x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​യ്യൂ​രി​ൽ ത​ട​വു​കാ​ര​ൻ ജ​യി​ൽ​ചാ​ടി


Published: November 4, 2025 12:45 AM IST | Updated: November 4, 2025 12:45 AM IST

തൃ​ശൂ​ർ: വി​യ്യൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ നി​ന്നും ത​ട​വു​കാ​ര​ൻ ജ​യി​ൽ​ച്ചാ​ടി. ബാ​ല​മു​രു​ക​ൻ എ​ന്ന ത​ട​വു​കാ​ര​നാ​ണ് ജ​യി​ൽ ചാ​ടി​യ​ത്. ക​റു​ത്ത ഷ​ർ​ട്ടും വെ​ളു​ത്ത മു​ണ്ടും ആ​യി​രു​ന്നു ജ​യി​ൽ ചാ​ടു​മ്പോ​ഴു​ള്ള വേ​ഷം.

പോ​ലീ​സ് തൃ​ശൂ​ർ ന​ഗ​ര​ത്തി​ൽ വ്യാ​പ​ക പ​രി​ശോ​ധ​ന ന​ട​ത്തു​ക​യാ​ണ്. ത​മി​ഴ്നാ​ട് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി തി​രി​ച്ച് കൊ​ണ്ടു​വ​രു​ന്ന​തി​ടെ​യാ​ണ് ജ​യി​ൽ ചാ​ടി​യ​ത്. ഒ​രു വ​ർ​ഷം മു​ൻ​പും ബാ​ല​മു​രു​ക​ൻ ജ​യി​ൽ ചാ​ടി​യി​രു​ന്നു.

അ​ധി​ക​ദൂ​രം ക​ട​ന്നു ക​ള​യാ​നു​ള്ള സാ​ധ്യ​ത​യി​ല്ലെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. ഒ​രു കാ​റി​ൽ ബാ​ല​മു​രു​ക​ൻ ര​ക്ഷ​പ്പെ​ട്ടു​വെ​ന്ന ത​ര​ത്തി​ൽ ഒ​രു സൂ​ച​ന പോ​ലീ​സി​ന് ല​ഭി​ച്ചി​ട്ടു​ണ്ട്. നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ് ബാ​ല​മു​രു​ക​നെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു.

Tags : jail Convict escapes

Recent News

Corehub Up