x
ad
Sun, 6 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ധ്യാ​പ​ക ദി​നാ​ഘോ​ഷം

വെബ് ഡെസ്ക്
Published: September 6, 2026 02:05 AM IST | Updated: September 6, 2026 02:20 AM IST

കൂ​ന​മ്മാ​വ് ചാ​വ​റ​ദ​ര്‍​ശ​ന്‍ സി​എം​ഐ പ​ബ്ലി​ക് സ്‌​കൂ​ളി​ല്‍ അ​ധ്യാ​പ​ക ദി​നാ​ഘോ​ഷം

ചാ​വ​റ​ദ​ര്‍​ശ​നി​ല്‍

കൊ​ച്ചി: കൂ​ന​മ്മാ​വ് ചാ​വ​റ​ദ​ര്‍​ശ​ന്‍ സി​എം​ഐ പ​ബ്ലി​ക് സ്‌​കൂ​ളി​ല്‍ അ​ധ്യാ​പ​ക ദി​നാ​ഘോ​ഷം ന​ട​ത്തി. വി​ര​മി​ച്ച അ​ധ്യാ​പ​ക​രെ​യും സ്ഥ​ലം മാ​റി​പ്പോ​യ​വ​രെ​യും ആ​ദ​രി​ച്ചു. മാ​നേ​ജ​ര്‍ ഫാ. ​പോ​ള്‍ നെ​ടും​ചാ​ലി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഫാ. ​മെ​ജി​റ്റ് വ​ട്ടോ​ലി, ഫാ. ​ജോ​ബി കോ​ഴി​ക്കോ​ട്ട്, അ​നി​ല അ​ല​ക്‌​സാ​ണ്ട​ര്‍, പി.​ജെ. അ​ല്‍​ഫോ​ന്‍​സ, പി​ടി​എ പ്ര​സി​ഡ​ന്‍റ് ജോ​സ​ഫ് ജോ​ണ്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. അ​ധ്യാ​പ​ക​ര്‍​ക്കു സ​മ്മാ​ന​ങ്ങ​ള്‍ കൈ​മാ​റ​ലും ക​ലാ​പ​രി​പാ​ടി​ക​ളും ഉ​ണ്ടാ​യി​രു​ന്നു.

അ​ധ്യാ​പ​ക​രു​ടെ പ​ങ്ക് നി​ർ​ണാ​യ​കം: ഫാ. ​അ​നി​ൽ ഫി​ലി​പ്പ്

കൊ​ച്ചി: അ​ധ്യാ​പ​ക​രാ​ണു ന​മ്മു​ടെ ജീ​വി​ത​ത്തെ രൂ​പ​പ്പെ​ടു​ത്തു​ന്ന​തി​ൽ നി​ർ​ണാ​യ പ​ങ്കു​വ​ഹി​ക്കു​ന്ന​വ​രെ​ന്നു ചാ​വ​റ ക​ൾ​ച്ച​റ​ൽ സെ​ന്‍റ​ർ ഡ​യ​റ​ക്ട​ർ ഫാ. ​അ​നി​ൽ ഫി​ലി​പ്പ് അ​ഭി​പ്രാ​യ​പ്പെ​ട്ടു. ചാ​വ​റ ക​ൾ​ച്ച​റ​ൽ സെ​ന്‍റ​ർ, ക​ലൂ​ർ ഗ​വ. മോ​ഡ​ൽ ടെ​ക്നി​ക്ക​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ സം​ഘ​ടി​പ്പി​ച്ച ദേ​ശീ​യ അ​ധ്യാ​പ​ക ദി​നാ​ഘോ​ഷ​ത്തി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പ്രി​ൻ​സി​പ്പ​ൽ ടെ​സി ജോ​സ​ഫി​നെ ഫാ. ​അ​നി​ൽ പൊ​ന്നാ​ട അ​ണി​യി​ച്ച് ഉ​പ​ഹാ​രം ന​ൽ​കി ആ​ദ​രി​ച്ചു. തു​ട​ർ​ന്ന് അ​ധ്യാ​പ​ക​ദി​ന സ​മ്മാ​ന​മാ​യി ന​ൽ​കി​യ സ്റ്റീ​ൽ അ​ല​മാ​ര​യു​ടെ താ​ക്കോ​ൽ കൈ​മാ​റി. പ്രി​ൻ​സി​പ്പ​ൽ ടെ​സി ജോ​സ​ഫ്, അ​ധ്യാ​പി​ക അ​മ്പി​ളി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ആ​ലു​വ വി​ദ്യാ​ഭ്യാ​സ ജി​ല്ല​

