ർ​ത്തി​യ​തി​നെ​ത്തു​ട​ർ​ന്ന് ര​ണ്ടു​പേ​രും ര​ക്ഷ​പ്പെ​ട്ടു. റോ​ഡ​രി​കി​ലൂ​ടെ മ​ക​നു​മൊ​പ്പം വ​ന്ന​യാ​ൾ പെ​ട്ടെ​ന്ന് റോ​ഡി​ന്‍റെ മ​ധ്യ​ത്തി​ലേ​ക്കി​റ​ങ്ങി ബ​സി​ന് മു​ന്നി​ലേ​ക്ക് ചാ​ടു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്.

അ​ടൂ​ര്‍-​ച​വ​റ റൂ​ട്ടി​ല്‍ സ​ര്‍​വീ​സ് ന​ട​ത്തു​ന്ന 'അ​ശ്വി​ന്‍' എ​ന്ന ബ​സിന്‍റെ മു​ന്നി​ലാ​യി​രു​ന്നു ആ​ത്മ​ഹ​ത്യാ​ശ്ര​മം. ഡ്രൈ​വ​ർ ഉ​ണ്ണി​കൃ​ഷ്ണ​ൻ പെ​ട്ടെ​ന്ന് ബ​സ് നി​ർ​ത്തി​യ​തി​നാ​ൽ അ​പ​ക​ടം ഒ​ഴി​വാ​യി. സം​ഭ​വം ക​ണ്ട് ആ​ളു​ക​ള്‍ ഓ​ടി​ക്കൂ​ടി​യ​തോ​ടെ ഇ​യാ​ള്‍ കു​ട്ടി​യെ​യും കൊ​ണ്ട് ഓ​ടി​പ്പോ​കാ​ൻ ശ്ര​മി​ച്ചു. എ​ന്നാ​ൽ നാ​ട്ടു​കാ​ർ ത​ട​ഞ്ഞു​വ​ച്ച് പോ​ലീ​സി​ൽ ഏ​ൽ​പ്പി​ക്കു​ക​യാ​യി​രു​ന്നു.

ആ​ദി​ക്കാ​ട്ടു​ക്കു​ള​ങ്ങ​ര സ്വ​ദേ​ശി​യാ​യ 45കാ​ര​നാ​ണ് കു​ട്ടി​യു​മൊ​ത്ത് ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ച​ത്. ഭാ​ര്യ​യ്ക്കും മ​ക​നും ഒ​പ്പം രാ​വി​ലെ അ​ടൂ​ര്‍ ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​യ​താ​ണെ​ന്നും എ​ന്നാ​ല്‍, ആ​ശു​പ​ത്രി​യി​ല്‍​വ​ച്ച് ഭാ​ര്യ​യെ കാ​ണാ​താ​യെ​ന്നും ഇ​യാ​ൾ പോ​ലീ​സി​നോ​ട് പ​റ​ഞ്ഞു.

ഭാ​ര്യ​യെ കാ​ണാ​താ​യ​തി​ന്‍റെ മ​നോ​വി​ഷ​മ​ത്തി​ൽ ബ​സി​നു മു​ന്നി​ൽ ചാ​ടി ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ച​തെ​ന്നാ​ണ് മൊ​ഴി. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്നു​ണ്ട്.

Kerala

വി​യ്യൂ​രി​ൽ ത​ട​വു​കാ​ര​ൻ ജ​യി​ൽ​ചാ​ടി

തൃ​ശൂ​ർ: വി​യ്യൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ നി​ന്നും ത​ട​വു​കാ​ര​ൻ ജ​യി​ൽ​ച്ചാ​ടി. ബാ​ല​മു​രു​ക​ൻ എ​ന്ന ത​ട​വു​കാ​ര​നാ​ണ് ജ​യി​ൽ ചാ​ടി​യ​ത്. ക​റു​ത്ത ഷ​ർ​ട്ടും വെ​ളു​ത്ത മു​ണ്ടും ആ​യി​രു​ന്നു ജ​യി​ൽ ചാ​ടു​മ്പോ​ഴു​ള്ള വേ​ഷം.

