Mon, 2 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Historic

ജി​യോ ഐ​പി​ഒ​യ്ക്ക് ച​രി​ത്രനേ​ട്ടം

മും​​ബൈ: ജി​​യോ പ്ലാ​​റ്റ്ഫോം​​സ് ലി​​മി​​റ്റ​​ഡി​​ന്‍റെ ഐ​​പി​​ഒ​​യ്ക്ക് ഒ​​രു കോ​​ടി​​യി​​ല​​ധി​​കം അ​​പേ​​ക്ഷ​​ക​​ൾ ല​​ഭി​​ച്ചു. ഇ​​തോ​​ടെ ആ​​ഗോ​​ള​​ത​​ല​​ത്തി​​ൽ ഒ​​രു കോ​​ടി അ​​പേ​​ക്ഷ​​ക​​ൾ നേ​​ടു​​ന്ന ആ​​ദ്യ ഐ​​പി​​ഒ​​യാ​​യി ജി​​യോ മാ​​റി. ഇ​​ന്ന​​ലെ ബി​​ഡ്ഡിം​​ഗ് അ​​വ​​സാ​​നി​​ച്ച​​പ്പോ​​ൾ ആ​​കെ ഐ​​പി​​ഒ 20 മ​​ട​​ങ്ങ് സ​​ബ്സ്ക്രൈ​​ബ് ചെ​​യ്തു.

2024 ഒ​​ക്ടോ​​ബ​​റി​​ൽ വാ​​രി എ​​ന​​ർ​​ജീ​​സി​​ന്‍റെ ഐ​​പി​​ഒ​​യ്ക്ക് ല​​ഭി​​ച്ച ഏ​​ക​​ദേ​​ശം 97 ല​​ക്ഷം അ​​പേ​​ക്ഷ​​ക​​ളാ​​യി​​രു​​ന്നു റി​​ക്കാ​​ർ​​ഡ്. ഈ ​​റി​​ക്കാ​​ർ​​ഡാ​​ണ് ജി​​യോ ഇ​​പ്പോ​​ൾ മ​​റി​​ക​​ട​​ന്ന​​ത്. ആ​​ദ്യദി​​നംത​​ന്നെ 30.5 ല​​ക്ഷം അ​​പേ​​ക്ഷ​​ക​​ൾ നേ​​ടി​​യ ജി​​യോ, ര​​ണ്ടാം ദി​​നം അ​​വ​​സാ​​നി​​ച്ച​​പ്പോ​​ഴേ​​ക്കും 75 ല​​ക്ഷം ക​​ട​​ന്നി​​രു​​ന്നു. തു​​ട​​ർ​​ന്നാണ് ഇ​​ന്ന​​ലെ ച​​രി​​ത്ര​​പ​​ര​​മാ​​യ ഒ​​രു കോ​​ടി അ​​പേ​​ക്ഷ​​ക​​ളെ​​ന്ന നാ​​ഴി​​ക​​ക്ക​​ല്ല് പി​​ന്നി​​ട്ട​​ത്.

