x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഭാ​ര്യ​യെ കാ​ണാ​നി​ല്ല: മ​ക​നു​മാ​യി ബ​സി​ന് മു​ന്നി​ൽ ചാ​ടി യു​വാ​വ്; ത​ല​നാ​രി​ഴ​യ്ക്ക് ര​ക്ഷ​പെ​ട്ടു


Published: November 10, 2025 05:19 PM IST | Updated: November 10, 2025 05:19 PM IST

പ​ത്ത​നം​തി​ട്ട: നാ​ലു​വ​യ​സു​ള്ള മ​ക​നു​മാ​യി സ്വ​കാ​ര്യ ബ​സി​ന് മു​ന്നി​ല്‍ ചാ​ടി ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ച് പി​താ​വ്. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 9.30ന് ​അ​ടൂ​ര്‍ ഇ​ന്ദ്ര​പ്ര​സ്ഥ ഹോ​ട്ട​ലി​ന് സ​മീ​പ​മാ​യി​രു​ന്നു സം​ഭ​വം.

ബ​സ് ഡ്രൈ​വ​ർ പെ​ട്ടെ​ന്ന് ബ്രേ​ക്ക് ചെ​യ്ത് ബ​സ് നി​ർ​ത്തി​യ​തി​നെ​ത്തു​ട​ർ​ന്ന് ര​ണ്ടു​പേ​രും ര​ക്ഷ​പ്പെ​ട്ടു. റോ​ഡ​രി​കി​ലൂ​ടെ മ​ക​നു​മൊ​പ്പം വ​ന്ന​യാ​ൾ പെ​ട്ടെ​ന്ന് റോ​ഡി​ന്‍റെ മ​ധ്യ​ത്തി​ലേ​ക്കി​റ​ങ്ങി ബ​സി​ന് മു​ന്നി​ലേ​ക്ക് ചാ​ടു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്.

അ​ടൂ​ര്‍-​ച​വ​റ റൂ​ട്ടി​ല്‍ സ​ര്‍​വീ​സ് ന​ട​ത്തു​ന്ന 'അ​ശ്വി​ന്‍' എ​ന്ന ബ​സിന്‍റെ മു​ന്നി​ലാ​യി​രു​ന്നു ആ​ത്മ​ഹ​ത്യാ​ശ്ര​മം. ഡ്രൈ​വ​ർ ഉ​ണ്ണി​കൃ​ഷ്ണ​ൻ പെ​ട്ടെ​ന്ന് ബ​സ് നി​ർ​ത്തി​യ​തി​നാ​ൽ അ​പ​ക​ടം ഒ​ഴി​വാ​യി. സം​ഭ​വം ക​ണ്ട് ആ​ളു​ക​ള്‍ ഓ​ടി​ക്കൂ​ടി​യ​തോ​ടെ ഇ​യാ​ള്‍ കു​ട്ടി​യെ​യും കൊ​ണ്ട് ഓ​ടി​പ്പോ​കാ​ൻ ശ്ര​മി​ച്ചു. എ​ന്നാ​ൽ നാ​ട്ടു​കാ​ർ ത​ട​ഞ്ഞു​വ​ച്ച് പോ​ലീ​സി​ൽ ഏ​ൽ​പ്പി​ക്കു​ക​യാ​യി​രു​ന്നു.

ആ​ദി​ക്കാ​ട്ടു​ക്കു​ള​ങ്ങ​ര സ്വ​ദേ​ശി​യാ​യ 45കാ​ര​നാ​ണ് കു​ട്ടി​യു​മൊ​ത്ത് ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ച​ത്. ഭാ​ര്യ​യ്ക്കും മ​ക​നും ഒ​പ്പം രാ​വി​ലെ അ​ടൂ​ര്‍ ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​യ​താ​ണെ​ന്നും എ​ന്നാ​ല്‍, ആ​ശു​പ​ത്രി​യി​ല്‍​വ​ച്ച് ഭാ​ര്യ​യെ കാ​ണാ​താ​യെ​ന്നും ഇ​യാ​ൾ പോ​ലീ​സി​നോ​ട് പ​റ​ഞ്ഞു.

ഭാ​ര്യ​യെ കാ​ണാ​താ​യ​തി​ന്‍റെ മ​നോ​വി​ഷ​മ​ത്തി​ൽ ബ​സി​നു മു​ന്നി​ൽ ചാ​ടി ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ച​തെ​ന്നാ​ണ് മൊ​ഴി. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്നു​ണ്ട്.

Tags : Young man jumps in front of bus with son escapes police

Recent News

Corehub Up