ആ​ലു​വ: പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ആ​ലു​വ വി​ദ്യാ​ഭ്യാ​സ ജി​ല്ല​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തി​യ ദേ​ശീ​യ അ​ധ്യാ​പ​ക ദി​നാ​ഘോ​ഷം അ​ൻ​വ​ർ സാ​ദ​ത്ത് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​ലു​വ മു​നി​സി​പ്പ​ൽ ചെ​യ​ർ​പേ​ഴ്സ​ൺ സൈ​ജി ജോ​ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ല​യാ​ള സി​നി​മാ​ഗാ​ന ര​ച​യി​താ​വ് ഐ.​എ​സ്. കു​ണ്ടൂ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ആ​ലു​വ ഡി​ഇ​ഒ ഇ​ൻ ചാ​ർ​ജ് സ​നൂ​ജ എ. ​ഷം​സു, ന​ഗ​ര​സ​ഭ വൈ​സ് ചെ​യ​ർ​മാ​ൻ ഫാ​സി​ൽ ഹു​സൈ​ൻ, മി​നി ബൈ​ജു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. അ​ങ്ക​മാ​ലി, കോ​ല​ഞ്ചേ​രി ഉ​പ​ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ​മാ​ർ, വി​വി​ധ അ​ധ്യാ​പ​ക സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ൾ പ​ങ്കെ​ടു​ത്തു.

കോ​ത​മം​ഗ​ലം വി​ദ്യാ​ഭ്യാ​സ ജി​ല്ല

പെ​രു​മ്പാ​വൂ​ർ: കോ​ത​മം​ഗ​ലം വി​ദ്യാ​ഭ്യാ​സ ജി​ല്ലാ​ത​ല അ​ധ്യാ​പ​ക ദി​നാ​ഘോ​ഷം മ​നോ​ജ് മൂ​ത്തേ​ട​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ത​ണ്ടേ​ക്കാ​ട് ജ​മാ​അ​ത്ത് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ വെ​ങ്ങോ​ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷ​മി​ത ശ​രീ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്കൃ​ത സ​ർ​വ​ക​ലാ​ശാ​ല മു​ൻ വി​സി ഡോ. ​എം.​സി. ദി​ലീ​പ്കു​മാ​ർ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ പി.​എ. മു​ക്താ​ർ, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ടി.​എ​സ്. സു​മ​യ്യ, ഡി​ഇ​ഒ ബോ​ബി ജോ​ർ​ജ്, എ​ഇ​ഒ കെ.​ബി. സ​ജീ​വ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

