x
ad
Sun, 6 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബെ​സ്റ്റ് പെ​ർ​ഫോ​മ​ൻ​സ് ജി​ല്ലാ​ത​ല അ​വാ​ർ​ഡ് കോ​ത​മം​ഗ​ലം സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സി​ന്

വെബ് ഡെസ്ക്
Published: September 6, 2026 02:31 AM IST | Updated: September 6, 2026 02:31 AM IST

ഷി​ബു തെ​ക്കും​പു​റം എം​എ​ൽ​എ സ്‌​കൂ​ളി​ലെ​ത്തി അ​ഭി​ന​ന്ദി​ക്കു​ന്നു.

കോ​ത​മം​ഗ​ലം: വി​ദ്യാ​ല​യ​ങ്ങ​ൾ​ക്കു​ള്ള സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ഈ ​വ​ർ​ഷ​ത്തെ ബെ​സ്റ്റ് പെ​ർ​ഫോ​മ​ൻ​സ് ജി​ല്ലാ​ത​ല അ​വാ​ർ​ഡ് കോ​ത​മം​ഗ​ലം സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന്. 50,000 രൂ​പ അ​ട​ങ്ങു​ന്ന​താ​ണ് പു​ര​സ്കാ​രം.

2025-26 അ​ധ്യ​യ​ന വ​ർ​ഷ​ത്തെ സ്കൂ​ളി​ന്‍റെ പാ​ഠ്യ- പാ​ഠ്യേ​ത​ര മി​ക​വു​ക​ൾ, സാ​മൂ​ഹി​ക ഇ​ട​പെ​ട​ലു​ക​ൾ, ഔ​ദ്യോ​ഗി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലെ കൃ​ത്യ​ത​ക​ൾ, ഭ​ര​ണ​മി​ക​വ്, ത​നി​മ​യാ​ർ​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തു​ട​ങ്ങി വി​വി​ധ മാ​ന​ദ​ണ്ഡ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു പു​ര​സ്കാ​ര നി​ർ​ണ​യം. നേ​ര​ത്തെ കോ​ത​മം​ഗ​ലം വി​ദ്യാ​ഭ്യാ​സ ജി​ല്ല​യി​ൽ ഒ​ന്നാ​മ​താ​യി സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടി​രു​ന്നു.

Tags : Performance Award NattuVishasham DistrictNews

Recent News

Corehub Up