Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Harippad

പ​ത്താം ക്ലാ​സു​കാ​രി​യെ പീ​ഡി​പ്പി​ച്ച കേ​സ്: ആ​ൺ​സു​ഹൃ​ത്തും സ​ഹോ​ദ​രീ ഭ​ർ​ത്താ​വും അ​റ​സ്റ്റി​ൽ

ഹ​രി​പ്പാ​ട്: വീ​യ​പു​ര​ത്ത് പ​തി​ന​ഞ്ചു​കാ​രി​യാ​യ പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യെ വി​വി​ധ സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യ സം​ഭ​വ​ത്തി​ൽ ര​ണ്ട് ബ​ന്ധു​ക്ക​ൾ ഉ​ൾ​പ്പെ​ടെ നാ​ലു​പേ​ർ​ക്കെ​തി​രേ വീ​യ​പു​രം പോ​ലീ​സ് പോ​ക്സോ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പെ​ൺ​കു​ട്ടി​യു​ടെ ആ​ൺ​സു​ഹൃ​ത്താ​യ ചെ​റു​ത​ന സ്വ​ദേ​ശി അ​ഭി​ജി​ത്ത് (24), സ​ഹോ​ദ​രീ ഭ​ർ​ത്താ​വാ​യ മാ​ന്നാ​ർ സ്വ​ദേ​ശി അ​മ്പാ​ടി (മാ​ധ​വ് - 23) എ​ന്നി​വ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

ക​ഴി​ഞ്ഞ​ദി​വ​സം സ്കൂ​ളി​ലേ​ക്ക് പോ​യ പെ​ൺ​കു​ട്ടി​യെ കാ​ണാ​താ​യ​തി​നെ തു​ട​ർ​ന്ന് മാ​താ​വ് വീ​യ​പു​രം പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു. തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ പെ​ൺ​കു​ട്ടി​യെ മ​ണ്ണാ​റ​ശാ​ല​യി​ൽ നി​ന്നാ​ണ് പോ​ലീ​സ് ക​ണ്ടെ​ത്തി​യ​ത്.

തു​ട​ർ​ന്ന് സ്റ്റേ​ഷ​നി​ലെ​ത്തി​ച്ച് ന​ട​ത്തി​യ പ്രാ​ഥ​മി​ക ചോ​ദ്യം ചെ​യ്യ​ലി​ലാ​ണ് ആ​ൺ​സു​ഹൃ​ത്താ​യ അ​ഭി​ജി​ത്തി​നെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ ല​ഭി​ക്കു​ന്ന​ത്. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത ഇ​യാ​ളെ ചോ​ദ്യം ചെ​യ്ത​തോ​ടെ​യാ​ണ് പീ​ഡ​ന​വി​വ​രം പു​റ​ത്തു​വ​ന്ന​തും അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ​തും. ഹ​രി​പ്പാ​ട്ടെ വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​ൽ സെ​യി​ൽ​സ്മാ​നാ​യി ജോ​ലി ചെ​യ്യു​ന്ന അ​ഭി​ജി​ത്ത് വി​വാ​ഹി​ത​നും ര​ണ്ട് കു​ട്ടി​ക​ളു​ടെ പി​താ​വു​മാ​ണ്.

തു​ട​ർ​ന്ന് പെ​ൺ​കു​ട്ടി​യെ വി​ശ​ദ​മാ​യ കൗ​ൺ​സി​ലിം​ഗി​ന് വി​ധേ​യ​യാ​ക്കി​യ​പ്പോ​ഴാ​ണ് മ​റ്റ് പീ​ഡ​ന​വി​വ​ര​ങ്ങ​ൾ വെ​ളി​പ്പെ​ട്ട​ത്. എ​ട്ടാം ക്ലാ​സി​ൽ പ​ഠി​ക്കു​ന്ന​ത് മു​ത​ൽ ചേ​ച്ചി​യു​ടെ ഭ​ർ​ത്താ​വാ​യ അ​മ്പാ​ടി ത​ന്നെ നി​ര​ന്ത​രം പീ​ഡി​പ്പി​ച്ചി​രു​ന്ന​താ​യി പെ​ൺ​കു​ട്ടി മൊ​ഴി ന​ൽ​കി. ഇ​തേ​ത്തു​ട​ർ​ന്നാ​ണ് അ​മ്പാ​ടി​യെ​യും പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