ബ​ഡ്‌​സ് അ​ധ്യാ​പ​ക ദി​നാ​ഘോ​ഷം

കൊ​ച്ചി: എ​റ​ണാ​കു​ളം കു​ടും​ബ​ശ്രീ ജി​ല്ലാ മി​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ബ​ഡ്‌​സ് അ​ധ്യാ​പ​ക ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. കാ​ക്ക​നാ​ട് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ (പ്രി​യ​ദ​ർ​ശി​നി ഹാ​ൾ )ന​ട​ന്ന ച​ട​ങ്ങ് ജി​ല്ലാ ക​ള​ക്ട​ർ ജി. ​പ്രി​യ​ങ്ക ഉ​ദ്ഘാ​ട​നം ചെ​യ്തു. കു​ടും​ബ​ശ്രീ ജി​ല്ലാ മി​ഷ​ൻ കോ-​ഓ​ർ​ഡി​നേ​റ്റ​ർ ടി. ​എം. റെ​ജി​ന, അ​സി​സ്റ്റ​ന്‍റ് ജി​ല്ലാ മി​ഷ​ൻ കോ-​ഓ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യ കെ.​ആ​ർ. ര​ജി​ത, കെ.​സി. അ​നു​മോ​ൾ, ജി​ല്ലാ പ്രോ​ഗ്രാം മാ​നേ​ജ​ർ പൊ​ന്നി ക​ണ്ണ​ൻ, ബ്ലോ​ക്ക് കോ-​ഓ​ർ​ഡി​നേ​റ്റ​ർ​മാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

അ​ധ്യാ​പ​ക​രു​ടെ ശേ​ഷി വി​ക​സ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി പ​രി​ശീ​ല​ന പ​രി​പാ​ടി​യും സം​ഘ​ടി​പ്പി​ച്ചു. കു​സു​മ​ഗി​രി ആ​ശു​പ​ത്രി​യി​ലെ ക്ലി​നി​ക്ക​ൽ സൈ​ക്കോ​ള​ജി​സ്റ്റ് സി​സ്റ്റ​ർ ലി​ജി ജോ​സ​ഫ് പ​രി​ശീ​ല​ന​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി. ബ​ഡ്‌​സ് അ​ധ്യാ​പ​ക​രു​ടെ ദൈ​നം​ദി​ന പ്ര​വ​ർ​ത്ത​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വി​ധ വി​ഷ​യ​ങ്ങ​ളും പ​രി​ശീ​ല​ന​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തി.

ആദരം

തൃ​പ്പൂ​ണി​ത്തു​റ: അ​ധ്യാ​പ​ക ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ല​യ​ൺ​സ് ക്ല​ബ് തൃ​പ്പൂ​ണി​ത്തു​റ റോ​യ​ലും ല​യ​ൺ​സ് വു​മ​ൺ​സ് ഫോ​റ​വും ചേ​ർ​ന്ന് തൃ​പ്പൂ​ണി​ത്തു​റ സെ​ന്‍റ് മേ​രീ​സ് എ​ൽ​പി​സ്കൂ​ളി​ൽ നി​ന്നും ഈ ​വ​ർ​ഷം വി​ര​മി​ക്കു​ന്ന ഹെ​ഡ്മി​സ്ട്ര​സ് ജ​യ​റാ​ണി ജോ​സ​ഫ്, ലി​സി​മോ​ൾ എ​ന്നി​വ​രെ​യും മ​റ്റ് അ​ധ്യാ​പ​ക​രെ​യും ആ​ദ​രി​ച്ചു. ല​യ​ൺ​സ് ക്ല​ബ് ഓ​ഫ് തൃ​പ്പൂ​ണി​ത്തു​റ റോ​യ​ൽ പ്ര​സി​ഡ​ന്‍റ് ഡോ. ​സാ​റാ​മ്മ പോ​ൾ, സെ​ക്ര​ട്ട​റി ജി​ഷ പോ​ൾ, പ്രോ​ഗ്രാം കോ​ർ​ഡി​നേ​റ്റ​ർ ജെ​യിം​സ് മാ​ത്യു എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

