x
ad
Sun, 6 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റോ​ഡു​ക​ൾ യാ​ത്രാ​യോ​ഗ്യ​മ​ല്ല; പ്ര​ദേ​ശ​വാ​സി​ക​ൾ പ്ര​ക്ഷോ​ഭ​ത്തി​ലേ​ക്ക്

വെബ് ഡെസ്ക്
Published: September 6, 2026 03:27 AM IST | Updated: September 6, 2026 03:27 AM IST

ക​രി​വേ​ട​ൻ​കു​ണ്ട്, തി​രി​ക്ക​ൽ റോ​ഡു​ക​ൾ യാ​ത്രാ​യോ​ഗ്യ​മ​ല്ലാ​ത്ത നി​ല​യി​ൽ.

ച​പ്പാ​ര​പ്പ​ട​വ്: ച​പ്പാ​ര​പ്പ​ട​വ് പ​ഞ്ചാ​യ​ത്തി​ലെ ഏ​ഴാം വാ​ർ​ഡി​ലെ വാ​യാ​ട്ടു​പ​റ​മ്പ്ക​വ​ല ക​രി​വേ​ട​ൻ​കു​ണ്ട് റോ​ഡും തി​രി​ക്ക​ൽ റോ​ഡും ടാ​റിം​ഗ് പൊ​ട്ടി​പ്പൊ​ളി​ഞ്ഞ് യാ​ത്രാ​യോ​ഗ്യ​മ​ല്ലാ​താ​യി. ഏ​റെ​ക്കാ​ല​മാ​യി റോ​ഡി​ന്‍റെ ശോ​ച​നീ​യാ​വ​സ്ഥ തു​ട​രു​മ്പോ​ഴും ബ​ന്ധ​പ്പെ​ട്ട​വ​ർ മു​ഖം തി​രി​ഞ്ഞു​നി​ൽ​ക്കു​ന്ന​തി​നാ​ൽ പ്ര​ദേ​ശ​വാ​സി​ക​ൾ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​ത്തി​ലാ​ണ്.
മ​ഴ​ക്കാ​ല​ങ്ങ​ളി​ൽ റോ​ഡി​ലെ കു​ഴി​യും റോ​ഡ​രി​കി​ലെ ഓ​വു​ചാ​ലും വ്യ​ക്ത​മാ​കാ​ത്ത​തി​നാ​ൽ ഡ്രൈ​വ​ർ​മാ​രും കാ​ൽ​ന​ട​യാ​ത്ര​ക്കാ​രും ദു​രി​തം അ​നു​ഭ​വി​ക്കു​ക​യാ​ണ്.

മി​ക്ക സ്ഥ​ല​ങ്ങ​ളി​ലും ഓ​വു​ചാ​ലു​ക​ൾ ക​ല്ലും മ​ണ്ണും ഒ​ഴു​കി​വ​ന്ന് വെ​ള്ളം ഒ​ഴു​കാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യി​ലാ​ണ്. അ​തി​നാ​ൽ റോ​ഡി​ലൂ​ടെ​യാ​ണ് വെ​ള്ളം ഒ​ഴു​കു​ന്ന​ത്. റോ​ഡി​ന്‍റെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ കൃ​ത്യ​മാ​യി ന​ട​ത്താ​ത്ത​താ​ണ് റോ​ഡ് ത​ക​രാ​ൻ കാ​ര​ണ​മെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​യു​ന്നു.

ഇ​തി​നെ​തി​രേ നി​ര​വ​ധി പ​രാ​തി​ക​ളും നി​ർ​ദേ​ശ​ങ്ങ​ളും ഗ്രാ​മ​സ​ഭ​യി​ലും മ​റ്റും സ്ഥി​ര​മാ​യി ഉ​ന്ന​യി​ക്കാ​റു​ണ്ടെ​ങ്കി​ലും ക​ടു​ത്ത അ​വ​ഗ​ണ​ന​യാ​ണ് പ​ഞ്ചാ​യ​ത്ത് അ​ധി​കാ​രി​ക​ളി​ൽ നി​ന്ന് ഉ​ണ്ടാ​കു​ന്ന​ത്. പ്ര​ദേ​ശ​വാ​സി​ക​ൾ ജ​ന​കീ​യ കൂ​ട്ടാ​യ്മ രൂ​പീ​ക​രി​ച്ച് ക​ള​ക്ട​ർ​ക്ക് നി​വേ​ദ​നം ന​ൽ​കാ​നു​ള്ള തീ​രു​മാ​ന​ത്തി​ലാ​ണ്. ഈ ​ദു​ര​വ​സ്ഥ​യ്ക്ക് പ​രി​ഹാ​രം ഉ​ണ്ടാ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ത​ല​ശേ​രി സോ​ഷ്യ​ൽ സ​ർ​വീ​സ് സൊ​സൈ​റ്റി ജീ​വ​സ് ഗ്രാ​മി​ക യോ​ഗം പ്ര​തി​ഷേ​ധി​ച്ചു. ചാ​ക്കോ​ച്ച​ൻ മ​രു​താ​നി​ക്കാ​ട്ട്, ബേ​ബി ക​ണി​വേ​ലി, സ​ണ്ണി മ​രു​താ​നി​ക്കാ​ട്ട്, സി​ബി പ​ഴു​വ​ൻ​കാ​ലാ​യി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Roads unfit NattuVishasham DistrictNews

Recent News

Corehub Up