നി​ല​വി​ൽ അ​റ​സ്റ്റി​ലാ​യ​വ​ർ​ക്ക് പു​റ​മെ, പെ​ൺ​കു​ട്ടി​യു​ടെ അ​ടു​ത്ത ബ​ന്ധു ഉ​ൾ​പ്പെ​ടെ മ​റ്റ് ര​ണ്ടു​പേ​ർ കൂ​ടി വി​വി​ധ സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ പീ​ഡി​പ്പി​ച്ച​താ​യി ഇ​ര​യു​ടെ മൊ​ഴി​യു​ണ്ട്. ഇ​വ​ർ​ക്കെ​തി​രേ​യും പോ​ലീ​സ് പോ​ക്സോ വ​കു​പ്പു​ക​ൾ ചു​മ​ത്തി​യി​ട്ടു​ണ്ട്. സം​ഭ​വ​ത്തി​ൽ ഉ​ൾ​പ്പെ​ട്ട മു​ഴു​വ​ൻ പ്ര​തി​ക​ളെ​യും നി​യ​മ​ത്തി​നു മു​ന്നി​ൽ കൊ​ണ്ടു​വ​രു​ന്ന​തി​നാ​യി പോ​ലീ​സ് അ​ന്വേ​ഷ​ണം വി​പു​ല​മാ​ക്കി.

പെ​ൺ​കു​ട്ടി​യു​ടെ വി​ശ​ദ​മാ​യ മൊ​ഴി​യും മെ​ഡി​ക്ക​ൽ പ​രി​ശോ​ധ​നാ റി​പ്പോ​ർ​ട്ടും ഡി​ജി​റ്റ​ൽ തെ​ളി​വു​ക​ളും ഉ​ൾ​പ്പെ​ടെ​യു​ള്ള സാ​ഹ​ച​ര്യ​ത്തെ​ളി​വു​ക​ൾ കൃ​ത്യ​മാ​യി വി​ശ​ക​ല​നം ചെ​യ്ത ശേ​ഷ​മാ​യി​രി​ക്കും ഈ ​പ്ര​തി​ക​ളു​ടെ അ​റ​സ്റ്റ് ഉ​ൾ​പ്പെ​ടെ​യു​ള്ള തു​ട​ർ​ന​ട​പ​ടി​ക​ളി​ലേ​ക്ക് പോ​ലീ​സ് ക​ട​ക്കു​ക.

Kerala

ഡ​യാ​ലി​സി​സിനു ശേഷം മരണം; ഹ​രി​പ്പാ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക്കെ​തി​രെ കേസ്

ആ​ല​പ്പു​ഴ: ഡ​യാ​ലി​സി​സ് ചെ​യ്ത രോ​ഗി​ക​ൾ മ​രി​ച്ച ഹ​രി​പ്പാ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക്കെ​തി​രെ കേ​സെ​ടു​ത്ത് പോ​ലീ​സ്. ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ​ക്കെ​തി​രെ ചി​കി​ത്സ പി​ഴ​വി​നാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. ബി​എ​ൻ​എ​സ് 125, 106(1) എ​ന്നീ വ​കു​പ്പു​ക​ൾ പ്ര​കാ​ര​മാ​ണ് കേ​സ്.