മൂ​വാ​റ്റു​പു​ഴ വി​ദ്യാ​ഭ്യാ​സ ജി​ല്ല

മൂ​വാ​റ്റു​പു​ഴ: മൂ​വാ​റ്റു​പു​ഴ വി​ദ്യാ​ഭ്യാ​സ ജി​ല്ല അ​ധ്യാ​പ​ക​ദി​നാ​ഘോ​ഷം ചീ​ഫ് വി​പ് അ​പു ജോ​ണ്‍ ജോ​സ​ഫ് ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു. സം​സ്ഥാ​ന അ​ധ്യാ​പ​ക അ​വാ​ര്‍​ഡ് ജേ​താ​വ് പി.​എ​ന്‍. സ​ജി​മോ​ന് മെ​മ​ന്‍റോ ന​ല്‍​കി ആ​ദ​രി​ച്ചു. മാ​ത്യു കു​ഴ​ല്‍​നാ​ട​ന്‍ എം​എ​ല്‍​എ അ​ധ്യ​ക്ഷ​നാ​യി. വി​ദ്യാ​ഭ്യാ​സ ജി​ല്ലാ ത​ല​ത്തി​ല്‍ ന​ട​ത്തി​യ അ​ധ്യാ​പ​ക ക​ലാ​മ​ത്സ​ര​ത്തി​ല്‍ പ​ങ്കെ​ടു​ത്ത് വി​ജ​യി​ച്ച​വ​ര്‍​ക്കു​ള്ള സ​മ്മാ​നം ന​ഗ​ര​സ​ഭ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ജോ​യ്‌​സ് മേ​രി ആ​ന്‍റ​ണി ന​ല്‍​കി. ദേ​ശീ​യ അ​വാ​ര്‍​ഡ് ജേ​താ​വ് മാ​ത്യു ചെ​റി​യാ​ന്‍ അ​ധ്യാ​പ​ക​ദി​ന സ​ന്ദേ​ശം ന​ല്‍​കി.

ഷ​ഹ​ന മാ​ഹി​ന്‍, രാ​ജ​ശ്രീ രാ​ജു, അ​നൂ​പ് ജോ​ണ്‍, ഷ​ഫ്‌​ന സ​ലിം, സു​ഹൈ​ല്‍ സൈ​നു​ദീ​ന്‍, കെ.​എ​സ്. ബി​ജോ​യി, മു​ഹ​മ്മ​ദ് സു​ഹൈ​ല്‍, സി.​കെ. ജ​യ​ശ്രീ, ജോ​മോ​ന്‍ ജോ​സ​ഫ്, പി.​എ​ച്ച്. ഷെ​മീ​ന, ഷൈ​ജു കെ. ​ജേ​ക്ക​ബ് എ​ന്നീ വി​വി​ധ അ​ധ്യാ​പ​ക സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ളും, പി.​എ​ന്‍. സ​ജി​മോ​ന്‍, എം.​പി. സ​ജീ​വ്, എം.​കെ. ര​ഘു എ​ന്നീ ഉ​പ​ജി​ല്ലാ വി​ദ്യാ​ഭ്യാ ഓ​ഫീ​സ​ര്‍​മാ​രും, നി​ര്‍​മ​ല ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ പ്രി​ന്‍​സി​പ്പ​ല്‍ ഫാ. ​പോ​ള്‍ ഇ​ട​തൊ​ട്ടി, പി.​എ​സ് ഷി​യാ​സ്, ഷൈ​ന്‍ ജോ​സ​ഫ്, കെ.​കെ. അ​ജി​ത്, പി.​എം. അ​നി​ല്‍ എ​ന്നീ വി​വി​ധ ഉ​പ​ജി​ല്ലാ എ​ച്ച്എം ഫോ​റം സെ​ക്ര​ട്ട​റി​മാ​രും, മൂ​വാ​റ്റു​പു​ഴ ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ര്‍ ഇ​ന്‍ ചാ​ര്‍​ജ് കെ.​എം. രാ​ജേ​ഷ്, പ്രോ​ഗ്രാം ക​മ്മി​റ്റി ക​ണ്‍​വീ​ന​ര്‍ പി.​എ. ക​ബീ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

