x
ad
Sun, 6 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​മ്പ​സു​ക​ളി​ൽ നി​റ​യേ​ണ്ട​ത് സൗ​ഹൃ​ദ​വും വൈ​വി​ധ്യ​വും: മ​ന്ത്രി റോ​ജി എം. ​ജോ​ൺ

വെബ് ഡെസ്ക്
Published: September 6, 2026 01:38 AM IST | Updated: September 6, 2026 01:38 AM IST

ഗു​രു​വാ​യൂ​ര​പ്പ​ൻ കോ​ള​ജി​ൽ അ​ധ്യാ​പ​ക​ദി​ന പ​രി​പാ​ടി ഉ​ദ്‌​ഘാ​ട​നം

കോ​ഴി​ക്കോ​ട്: വി​വി​ധ പ​ശ്ചാ​ത്ത​ല​ങ്ങ​ളി​ൽ നി​ന്നു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ പ​ര​സ്പ​രം മ​ന​സി​ലാ​ക്കു​ക​യും ആ​ശ​യ​ങ്ങ​ൾ പ​ങ്കു​വ​യ്ക്കു​ക​യും ചെ​യ്യു​ന്ന സൗ​ഹൃ​ദ​ത്തി​ന്‍റെ​യും വൈ​വി​ധ്യ​ത്തി​ന്‍റെ​യും ഇ​ട​ങ്ങ​ളാ​യി കാ​മ്പ​സു​ക​ൾ മാ​റ​ണ​മെ​ന്ന് ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി റോ​ജി എം. ​ജോ​ൺ പ​റ​ഞ്ഞു.
സാ​മൂ​തി​രി ഗു​രു​വാ​യൂ​ര​പ്പ​ൻ കോ​ള​ജി​ൽ ന​ട​ന്ന ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ന​ട​ത്തി​യ സം​സ്ഥാ​ന​ത​ല അ​ധ്യാ​പ​ക​ദി​നാ​ഘോ​ഷം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു മ​ന്ത്രി.

സം​സ്ഥാ​ന​ത്തി​ന് പു​റ​ത്ത്, പ്ര​ത്യേ​കി​ച്ച് ഹൈ​ദ​രാ​ബാ​ദി​ൽ പ​ഠി​ച്ച കാ​ല​ത്തെ ത​ന്‍റെ അ​നു​ഭ​വ​ങ്ങ​ളും അ​വി​ടെ നേ​രി​ട്ട വൈ​വി​ധ്യ​മാ​ർ​ന്ന ക്യാ​മ്പ​സ് അ​ന്ത​രീ​ക്ഷ​വും മ​ന്ത്രി ച​ട​ങ്ങി​ൽ പ​ങ്കു​വ​ച്ചു. വ്യ​ത്യ​സ്ത സാ​മൂ​ഹി​ക-​സാം​സ്കാ​രി​ക പ​ശ്ചാ​ത്ത​ല​ങ്ങ​ളി​ൽ നി​ന്നു​ള്ള​വ​രു​മാ​യി ഇ​ട​പ​ഴ​കി​യു​ള്ള പ​ഠ​നാ​നു​ഭ​വ​ങ്ങ​ൾ വി​ശാ​ല​മാ​യ കാ​ഴ്ച​പ്പാ​ടു​ക​ൾ രൂ​പ​പ്പെ​ടു​ത്തു​ന്ന​തി​ൽ നി​ർ​ണാ​യ​ക​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

മ​ന്ത്രി പ​റ​ഞ്ഞു. കോ​ഴി​ക്കോ​ട് സൗ​ത്ത് എം​എ​ൽ​എ ഫൈ​സ​ൽ ബാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​ച​ട​ങ്ങി​ൽ ഡോ. ​സി.​എ​ൻ. ബാ​ല​കൃ​ഷ്ണ​ൻ ന​മ്പ്യാ​രെ ആ​ദ​രി​ച്ചു. സാ​മൂ​തി​രി ഗു​രു​വാ​യൂ​ര​പ്പ​ൻ കോ​ള​ജ് മാ​നേ​ജ​ർ ഡോ. ​സു​ജി​ത് വ​ർ​മ്മ അ​ധ്യാ​പ​ക ദി​ന സ​ന്ദേ​ശം ന​ല്​കി.

 

Tags : Nattuvishesham Districtnews Deepikanews

Recent News

Corehub Up