ആ​ശു​പ​ത്രി​യി​ലെ സൂ​പ്ര​ണ്ട്, ഡ​യാ​ലി​സി​സ് യൂ​ണി​റ്റ് ജീ​വ​ന​ക്കാ​ർ എ​ന്നി​വ​ർ പ്ര​തി​ക​ളാ​കും. മ​രി​ച്ച രാ​മ​ച​ന്ദ്ര​ന്‍റെ ബ​ന്ധു​ക്ക​ൾ ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. പു​തി​യ മെ​ഡി​ക്ക​ൽ ബോ​ർ​ഡ് രൂ​പീ​ക​രി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നും പോ​ലീ​സ് ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്.

ഹ​രി​പ്പാ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ നി​ന്ന് ഡ​യാ​ലി​സി​സ് ചെ​യ്ത ര​ണ്ട് പേ​രാ​ണ് ക​ഴി​ഞ്ഞ ദി​വ​സം മ​രി​ച്ച​ത്. ഡ​യാ​ലി​സി​നി​ടെ ഉ​ണ്ടാ​യ അ​ണു​ബാ​ധ​യാ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്നാ​ണ് കു​ടും​ബ​ത്തി​ന്‍റെ ആ​രോ​പ​ണം. സം​ഭ​വ​ത്തി​ൽ ആ​രോ​ഗ്യ മ​ന്ത്രി വീ​ണാ ജോ​ർ​ജ് റി​പ്പോ​ർ​ട്ട് തേ​ടി​യി​രു​ന്നു.

ക​ഴി​ഞ്ഞ ഡി​സം​ബ​ര്‍ 29ന് ​ഹ​രി​പ്പാ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ഡ​യാ​ലി​സി​സ് ചെ​യ്തു മ​ട​ങ്ങി​യ 26 പേ​രി​ൽ ആ​റു പേ​ർ​ക്കാ​ണ് ശാ​രീ​രി​ക അ​സ്വ​സ്ഥ​ത​ക​ൾ അ​നു​ഭ​വ​പ്പെ​ട്ട​ത്. മൂ​ന്നു​പേ​രെ വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്ക് വി​ധേ​യ​രാ​ക്കി.

ഹ​രി​പ്പാ​ട് സ്വ​ദേ​ശി 60 കാ​ര​നാ​യ രാ​മ​ച​ന്ദ്ര​ൻ, കാ​യം​കു​ളം സ്വ​ദേ​ശി മ​ജീ​ദ് എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ഡ​യാ​ലി​സി​സ് സെ​ന്‍റ​റി​ലെ അ​ണു​ബാ​ധ​യാ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്നും ഗു​രു​ത​രാ​വ​സ്ഥ​യി​ൽ ആ​യി​ട്ടും ആ​ശു​പ​ത്രി​യി​ൽ നി​ന്ന് ഒ​രു പ​രി​ഗ​ണ​ന​യും ല​ഭി​ച്ചി​ല്ലെ​ന്നും മ​രി​ച്ച രാ​മ​ച​ന്ദ്ര​ന്‍റെ കു​ടും​ബം ആ​രോ​പി​ച്ചി​രു​ന്നു.

ഡ​യാ​ലി​സി​സ് ഉ​പ​ക​ര​ണ​ങ്ങ​ൾ, വെ​ള്ളം എ​ന്നി​വ പ​രി​ശോ​ധി​ച്ചെ​ങ്കി​ലും അ​ണു​ബാ​ധ ക​ണ്ടെ​ത്താ​നാ​യി​ല്ലെ​ന്നാ​യി​രു​ന്നു ആ​ശു​പ​ത്രി സൂ​പ്ര​ണ്ടി​ന്‍റെ പ്ര​തി​ക​ര​ണം. സ്ഥ​ലം എം​എ​ൽ​എ​യാ​യ ര​മേ​ശ് ചെ​ന്നി​ത്ത​ല ആ​രോ​ഗ്യ മ​ന്ത്രി​യു​മാ​യി വി​ഷ​യം ച​ർ​ച്ച ചെ​യ്യു​ക​യും ചെ​യ്തി​രു​ന്നു.

Latest News

Corehub Up