കോതമംഗലം മാർ ബേസിൽ എച്ച്എസ്എസിൽ

കോ​ത​മം​ഗ​ലം: മാ​ർ ബേ​സി​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ സ്റ്റു​ഡ​ന്‍റ് പൊ​ലി​സ് കേ​ഡ​റ്റ് (എ​സ്പി​സി ) യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​ധ്യാ​പ​ക ദി​നാ​ച​ര​ണം ന​ട​ത്തി.
ദേ​ശീ​യ-​സം​സ്ഥാ​ന അ​ധ്യാ​പ​ക അ​വാ​ർ​ഡ് ജേ​താ​വ് കോ​ത​മം​ഗ​ലം മാ​ർ ബേ​സി​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ റി​ട്ട.​അ​ധ്യാ​പ​ക​ൻ സി. ​കെ. അ​ല​ക്സാ​ണ്ട​ർ ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ്തു . തു​ട​ർ​ന്ന് എ​സ്പി​സി യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ്കൂ​ളി​ലെ മു​ഴു​വ​ൻ അ​ധ്യാ​പ​ക​ർ​ക്കും പൂ​ച്ചെ​ണ്ടു​ക​ൾ ന​ൽ​കി ആ​ദ​രി​ച്ചു. സ്കൂ​ൾ മാ​നേ​ജ​ർ ലാ​ൽ വ​ർ​ഗീ​സ് അ​പ്പ​യ്ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഹെ​ഡ്മി​സ്ട്ര​സ് ബി​ന്ദു വ​ർ​ഗീ​സ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. പ്രി​ൻ​സി​പ്പ​ൽ ജി​ബി ചെ​റി​യാ​ൻ, പി​ടി​എ പ്ര​സി​ഡ​ന്‍റ് പി.​കെ. ബി​ജു, എ​സ്പി​സി കോ-​ഓ​ർ​ഡി​നേ​റ്റ​ർ എം.​എ. എ​ൽ​ദോ​സ്, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി പി. ​വി സി​നി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. വോ​യ്സ് ഓ​ഫ് മാ​ർ ബേ​സി​ൽ ടീ​മി​ന്‍റെ സം​ഗീ​ത​വി​രു​ന്നും അ​ര​ങ്ങേ​റി.

സെ​ന്‍റ് ഫി​ലോ​മി​നാ​സ് പ​ബ്ലി​ക് സ്കൂ​ളി​ൽ

ഇ​ല​ഞ്ഞി: വൈ​സ്മെ​ൻ മി​ഡ് വെ​സ്റ്റ് ഇ​ന്ത്യ റീ​ജി​യ​ൻ ഇ​ല​ഞ്ഞി ടൗ​ൺ ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സെ​ന്‍റ് ഫി​ലോ​മി​നാ​സ് പ​ബ്ലി​ക് സ്കൂ​ളി​ൽ ന​ട​ത്തി​യ അ​ധ്യാ​പ​ക ദി​നാ​ച​ര​ണം ജ​സ്റ്റീ​സ് രാ​മ​ച​ന്ദ്ര​ൻ നാ​യ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് മെ​ൻ ഇ​ല​ഞ്ഞി ടൗ​ൺ ക്ല​ബ് പ്ര​സി​ഡ​ന്‍റ് ഫാ. ​ഡോ. ജോ​ൺ എ​ർ​ണ്യാ​കു​ള​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്രി​ൻ​സി​പ്പ​ൽ ജോ​ജു ജോ​സ​ഫ്, ഷാ​ജു വി. ​പോ​ൾ, വി.​എ. ത​മ്പി, ഡോ. ​സെ​ൽ​വി സേ​വ്യ​ർ, ജാ​സ്മി​ൻ ജേ​ക്ക​ബ്, സാ​ലി കെ. ​മ​ത്താ​യി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. വൈ​സ് മെ​ൻ ഇ​ന്‍റ​ർ​നാ​ഷ​ണ​ലി​ന്‍റെ ഈ ​വ​ർ​ഷ​ത്തെ ബെ​സ്റ്റ് ടീ​ച്ച​ർ അ​വാ​ർ​ഡ് സെ​ന്‍റ് ഫി​ലോ​മി​നാ​സി​ലെ ബി​നു പൗ​ലോ​സി​ന് ജ​സ്റ്റീ​സ് രാ​മ​ച​ന്ദ്ര​ൻ നാ​യ​ർ സ​മ്മാ​നി​ച്ചു. ക്ല​ബി​ലെ മു​ഴു​വ​ൻ അ​ധ്യാ​പ​ക​രെ​യും പൊ​ന്നാ​ട​യ​ണി​യി​ച്ച് അ​ദ്ദേ​ഹം ആ​ദ​രി​ച്ചു.