നാ​​ഷ​​ണ​​ൽ സ്റ്റോ​​ക്ക് എ​​ക്സ്ചേ​​ഞ്ചി​​ന്‍റെ ക​​ണ​​ക്കു​​ക​​ൾ പ്ര​​കാ​​രം, ജി​​യോ ഐ​​പി​​ഒ മൊ​​ത്ത​​ത്തി​​ൽ 20.90 ഇ​​ര​​ട്ടി സ​​ബ്സ്ക്രി​​പ്ഷ​​നും നേ​​ടി​​യി​​ട്ടു​​ണ്ട്. ക്വാ​​ളി​​ഫൈ​​ഡ് നി​​ക്ഷേ​​പ​​ക​​ർ​​ക്കാ​​യി നീ​​ക്കി​​വ​​ച്ച 19.75 കോ​​ടി ഓ​​ഹ​​രി​​ക​​ൾ​​ക്കു പ​​ക​​രം 65.40 മ​​ട​​ങ്ങ് അ​​പേ​​ക്ഷ​​ക​​ളാ​​ണ് ല​​ഭി​​ച്ച​​ത്. സ്ഥാ​​പ​​നേ​​ത​​ര നി​​ക്ഷേ​​പ​​ക​​ർ​​ക്കാ​​യി നീ​​ക്കി​​വ​​ച്ച​​തി​​ൽ 13.87 മ​​ട​​ങ്ങും സ​​ബ്സ്ക്രൈ​​ബ് ചെ​​യ്തു. റീ​​ട്ടെ​​യി​​ൽ നി​​ക്ഷേ​​പ​​ക​​രു​​ടെ വി​​ഭാ​​ഗ​​ത്തി​​ൽ 2.65 മ​​ട​​ങ്ങ് സ​​ബ്സ്ക്രി​​പ്ഷ​​ൻ ല​​ഭി​​ച്ചു.

ജീ​​വ​​ന​​ക്കാ​​രു​​ടെ വി​​ഭാ​​ഗ​​ത്തി​​ൽ 2.87 മ​​ട​​ങ്ങും ഓ​​ഹ​​രി ഉ​​ട​​മ​​ക​​ളു​​ടെ വി​​ഭാ​​ഗ​​ത്തി​​ൽ 7.50 മ​​ട​​ങ്ങും സ​​ബ്സ്ക്രി​​പ്ഷ​​ൻ രേ​​ഖ​​പ്പെ​​ടു​​ത്തി. ഒ​​ക്ടോ​​ബ​​ർ 21ന് ​​ആ​​രം​​ഭി​​ച്ച ഐ​​പി​​ഒ ആ​​ദ്യദി​​വ​​സംത​​ന്നെ ശ​​ക്ത​​മാ​​യ പ്ര​​തി​​ക​​ര​​ണം നേ​​ടി​​യി​​രു​​ന്നു.
30,213 കോ​​ടി രൂ​​പ സ​​മാ​​ഹ​​രി​​ക്കാ​​ൻ ല​​ക്ഷ്യ​​മി​​ട്ട ഐ​​പി​​ഒ ആ​​രം​​ഭി​​ച്ച് 100 മി​​നി​​റ്റി​​നു​​ള്ളി​​ൽത​​ന്നെ ഇ​​ഷ്യു പൂ​​ർ​​ണ​​മാ​​യി സ​​ബ്സ്ക്രൈ​​ബ് ചെ​​യ്യ​​പ്പെ​​ട്ടു. ആ​​ദ്യ ദി​​വ​​സം ഏ​​ക​​ദേ​​ശം 13.56 ല​​ക്ഷം അ​​പേ​​ക്ഷ​​ക​​ളാ​​ണു ല​​ഭി​​ച്ച​​ത്.

ഐ​​പി​​ഒ​​യു​​ടെ ആ​​ങ്ക​​ർ നി​​ക്ഷേ​​പ​​ക വി​​ഹി​​ത​​ത്തി​​നും വ​​ലി​​യ ആ​​വ​​ശ്യ​​ക്കാ​​രു​​ണ്ടാ​​യി. 8,110 കോ​​ടി രൂ​​പ​​യു​​ടെ ആ​​ങ്ക​​ർ വി​​ഹി​​ത​​ത്തി​​ന് 2.5 ല​​ക്ഷം കോ​​ടി രൂ​​പ​​യി​​ല​​ധി​​കം മൂ​​ല്യ​​മു​​ള്ള ആ​​വ​​ശ്യ​​മാ​​ണു ല​​ഭി​​ച്ച​​ത്.

ഓ​​ഹ​​രി​​ക​​ൾ ല​​ഭി​​ച്ചു​​ണ്ടോ​​യെ​​ന്ന് 26ന് ​​അ​​റി​​യാ​​നാ​​കും. 28ന് ​​ക​​ന്പ​​നി എ​​ൻ​​എ​​സ്ഇ​​യി​​ലും ബി​​എ​​സ്ഇ​​യി​​ലും ലി​​സ്റ്റ് ചെ​​യ്യും.

