x
ad
Sun, 6 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ത​യ്ക്വ​ണ്ടോ​യി​ൽ അ​ഭി​മാ​ന​മാ​യി പ​യ്യ​ന്നൂ​രി​ന്‍റെ താ​ര​ങ്ങ​ൾ

വെബ് ഡെസ്ക്
Published: September 6, 2026 03:19 AM IST | Updated: September 6, 2026 03:19 AM IST

ആർ. കൃഷ്ണ

പ​യ്യ​ന്നൂ​ര്‍: ആ​ന്ധ്രാ​പ്ര​ദേ​ശി​ലെ കാ​ക്കി​ന​ഡ​യി​ല്‍ ന​ട​ന്ന 21-ാമ​ത് സൗ​ത്ത് ആ​ന്‍​ഡ് വെ​സ്റ്റ് ഇ​ന്ത്യ ത​യ്ക്വ​ണ്ടോ ഐ​ടി​എ​ഫ് ചാ​മ്പ്യ​ന്‍​ഷി​പ്പി​ല്‍ അ​ഭി​മാ​ന​മാ​യി പ​യ്യ​ന്നൂ​രി​ന്‍റെ കൊ​ച്ചു​താ​ര​ങ്ങ​ള്‍. ദ്രോ​ണ ബാ​ഡ്മി​ന്‍റ​ണ്‍ അ​ക്കാ​ഡ​മി​യി​ല്‍ ന​ട​ന്ന ചാ​മ്പ്യ​ന്‍​ഷി​പ്പി​ല്‍ മ​ഹാ​ദേ​വ ഗ്രാ​മം സ്വ​ദേ​ശി​ക​ളും സ​ഹോ​ദ​ര​ങ്ങ​ളു​മാ​യ ആ​ർ. കൃ​ഷ്ണ​യും ആ​ര്‍. വൈ​ഷ്ണ​യു​മാ​ണ് നാ​ല് സ്വ​ര്‍​ണ​മു​ള്‍​പ്പെ​ടെ നി​ര​വ​ധി മെ​ഡ​ലു​ക​ള്‍ സ്വ​ന്ത​മാ​ക്കി ശ്ര​ദ്ധേ​യ​രാ​യ​ത്.

വ്യ​ക്തി​ഗ​ത പാ​റ്റേ​ണ്‍ ഇ​ന​ത്തി​ല്‍ സ്വ​ര്‍​ണ​വും ഗ്രൂ​പ്പ് സ്പാ​റിം​ഗി​ല്‍ വെ​ള്ളി​യും വ്യ​ക്തി​ഗ​ത സ്പാ​റിം​ഗി​ല്‍ വെ​ങ്ക​ല​വും കൂ​ടാ​തെ ആ​ദ്യ​മാ​യി ന​ട​ന്ന സൗ​ത്ത് ആ​ൻ​ഡ് വെ​സ്റ്റ് ഇ​ല്‍​ദോ ചാ​മ്പ്യ​ന്‍​ഷി​പ്പി​ലെ വ്യ​ക്തി​ഗ​ത പാ​റ്റേ​ണി​ല്‍ സ്വ​ര്‍​ണ​വും നേ​ടി ആ​ർ. കൃ​ഷ്ണ ചാ​മ്പ്യ​ന്‍​ഷി​പ്പി​ലെ താ​ര​മാ​യി. സ​ഹോ​ദ​രി ആ​ര്‍. വൈ​ഷ്ണ വ്യ​ക്തി​ഗ​ത സ്പാ​റിം​ഗി​ല്‍ വെ​ള്ളി​യും പാ​റ്റേ​ണി​ല്‍

വെ​ങ്ക​ല​വും ഇ​ല്‍​ദോ പാ​റ്റേ​ണി​ല്‍ വെ​ള്ളി​യും ക​ര​സ്ഥ​മാ​ക്കി.
പെ​രി​ങ്ങോം പൊ​ലി​സ് സ്റ്റേ​ഷ​നി​ലെ എ​എ​സ്ഐ സി.​കെ. ര​മേ​ശി​ന്‍റെ​യും ത​യ്ക്വ​ണ്ടോ പ​രി​ശീ​ല​ക ര​മ്യ ബാ​ല​യു​ടെ​യും മ​ക്ക​ളാ​ണ് ഇ​രു​വ​രും. മൂ​രി​ക്കൊ​വ്വ​ല്‍ മാ​സ്റ്റേ​ഴ്‌​സ് ത​യ്ക്വ​ണ്ടോ അ​ക്കാ​ഡ​മി​യി​ലെ ഡോ. ​വേ​ണു​ഗോ​പാ​ല്‍ കൈ​പ്ര​ത്തി​ന് കീ​ഴി​ലാ​ണ് പ​രി​ശീ​ല​നം.

Tags : Taekwondo. NattuVishasham DistrictNews

Recent News

Corehub Up