എ​ട​യ്ക്കാ​ട്ടു​വ​യ​ൽ യു​പി സ്കൂ​ളി​ൽ

എ​ട​ക്കാ​ട്ടു​വ​യ​ൽ: എ​ട​യ്ക്കാ​ട്ടു​വ​യ​ൽ യു​പി സ്കൂ​ളി​ൽ അ​ധ്യാ​പ​ക​ദി​നാ​ച​ര​ണം ന​ട​ത്തി. 36 വ​ർ​ഷം പ്ര​ഥ​മാ​ധ്യാ​പ​ക​നാ​യി​രു​ന്ന ഇ.​വി. വ​ർ​ഗീ​സി​നെ സ്കൂ​ൾ മാ​നേ​ജ​ർ വ​ർ​ഗീ​സ് കെ. ​അ​മ്പാ​ട​ൻ പൊ​ന്നാ​ട​യ​ണി​യി​ച്ച് ആ​ദ​രി​ച്ചു. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​ആ​ർ. ജ​യ​കു​മാ​ർ, ഹെ​ഡ്മി​സ്ട്ര​സ് സ​ബി​ത മാ​ത്യു, ജോ​ഷി വ​ർ​ഗീ​സ്, എം.​ടി. ബേ​ബി, ശി​വ​ദാ​സ് എ​ട​യ്ക്കാ​ട്ടു​വ​യ​ൽ, കെ.​എം. മ​ത്താ​യി, കെ.​ജി. ര​വീ​ന്ദ്ര​നാ​ഥ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

വി​ര​മി​ച്ച അ​ധ്യാ​പി​ക​യെ വീ​ട്ടി​ലെ​ത്തി ആ​ദ​രി​ച്ചു

മൂ​വാ​റ്റു​പു​ഴ: അ​ധ്യാ​പ​ക ദി​നാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ര​ണ്ടാ​ര്‍ എ​സ്എ​ബി​ടി​എം സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍ മു​ന്‍ അ​ധ്യാ​പി​ക​യു​ടെ ഭ​വ​നം സ​ന്ദ​ര്‍​ശി​ച്ചു. സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍, അ​ധ്യാ​പ​ക​ര്‍, പി​ടി​എ അം​ഗ​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു. സ്‌​കൂ​ളി​ലെ പൂ​ര്‍​വ അ​ധ്യാ​പി​ക​യാ​യി​രു​ന്ന കെ.​കെ. ഏ​ലി​യാ​മ്മ​യു​ടെ വ​സ​തി​യി​ല്‍ എ​ത്തി​യാ​ണ് ആ​ദ​രി​ച്ച​ത്. സ്‌​കൂ​ള്‍ മാ​നേ​ജ​ര്‍ എം.​എം. അ​ലി​യാ​ര്‍ അ​ധ്യാ​പ​ക ദി​നാ​ഘോ​ഷ പ​രി​പാ​ടി​ക​ള്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്‌​കൂ​ള്‍ പ്ര​ധാ​നാ​ധ്യാ​പി​ക എം.​എ. ഫൗ​സി​യ അ​ധ്യാ​പ​ക ദി​ന സ​ന്ദേ​ശം ന​ല്‍​കി. സ്‌​കൂ​ള്‍ അ​ഡ്മി​നി​സ്‌​ട്രേ​റ്റ​ര്‍ കെ.​എം. ഷെ​ക്കീ​ര്‍, അ​ധ്യാ​പി​ക​മാ​രാ​യ വേ​ണി ആ​ര്‍. നാ​യ​ര്‍, എം.​എ. റ​സീ​ന, പി.​എ. റ​സി​യ മോ​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : Teachers' Day NattuVishasham DistrictNews

Recent News

Corehub Up