x
ad
Sun, 6 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മു​ഖ്യ​മ​ന്ത്രി​ക്ക് സ്വീ​ക​ര​ണം 18ന്

വെബ് ഡെസ്ക്
Published: September 6, 2026 03:25 AM IST | Updated: September 6, 2026 03:25 AM IST

വി.ഡി. സതീശൻ

​പ​യ്യ​ന്നൂ​ര്‍: യു​ഡി​എ​ഫി​ന്‍റെ വ​ന്‍ വി​ജ​യ​ത്തി​ന് ശേ​ഷം ആ​ദ്യ​മാ​യി പ​യ്യ​ന്നൂ​രി​ലെ​ത്തു​ന്ന മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ന് ജി​ല്ലാ കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ​യ്യ​ന്നൂ​രി​ല്‍ സ്വീ​ക​ര​ണം ന​ല്‍​കും. മു​ൻ കെ​പി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന അ​ന്ത​രി​ച്ച കെ.​പി.​കു​ഞ്ഞി​ക്ക​ണ്ണ​ന്‍റെ ര​ണ്ടാം ച​ര​മ വാ​ര്‍​ഷി​ക ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് സം​ഘ​ടി​പ്പി​ക്കു​ന്ന അ​നു​സ്മ​ര​ണ യോ​ഗ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി പ​ങ്കെ​ടു​ക്കും.

ഡി​സി​സി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ 18ന് ​ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നി​ന്ന് പ​യ്യ​ന്നൂ​ര്‍ ഗാ​ന്ധി പാ​ര്‍​ക്കി​ല്‍ ന​ട​ക്കു​ന്ന അ​നു​സ്മ​ര​ണ സ​മ്മേ​ള​ന​മാ​ണ് മു​ഖ്യ​മ​ന്ത്രി ഉ​ദ്ഘാ​ട​നം ചെ​യ്യു​ക. മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ന് ന​ല്‍​കു​ന്ന സ്വീ​ക​ര​ണ പ​രി​പാ​ടി​യും തു​ട​ര്‍​ന്ന് ന​ട​ക്കു​ന്ന അ​നു​സ്മ​ര​ണ സ​മ്മേ​ള​ന​വും വി​ജ​യി​പ്പി​ക്കാ​ന്‍ ഡി​സി​സി പ്ര​സി​ഡ​ന്‍റ് മാ​ര്‍​ട്ടി​ന്‍ ജോ​ര്‍​ജ് ചെ​യ​ര്‍​മാ​നാ​യും എം.​പി. ഉ​ണ്ണി​കൃ​ഷ്ണ​ന്‍ ജ​ന​റ​ല്‍ ക​ണ്‍​വീ​ന​റും കെ. ​ജ​യ​രാ​ജ് ട്ര​ഷ​റ​റു​മാ​യി സം​ഘാ​ട​ക സ​മി​തി രൂ​പീ​ക​രി​ച്ചി​ട്ടു​ണ്ട്.

Tags : Reception NattuVishasham DistrictNews

Recent News

Corehub Up