x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ടം വാ​ങ്ങി​യ പ​ണം ആ​വ​ശ്യ​പ്പെ​ട്ട യു​വാ​വി​നെ വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ചു; പ്ര​തി പി​ടി​യി​ൽ


Published: April 28, 2026 12:52 AM IST | Updated: April 28, 2026 12:52 AM IST

ഹ​രി​പ്പാ​ട്: ‌ഹ​രി​പ്പാ​ട് ക​ടം വാ​ങ്ങി​യ പ​ണം ചോ​ദി​ച്ച​തി​ന് യു​വാ​വി​നെ വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി പി​ടി​യി​ൽ. മു​തു​കു​ളം ചെ​മ്പ​ക​പ്പ​ള്ളി​യി​ൽ വീ​ട്ടി​ൽ ബി​നു കോ​ശി (50) ആ​ണ് പി​ടി​യി​ലാ​യ​ത്. ഹ​രി​പ്പാ​ട് പോ​ലീ​സ് ആ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

പ​ള്ളി​പ്പാ​ട് തെ​ക്കേ​ക്ക​ര സ്വ​ദേ​ശി സ​ജി (46)യെ ​ആ​ണ് ബി​നു വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച​ത്. ശ​നി​യാ​ഴ്ച രാ​ത്രി ഏ​ഴ​ര​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ബി​നു കോ​ശി​യു​ടെ ഭാ​ര്യ സ​ജി​യു​ടെ സ​ഹോ​ദ​രി​യി​ൽ നി​ന്ന് ഒ​രു ല​ക്ഷം രൂ​പ ക​ട​മാ​യി വാ​ങ്ങി​യി​രു​ന്നു.

പ​ണം തി​രി​കെ ആ​വ​ശ്യ​പ്പെ​ട്ട​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ബി​നു​വും സ​ജി​യും ത​മ്മി​ൽ ത​ർ​ക്കം നി​ല​നി​ന്നി​രു​ന്നു. സം​ഭ​വ ദി​വ​സം ബി​നു​വി​ന്‍റെ വീ​ടി​ന് മു​ന്നി​ലെ​ത്തി പ​ണം ആ​വ​ശ്യ​പ്പെ​ട്ട സ​ജി​യെ പ്ര​തി അ​സ​ഭ്യം വി​ളി​ക്കു​ക​യും ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്തു.

പി​ന്നാ​ലെ മ​ട​ങ്ങി​പോ​കു​ന്ന​തി​നി​ടെ സ​ജി​യെ ബി​നു ക​ത്തി​യു​മാ​യി ഓ​ടി​യെ​ത്തി ക​ഴു​ത്തി​ന് വെ​ട്ടു​ക​യാ​യി​രു​ന്നു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ സ​ജി​യെ ഉ​ട​ൻ ത​ന്നെ ഹ​രി​പ്പാ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പി​ടി​യി​ലാ​യ പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തി​ട്ടു​ണ്ട്.

 

Tags : kerala police crime news harippad alappuzha

Recent News

Corehub Up