District News

ച​രി​ത്ര​പ്ര​സി​ദ്ധ​മാ​യ എ​രു​മേ​ലി പേ​ട്ട​തു​ള്ള​ൽ ഇ​ന്ന്

എ​രു​മേ​ലി: വി​ശ്വാ​സ പെ​രു​മ​യി​ല്‍ എ​രു​മേ​ലി പേ​ട്ട​തു​ള്ള​ല്‍ ഇ​ന്ന് ന​ട​ക്കും. അ​മ്പ​ല​പ്പു​ഴ, ആ​ല​ങ്ങാ​ട്ട് സം​ഘ​ങ്ങ​ളാ​ണ് പേ​ട്ട തു​ള്ള​ല്‍ ന​ട​ത്തു​ന്ന​ത്. രാ​വി​ലെ 11ന് ​പേ​ട്ട​പ്പ​ണം വ​യ്ക്ക​ല്‍ ച​ട​ങ്ങോ​ടെ പേ​ട്ട​കെ​ട്ടി​ന് തു​ട​ക്ക​മാ​കും. ഉ​ച്ച​യ്ക്ക് 12ന് ​അ​മ്പ​ല​പ്പു​ഴ സം​ഘ​ത്തി​ന്‍റെ പേ​ട്ട​തു​ള്ള​ല്‍ കൊ​ച്ച​മ്പ​ല​ത്തി​ല്‍ നി​ന്ന് ആ​രം​ഭി​ക്കും.

ആ​കാ​ശ​ത്ത് വ​ട്ട​മി​ട്ട പ​റ​ക്കു​ന്ന ശ്രീ​കൃ​ഷ്ണ പ​രു​ന്തി​നെ ദ​ര്‍​ശി​ച്ച ശേ​ഷ​മാ​ണ് അ​മ്പ​ല​പ്പു​ഴ സം​ഘ​ത്തി​ന്‍റെ പേ​ട്ട തു​ള്ള​ല്‍ ആ​രം​ഭ​ക്കു​ന്ന​ത്. അ​മ്പ​ല​പ്പു​ഴ സം​ഘം വാ​വ​ര് പ​ള്ളി​യി​ല്‍ ദ​ര്‍​ശ​നം ന​ട​ത്തും. പ​ള്ളി ഭാ​ര​വാ​ഹി​ക​ള്‍ സം​ഘ​ത്തെ സ്വീ​ക​രി​ക്കും തു​ട​ര്‍​ന്ന് വാ​വ​രു​ടെ പ്ര​തി​നി​ധി അ​മ്പ​ല​പ്പു​ഴ പെ​രി​യോ​ന്‍റെ കൈ​പി​ടി​ച്ച് പേ​ട്ട​തു​ള്ള​ല്‍ സം​ഘ​ത്തി​നൊ​പ്പം വ​ലി​യ​മ്പ​ല​ത്തി​ലേ​ക്ക് പു​റ​പ്പെ​ടും. ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് ആ​കാ​ശ​ത്ത് ന​ക്ഷ​ത്രം ദ​ര്‍​ശി​ക്കു​ന്ന​തോ​ടെ ആ​ല​ങ്ങാ​ട് സം​ഘ​ത്തി​ന്‍റെ പേ​ട്ട​തു​ള്ള​ല്‍. ആ​ല​ങ്ങാ​ട്ട് സം​ഘം വാ​വ​ര് പ​ള്ളി​യി​ല്‍ ക​യ​റാ​തെ വ​ലി​യ​മ്പ​ല​ത്തി​ലേ​ക്ക് പോ​കും. ആ​ല​ങ്ങാ​ട്ട് സം​ഘ​ത്തി​ന്‍റെ പേ​ട്ട വൈ​കു​ന്നേ​രം ആ​റി​ന് ക്ഷേ​ത്ര​ത്തി​ല്‍ പ്ര​വേ​ശി​ക്കും.

