Sun, 6 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : House Keys

Thrissur

വെ​ണ്ടോ​ർ സെ​ന്‍റ് മേ​രീ​സ് പ​ള്ളിയിൽ വീ​ടു​ക​ളു​ടെ താ​ക്കോ​ൽ​ദാ​നം ഇ​ന്ന്

പു​തു​ക്കാ​ട്: വെ​ണ്ടോ​ർ സെ​ന്‍റ്് മേ​രീ​സ് പ​ള്ളി​യി​ലെ സാ​ന്ത്വ​നം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ട​വ​കാം​ഗ​ങ്ങ​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ നി​ർ​ധ​ന കു​ടും​ബ​ങ്ങ​ൾ​ക്കാ​യി നി​ർ​മി​ച്ച വീ​ടു​ക​ളു​ടെ ആ​ശീ​ർ​വാ​ദം ഇ​ന്നു രാ​വി​ലെ ന​ട​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പു​തു​ക്കാ​ട് വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. രാ​വി​ലെ

7.15ന് ​അ​തി​രൂ​പ​താ മെ​ത്രാ​പ്പോ​ലീ​ത്ത മാ​ർ ആ​ൻ​ഡ്രൂ​സ് താ​ഴ​ത്തി​ന്‍റെ കാ​ർ​മി​ക​ത്വ​ത്തി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന ന​ട​ക്കും. തു​ട​ർ​ന്ന് ചെ​ങ്ങാ​ലൂ​ർ ശാ​ന്തി​ന​ഗ​റി​ൽ വെ​ണ്ടോ​ര​മ്മ ഭ​വ​ന​ങ്ങ​ൾ എ​ന്ന പേ​രി​ൽ നി​ർ​മി​ച്ച മൂ​ന്നു​വീ​ടു​ക​ളു​ടെ ആ​ശി​ർ​വാ​ദ​ക​ർ​മ​വും താ​ക്കോ​ൽ​ദാ​ന​വും മാ​ർ ആ​ൻ​ഡ്രൂ​സ് താ​ഴ​ത്ത് നി​ർ​വ​ഹി​ക്കും. ഇ​ട​വ​കാം​ഗ​മാ​യ മ​ഞ്ഞ​ളി ഡേ​വി​സ് സൗ​ജ​ന്യ​മാ​യി ന​ൽ​കി​യ 10 സെ​ന്‍റ് ഭൂ​മി​യി​ലാ​ണ് മൂ​ന്നു​വീ​ടു​ക​ൾ നി​ർ​മി​ച്ച​ത്.

വി​കാ​രി ഫാ. ​ലാ​സ​ർ താ​ണി​ക്ക​ൽ, സ​ഹ​വി​കാ​രി ഫാ. ​ജോ​സ​ഫ് ബ്ര​ഹ്മ​കു​ളം, സാ​ന്ത്വ​നം ക​മ്മി​റ്റി ക​ൺ​വീ​ന​ർ സ​ണ്ണി ചാ​ല​പ്പി​ള്ളി, കൈ​ക്കാ​ര​ന്മാ​രാ​യ മെ​ൽ​ജി​ൻ മ​ഞ്ഞ​ളി, നെ​പ്പോ ചി​റ​മ്മ​ൽ, വി​ൻ​സ​ന്‍റ്് ത​ണ്ടാ​ശേ​രി, പോ​ൾ തെ​ങ്ങോ​ല​പ്പ​റ​മ്പി​ൽ എ​ന്നി​വ​ർ വാ​ർ​ത്താസ​മ്മേ​ള​നത്തി​ൽ പ​ങ്കെ​ടു​ത്തു.

 

Latest News

Corehub Up