പ്രതീകാത്മക ചിത്രം
പുതുക്കാട്: വെണ്ടോർ സെന്റ്് മേരീസ് പള്ളിയിലെ സാന്ത്വനം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇടവകാംഗങ്ങളുടെ സഹകരണത്തോടെ നിർധന കുടുംബങ്ങൾക്കായി നിർമിച്ച വീടുകളുടെ ആശീർവാദം ഇന്നു രാവിലെ നടക്കുമെന്ന് ഭാരവാഹികൾ പുതുക്കാട് വാർത്താസമ്മേളനത്തിൽ അറിയിച്ചു. രാവിലെ
7.15ന് അതിരൂപതാ മെത്രാപ്പോലീത്ത മാർ ആൻഡ്രൂസ് താഴത്തിന്റെ കാർമികത്വത്തിൽ വിശുദ്ധ കുർബാന നടക്കും. തുടർന്ന് ചെങ്ങാലൂർ ശാന്തിനഗറിൽ വെണ്ടോരമ്മ ഭവനങ്ങൾ എന്ന പേരിൽ നിർമിച്ച മൂന്നുവീടുകളുടെ ആശിർവാദകർമവും താക്കോൽദാനവും മാർ ആൻഡ്രൂസ് താഴത്ത് നിർവഹിക്കും. ഇടവകാംഗമായ മഞ്ഞളി ഡേവിസ് സൗജന്യമായി നൽകിയ 10 സെന്റ് ഭൂമിയിലാണ് മൂന്നുവീടുകൾ നിർമിച്ചത്.
വികാരി ഫാ. ലാസർ താണിക്കൽ, സഹവികാരി ഫാ. ജോസഫ് ബ്രഹ്മകുളം, സാന്ത്വനം കമ്മിറ്റി കൺവീനർ സണ്ണി ചാലപ്പിള്ളി, കൈക്കാരന്മാരായ മെൽജിൻ മഞ്ഞളി, നെപ്പോ ചിറമ്മൽ, വിൻസന്റ്് തണ്ടാശേരി, പോൾ തെങ്ങോലപ്പറമ്പിൽ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
Tags : house keys NattuVishasham DistrictNews