അ​യ്യ​പ്പ​ന്‍റെ മാ​തൃ​സ്ഥാ​നീ​യ​രാ​യ അ​മ്പ​ല​പ്പു​ഴ സം​ഘം സ​മൂ​ഹ പെ​രി​യോ​ന്‍ എ​ന്‍. ഗോ​പാ​ല​കൃ​ഷ്ണ​പി​ള്ള​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് എ​രു​മേ​ലി പേ​ട്ട തു​ള്ള​ല്‍ ന​ട​ത്തു​ന്ന​ത്.

അ​മ്പ​ല​പ്പു​ഴ ക്ഷേ​ത്ര​ത്തി​ല്‍ നി​ന്നാ​ണ് സം​ഘം യാ​ത്ര തി​രി​ച്ച​ത്. പേ​ട്ട​തു​ള്ള​ലി​ന് എ​ഴു​ന്ന​ള്ളി​ക്കാ​നു​ള്ള സ്വ​ര്‍​ണ​ത്തി​ട​മ്പ് പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ അ​ല​ങ്ക​രി​ച്ച ര​ഥ​ത്തി​ല്‍ സ്ഥാ​പി​ച്ച് ര​ഥ​ഘോ​യാ​ത്ര​യാ​യി യാ​ത്ര​യി​ലൂ​ട​നീ​ള​മു​ള്ള ക്ഷേ​ത്ര​ങ്ങ​ള്‍ സ​ന്ദ​ര്‍​ശി​ച്ചാ​ണ് എ​രു​മേ​ലി​യി​ലെ​ത്തി​യ​ത്. പേ​ട്ട തു​ള്ളാ​ന്‍ അ​മ്പ​ല​പ്പു​ഴ സം​ഘ​ത്തി​ല്‍ 500 പേ​രു​ണ്ടാ​കും.
ആ​ല​ങ്ങാ​ട്ടു യോ​ഗ​ത്തി​ന്‍റെ പേ​ട്ട പു​റ​പ്പാ​ട് മ​ണ​ല്‍​പ്പു​റം മ​ഹാ​ദേ​വ​ക്ഷേ​ത്ര​ത്തി​ല്‍ നി​ന്നാ​യി​രു​ന്നു. പേ​ട്ട​ക്ക് എ​ഴു​ന്ന​ള​ളി​ക്കു​ന്ന അ​യ്യ​പ്പ​ഗോ​ള​ക പൂ​ജി​ച്ച് യോ​ഗം പെ​രി​യോ​ന്‍ എ.​കെ. വി​ജ​യ​കു​മാ​റി​ന്‍റെ​യും യോ​ഗം പ്ര​തി​നി​ധി പു​റ​യാ​റ്റി​ക​ള​രി രാ​ജേ​ഷി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു എ​രു​മേ​ലി​യി​ലേ​ക്കു​ള്ള യാ​ത്ര. വി​വി​ധ ക്ഷേ​ത്ര​ങ്ങ​ളി​ല്‍ ദ​ര്‍​ശ​ന​വും പാ​ന​ക പൂ​ജ​യും ന​ട​ത്തി​യാ​ണ് ആ​ല​ങ്ങാ​ട്ട് സം​ഘം എ​രു​മേ​ലി​യി​ലെ​ത്തി​യ​ത്. പ​തി​നാ​യി​ര​ങ്ങ​ളാ​ണ് ഇ​ന്ന് എ​രു​മേ​ലി പേ​ട്ട​ക്ക​വ​ല​യി​ൽ പേ​ട്ട​തു​ള്ള​ൽ കാ​ണാ​ൻ തി​ങ്ങി നി​റ​യു​ന്ന​ത്.

Latest News

Corehub Up