പോ​ലീ​സ് തൃ​ശൂ​ർ ന​ഗ​ര​ത്തി​ൽ വ്യാ​പ​ക പ​രി​ശോ​ധ​ന ന​ട​ത്തു​ക​യാ​ണ്. ത​മി​ഴ്നാ​ട് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി തി​രി​ച്ച് കൊ​ണ്ടു​വ​രു​ന്ന​തി​ടെ​യാ​ണ് ജ​യി​ൽ ചാ​ടി​യ​ത്. ഒ​രു വ​ർ​ഷം മു​ൻ​പും ബാ​ല​മു​രു​ക​ൻ ജ​യി​ൽ ചാ​ടി​യി​രു​ന്നു.

അ​ധി​ക​ദൂ​രം ക​ട​ന്നു ക​ള​യാ​നു​ള്ള സാ​ധ്യ​ത​യി​ല്ലെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. ഒ​രു കാ​റി​ൽ ബാ​ല​മു​രു​ക​ൻ ര​ക്ഷ​പ്പെ​ട്ടു​വെ​ന്ന ത​ര​ത്തി​ൽ ഒ​രു സൂ​ച​ന പോ​ലീ​സി​ന് ല​ഭി​ച്ചി​ട്ടു​ണ്ട്. നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ് ബാ​ല​മു​രു​ക​നെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു.

Kerala

കൊ​ല്ല​ത്ത് മോ​ഷ​ണ​ക്കേ​സ് പ്ര​തി​ക​ൾ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ നി​ന്ന് ര​ക്ഷ​പ്പെ​ട്ടു

കൊ​ല്ലം: മോ​ഷ​ണ​ക്കേ​സ് പ്ര​തി​ക​ൾ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ നി​ന്ന് ര​ക്ഷ​പ്പെ​ട്ടു. കൊ​ല്ലം ക​ട​യ്ക്ക​ൽ ചെ​റു​കു​ള​ത്ത് വെ​ച്ചാ​ണ് സം​ഭ​വം.

ആ​യൂ​ബ് ഖാ​ൻ, സെ​യ്താ​ലി എ​ന്നി​വ​രാ​ണ് ര​ക്ഷ​പ്പെ​ട്ട​ത്. അ​ച്ഛ​നും മ​ക​നും ആ​ണ് പ്ര​തി​ക​ള്‍. തി​രു​വ​ന​ന്ത​പു​രം പാ​ലോ​ട് പൊ​ലീ​സ് പ്ര​തി​ക​ളെ വ​യ​നാ​ട്ടി​ൽ നി​ന്ന് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് കൊ​ണ്ടു​വ​രി​ക​യാ​യി​രു​ന്നു.

കൊ​ല്ല​ത്ത് വ​ച്ച് ഡ്രൈ​വ​ർ​ക്ക് ഫോ​ൺ വ​ന്നു. സം​സാ​രി​ക്കാ​ന്‍ വേ​ണ്ടി വ​ണ്ടി​യൊ​തു​ക്കി പു​റ​ത്തേ​ക്കി​റ​ങ്ങു​ക​യും ചെ​യ്തു. ഇ​തി​നി​ടെ​യാ​ണ് പ്ര​തി​ക​ൾ ഓ​ടി​പ്പോ​യ​ത്.

കൈ ​വി​ല​ങ്ങു​മാ​യാ​ണ് ഇ​വ​ർ ര​ക്ഷ​പ്പെ​ട്ട​ത്. പ്ര​തി​ക​ൾ​ക്കാ​യി പോ​ലീ​സ് തെ​ര​ച്ചി​ൽ തു​ട​രു​ക​യാ​ണ്.

Latest News

Corehub Up