വജ്ര ജൂബിലി ഹാളിന്റെ ഉദ്ഘാടനം മുൻ മന്ത്രി പി. രാജീവ് നിർവഹിക്കുന്നു.
കൊച്ചി: കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ (കെജിഒഎ) ജില്ലാ കമ്മിറ്റി ഓഫിസിലെ വജ്ര ജൂബിലി ഹാളിന്റെ ഉദ്ഘാടനം മുൻ മന്ത്രി പി. രാജീവ് നിർവഹിച്ചു. കെജിഒഎ ജില്ലാ പ്രസിഡന്റ് ആർ. രാജേഷ് അധ്യക്ഷത വഹിച്ചു.
സംസ്ഥാന പ്രസിഡന്റ് എം.എൻ. ശരത് ചന്ദ്രലാൽ, ജനറൽ സെക്രട്ടറി എം. ഷാജഹാൻ, ട്രഷറർ എ. ബിന്ദു, സെക്രട്ടറിയേറ്റ് അംഗം ഡോ. ബോബി പോൾ, ഡോ. എസ്.ആർ. മോഹന ചന്ദ്രൻ, വി.എം. സുനിൽ, ടി.എൻ. മിനി, സി.ആർ. സോമൻ, ജില്ലാ സെക്രട്ടറി വി.എസ്. രാജേഷ്, വൈസ് പ്രസിഡന്റ് കെ.എസ്. അരുൺകുമാർ എന്നിവർ പ്രസംഗിച്ചു.
എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനു സമീപത്താണ് ഹാൾ.